Jump to content

കട്ടുറുമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കട്ടുറുമ്പ്

Greater Striated Bispinous Ant
കട്ടുറുമ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
D. assamense
Binomial name
Diacamma assamense
Forel, 1897


കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന ഏവർക്കും സുപരിചിതനായ ഒരിനം ഉറുമ്പാണ് കട്ടുറുമ്പ്[1] (Greater Striated Bispinous Ant). (ശാസ്ത്രീയനാമം: Diacamma assamensis)[2] കട്ടുറുമ്പുകടിച്ചാൽ നല്ല വേദനയുണ്ടാകും.[അവലംബം ആവശ്യമാണ്]

വിതരണം

[തിരുത്തുക]

ഇന്ത്യയിലും ബംഗ്ലാദേശിലുമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. കട്ടുറുമ്പുകൾ മനുഷ്യവാസമുള്ളിടത്ത് ധാരാളമായി കണ്ടുവരുന്നു. വനങ്ങളിൽ കാണാനാകില്ല.

ശരീരപ്രകൃതി

[തിരുത്തുക]

വലിപ്പമുള്ള ഉറുമ്പുകളാണ് കട്ടുറുമ്പ്. മങ്ങിയ കറുത്ത നിറം. ഏകദേശം 12 മില്ലിമീറ്റർ വലിപ്പം. ശരീരത്തിൽ ധാരാളം വരകൾ കാണാം.[1]

സാമൂഹിക ജീവിതം

[തിരുത്തുക]

ഒറ്റയ്ക്കാണ് ആഹാരസമ്പാദനത്തിനിറങ്ങുക. മറ്റ് ഉറുമ്പുകളെപ്പോലെ കൂട്ടമായി സഞ്ചരിക്കാറില്ല. നിലത്തും ചെടികളുടെ തണ്ടിലുമായി കാണപ്പെടുന്നു.[1]

മറ്റു പ്രാണികളും ഉറുമ്പുകളുമാണ് പ്രധാന ആഹാരം.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 മനോജ് വെമ്പായം; ഡോ. കലേഷ് സദാശിവൻ (2014). ഉറുമ്പുകൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
  2. വിജയകുമാർ ബ്ലാത്തൂർ (13 ജൂലൈ 2016). "ഉറുമ്പുവേഷം കെട്ടും ചിലന്തികൾ". ക്ലോസ് വാച്ച്. ദേശാഭിമാനി.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കട്ടുറുമ്പ്&oldid=4019425" എന്ന താളിൽനിന്ന് ശേഖരിച്ചത്