കടവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിലെ ഒറ്റപ്പെട്ട ഒരു വാർഡാണ്‌  കടവരി.  പഞ്ചായത്ത് ആസ്ഥാനമായ കോവിലൂരിൽനിന്നും ഇവിടേക്ക്  12 കിലോമീറ്റെർ ദൂരമുണ്ട്.  പ്രധാനമായും പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്‌.  കടവരിയിൽ  വിളയുന്ന  പച്ചക്കറികൾ നാലുകിലോമീറ്റർ അകലെയുള്ള തമിഴ്‌നാട്ടിലെ   ക്ലാവര എന്ന സ്ഥലത്ത്  കോവർക്കഴുതപ്പുറത്ത്  എത്തിച്ചാണ് വിൽപ്പന നടത്തുന്നത്. കോവിലൂരിൽനിന്ന് ദുർഘടമായ വഴിയിലൂടെ ജീപ്പുമാർഗ്ഗവും ഇവിടെയെത്താനാവും. 125  കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ഇവിടുത്തെ ഭാഷ   തമിഴാണ്.   കടവരി പ്രകൃതിഭംഗിയാൽ അനുഗൃഹീതമാണ്.  നീലക്കുറിഞ്ഞിസങ്കേതത്തിൽ ഈ പ്രദേശവും ഉൾപ്പെടുന്നുണ്ട്.      

അവലംബം[തിരുത്തുക]

  • വട്ടവട ഗ്രാമ പഞ്ചായത്ത്
"https://ml.wikipedia.org/w/index.php?title=കടവരി&oldid=3256835" എന്ന താളിൽനിന്ന് ശേഖരിച്ചത്