കട്ടി
കട്ടി | |||||||||||||||||
Chinese name | |||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Chinese | 斤 | ||||||||||||||||
| |||||||||||||||||
Vietnamese name | |||||||||||||||||
Vietnamese | cân | ||||||||||||||||
Korean name | |||||||||||||||||
Hangul | 근 | ||||||||||||||||
Hanja | 斤 | ||||||||||||||||
Revised Romanization | geun | ||||||||||||||||
Japanese name | |||||||||||||||||
Kanji | 斤 | ||||||||||||||||
Hiragana | きん | ||||||||||||||||
| |||||||||||||||||
Malay name | |||||||||||||||||
Malay | kati | ||||||||||||||||
Indonesian name | |||||||||||||||||
Indonesian | kati |
പൂർവ്വേഷ്യയിലും ദക്ഷിണപൂർവ്വേഷ്യയിലും തൂക്കമളക്കാനായി ഉപയോഗിക്കുന്ന ഒരു മാത്രയാണ് കട്ടി (/[invalid input: 'icon']ˈkɛtɪ/ [1]). 斤ആണ് ഇതിന്റെ സംജ്ഞയായി ഉപയോഗിക്കുന്നത്. പരമ്പരാഗതമായി ചൈനയിൽ നിലവിലുള്ള ഒരു അളവുമാത്രയാണിത്. ഭക്ഷണവസ്തുക്കളും പലചരക്കുമാണ് കട്ടി ഉപയോഗിച്ച് തൂക്കാറുള്ളത്. 100 കട്ടി ചേർന്നതാണ് പികുൾ. ഒരു കട്ടിയുടെ പതിനാറിലൊന്നാണ് ടേൽ. ഹോങ്ക് കോങ്ങിൽ ഉപയോഗിച്ചിരുന്ന ഒരു മാത്രയായ സ്റ്റോൺ 120 കട്ടിക്ക് തുല്യമാണ്. ഗ്വാൻ (鈞) 30 കട്ടികളാണ്. മലായ് ഭാഷയിലെ കാറ്റി (kati) എന്ന വാക്കിൽ നിന്നാണ് ഈ വാക്ക് ഉദ്ഭവിച്ചത്.
ഹോങ്ക് കോങ്ങിൽ 604.78982 ഗ്രാം ഭാരമാണ് കട്ടിയുടെ ഭാരമായി നിജപ്പെടുത്തിയിരിക്കുന്നത്. [2] മലേഷ്യയിൽ ഇത് 604.79 ഗ്രാമും [3] സിങ്കപ്പൂരിൽ 604.8 ഗ്രാമുമാണ്. [4] ചില രാജ്യങ്ങളിൽ ഭാരം 600 ഗ്രാമും (തായ്‌വാൻ[5] തായ്‌ലാന്റ് എന്നീ രാജ്യങ്ങൾ).
ചൈനയുടെ ഭൂഘണ്ഡപ്രദേശങ്ങളിൽ കട്ടി 500 ഗ്രാമായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ചൈനയിൽ ഇതിനെ ചന്തക്കട്ടി എന്നോ കിട്ടി (市斤 ഷിജിൻ) എന്നോ ആണ് വിളിക്കുന്നത്. "മെട്രിക് കട്ടി" (公斤 ഗോങ്ജിൻ) എന്നാണ് ചൈനയിൽ കിലോഗ്രാമിനെ വിളിക്കുന്നത്.
ഉദ്ഭവം
[തിരുത്തുക]ചൈനയിലെ ആദ്യ ചക്രവർത്തിയായിരുന്നു ചിൻ ഷി ഹ്വാങ്ങ് ഡി ആണ് ചൈനയിലെ അളവുതൂക്കങ്ങൾ ഏകോപിപ്പിച്ചത്. [6]
മലയാളത്തിൽ
[തിരുത്തുക]മലയാളഭാഷയിൽ ഏതുഭാരവും തുലാസുപയോഗിച്ച് അളക്കാനുപയോഗിക്കുന്ന തൂക്കപ്പടികളെ കട്ടി എന്ന് വിളിക്കാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Kati" entry at A Dictionary of Singlish and Singapore English.
- ↑ "Weights and Measures Ordinance". The Law of Hong Kong.
- ↑ "Weights and Measures Act 1972" (PDF).[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Weights and Measures Act". Archived from the original on 2012-03-12. Retrieved 2013-03-17.
- ↑ Weights and Measures in Use in Taiwan Archived 2010-12-29 at the Wayback Machine. from the Republic of China Yearbook – Taiwan 2001.
- ↑ Veeck, Gregory. Pannell, Clifton W. (2007). China's Geography: Globalization and the Dynamics of Political, Economic, and Social Change. Rowman & Littlefield publishing. ISBN 0-7425-5402-3, ISBN 978-0-7425-5402-3. p57-58.