കടുംകൃഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കൃഷിചെയ്യാതെ കിടക്കുന്ന പാഴ്ഭൂമികളിൽ നടപ്പാക്കിവരുന്ന ഒരു കൃഷിരീതിയാണ് കടുംകൃഷി. ഇതിന്റെ പ്രത്യേകതകൾക്കൊണ്ട് തന്നെ വളരെയധികം മുടക്കുമുതലും തൊഴിലധ്വാനവും രാസകീടനാശിനികളുടെ അമിതോപയോഗവും വേണ്ടിവരുന്നു. കുറഞ്ഞ സ്ഥലത്തുനിന്ന് ഉയർന്ന വിളവാണ് കടുംകൃഷിയുടെ ആകർഷണം. കേരളത്തിൽ നെൽകൃഷിയിലാണ് ഈ രീതി വ്യാപകമായി കണ്ടുവരുന്നത്. അമിത കീടനാശിനി-വളപ്രയോഗം മൂലം മണ്ണിന്റെ സ്വാഭാവിക ഘടന നഷ്ടപ്പെടുന്നതിലേക്ക് ഇത് വഴിവയ്ക്കുന്നു.

"https://ml.wikipedia.org/w/index.php?title=കടുംകൃഷി&oldid=2313640" എന്ന താളിൽനിന്ന് ശേഖരിച്ചത്