കടലൂർ വിളക്കുമാടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിൽ ഉയരംകൊണ്ട് രണ്ടാംസ്ഥാനത്തു് നിൽക്കുന്ന വിളക്കുമാടമാണു് കടലൂർ വിളക്കുമാടം[അവലംബം ആവശ്യമാണ്]. മൂടാടി ഗ്രാമപഞ്ചായത്തിലെ കടലൂർ ദേശത്താണു് ഈ വിളക്കുമാടം സ്ഥിതി ചെയ്യുന്നതു്. 1913-ൽ ബ്രിട്ടീഷുകാരാണു് വിളക്കുമാടം സ്ഥാപിച്ചതു്. കടലൂരിൽ നിന്നും നാലു് കിലോമീറ്ററോളം അകലെയുള്ള വെള്ളിയാങ്കല്ലിൽ ഇടിച്ചു് പലനാവികരുടേയും കപ്പൽ മുങ്ങുകയുണ്ടായി. ഈ സാഹചര്യത്തിൽ കപ്പൽ യാത്രികർക്കു് കരകാണിക്കുവാൻ വേണ്ടിയാണു് കടലൂരിലുള്ള മലമുകളിൽ വിളക്കുമാടം സ്ഥാപിക്കുവാനിടയായതെന്നു് പറയപ്പെടുന്നു. ഭാരത സർക്കാറിന്റെ കപ്പൽ ഗതാഗത വകുപ്പിന് കീഴിലാണു് ഇപ്പോൾ കടലൂർ പോയിന്റ് ലൈറ്റ് ഹൌസ്. വൈകീട്ടു് മൂന്നു്മണിമുതൽ അഞ്ച് മണിവരെ ഇവിടെ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നു.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കടലൂർ_വിളക്കുമാടം&oldid=1929870" എന്ന താളിൽനിന്ന് ശേഖരിച്ചത്