കട്ടിൽമഠം ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലക്കാട് ജില്ലയിലെ നഗലശ്ശേരി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പുരാതന ജൈന സ്തൂപമാണ് കട്ടിൽമാടം. പട്ടാമ്പി - ഗുരുവായൂർ റൂട്ടിൽ കൂട്ടുപാതക്കടുത്തായി കാണപ്പെടുന്ന ജൈന മതത്തിന്റെ അവശേഷിപ്പ് ആണിത്. ഇത്‌ "കട്ടിൽ മാടം" എന്ന പേരിൽ അറിയപ്പെടുന്നു. ഒമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളിലോ പത്താം നൂറ്റാണ്ടിന്റെ പ്രാരംഭഘട്ടത്തിലോ ആണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. പട്ടാമ്പി - ഗുരുവായൂർ റോഡിൽ, പട്ടാമ്പിയിൽ നിന്നും 5 കി.മി. അകലെ ആയി കൂട്ടുപാതയിൽ സ്ഥിതി ചെയ്യുന്ന ഈ ജൈന ക്ഷേത്രത്തിന്റെ നിർമ്മാണ രീതി പുരാത ദ്രാവിഡ നിർമ്മാണ കലയോട്‌ സാമ്യം പുലർത്തുന്നുണ്ട്‌. പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ച ഈ കെട്ടിടം പാണ്ഡ്യ, ചോള രാജ വംശങ്ങളുടെ നിർമ്മാണ കലയുടെ ഉത്തമോദാഹരണമായി കണക്കാക്കപ്പെടുന്നു. കേരള സർക്കാർ 1976 ജനുവരി 6 ന് ഇത്‌ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

"https://ml.wikipedia.org/w/index.php?title=കട്ടിൽമഠം_ക്ഷേത്രം&oldid=2762823" എന്ന താളിൽനിന്ന് ശേഖരിച്ചത്