കടുംനീലി പാറ്റപിടിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കടുംനീലി പിടിയൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടുംനീലി പാറ്റപിടിയൻ
Male from Himachal Pradesh, India
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
F. superciliaris
Binomial name
Ficedula superciliaris
(Jerdon, 1840)

കടുംനീലി പാറ്റപിടിയനെ[2] [3][4][5] ആംഗലത്തിൽ ultramarine flycatcher എന്നും white-browed blue flycatcher എന്നും പറയുന്നു. ശാസ്ത്രീയ നാമം Ficedula superciliaris എന്നാണ്.

വിതരണം[തിരുത്തുക]

ഹിമാലയത്തിന്റെ അടിവാരത്തുള്ള കുന്നുകളിൽ പ്രജനനം നടത്തുന്നു. താണുപ്പുകാലത്ത് തെക്കെഇന്ത്യയിലേക്ക് ദേശാടനം നടത്തുന്നു.

പൂവൻ കുളു-മണാലിയിൽ
പൂവൻ കുളു-മണാലിയിൽ

]]

പൂവൻ കുളു-മണാലിയിൽ
പിട കുളു-മണാലിയിൽ

വേനൽക്കാലത്ത് പടിഞ്ഞാറൻ വർഗ്ഗം, ജമ്മു കാശ്മീർ, ഹിമചൽ പ്രദേശ്, ഉത്തരഖണ്ഡ് എന്നിവിടങ്ങളിൽ നിന്നും പടിഞ്ഞാറൻ ഹിമാലയത്തിലേക്ക് സന്ദർശനം നടത്താറുണ്ട്. കിഴക്കൻ വർഗ്ഗം( aestigma) കിഴക്കൻ ഹിമലയത്തിൽ ഭൂട്ടാൻ, മുതൽ അരുണാചൽ പ്രദേശ് വരെ കാണുന്നു.കിഴക്കൻ വർഗ്ഗം ദേശാടനം നടത്താറില്ല. 2000-2700 മീ ഉയരമുള്ള പ്രദേശങ്ങളിൽ സാധാരണയായി പ്രജനനം നടത്തുന്നു. 1800- 3200 മീ വര കാണാറുമുണ്ട്. കൂടാതെ മേഘാലയയുടെ ഉഅയരം കുറഞ്ഞ കുന്നുകൾ, നാഗാലാന്റ്, ഖാസി കുന്നുകൾ, കച്ചാർ കുന്നുകൾ എന്നിവിടങ്ങളിലും കാണുന്നു. ഇവ മൂന്നമതൊരു വർഗ്ഗമാണെന്നു കരുതുന്നു..ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many

വിവരണം[തിരുത്തുക]

10 .സെമീ വലിപ്പമുള്ള ചെറിയ പക്ഷിയാണ്. പൂവന് മുകൾഭാഗം, തലയുടെ വശങ്ങൾ, കഴുത്ത് എന്നിവ കടുത്ത നീല നിറമാണ്. കഴുത്തിന്റെ മദ്ധ്യഭാഗം തൊട്ട് വയറിന്റെ ഭാഹം വരെ നീളുന്ന തിരിച്ചറിയാവുന്ന വെളുത്ത വരയുണ്ട്. പുരികത്തിലേയും വാലിലേയും വെള്ളനിറത്തിന് വർഗ്ഗങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്.

ഭക്ഷണം[തിരുത്തുക]

പ്രാണികളാണ് പ്രധാന ഭക്ഷണം.

പ്രജനനം[തിരുത്തുക]

ഏപ്രിൽ മുതൽ ജൂലൈ വരെയാണ് പ്രജനന കാലം. ഏഴുമീറ്റർ ഉയരത്തിൽ മരങ്ങളുടെ പോടുകളിൽ പുല്ലുകൾ, നാരുകൾ, നനുത്ത വേരുകൾ കൊണ്ടുല്ല കൂടാണ് ഒരുക്കുന്നത്. ഇളം പച്ച നിറമോ കല്ലിന്റെ മങ്ങിയ നിറമോ ഉള്ള 3-5 മുട്ടകൾ ഇടുന്നു.

അവലംബം[തിരുത്തുക]

  1. "Ficedula superciliaris". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 512. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=കടുംനീലി_പാറ്റപിടിയൻ&oldid=2607191" എന്ന താളിൽനിന്ന് ശേഖരിച്ചത്