കടലുണ്ടി വാവുത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കടലുണ്ടിയിൽ നടക്കുന്ന ഒരു ഉത്സവമാണ് വാവുത്സവം. തുലാമാസത്തിലെ കറുത്തവാവ് ദിവസമാണ് വാവുത്സവം നടക്കുന്നത്. പേടിയാട്ടമ്മ എന്ന ഒരു ദേവതയെ ആരാധിക്കുന്ന ഉത്സവമാണിത്. ഊരുതെണ്ടൽ, പടകാളി തല്ല് എന്നീ രണ്ട് ആചാരങ്ങൾ ഈ ഉത്സവത്തോടു അനുബന്ധിച്ചു നടക്കുന്നു.[1][2]

ഐതിഹ്യം[തിരുത്തുക]

"പേടിയാട്ടമ്മ തുറക്കും കളിയാട്ടമ്മ അടക്കും" എന്ന പഴഞ്ചൊല്ലിൽ ഈ ഉത്സവത്തിലെ ദേവതയായ പേടിയാട്ടമ്മയെപ്പറ്റി പരാമർശിക്കുന്നു.

പേടിയാട്ടമ്മയുടെ സഹോദരിയായ അമ്മാഞ്ചേരി അമ്മയോടൊപ്പം ശ്രീ വളയാനട്ടമ്മയുടെ പൂരത്തിന് പുറപ്പെടാൻ ഒരുങ്ങി ജാതവനെ (പേടിയാട്ടമ്മയുടെ മകൻ )അവിടെ മദ്യ കർമങ്ങൾ ആയതുകൊണ്ട് പേടിയാട്ടമ്മ ജാതവനെ വിലക്കി. ഇതുവകവെക്കാതെ പൂരത്തിൽ പങ്കെടുക്കാൻ എത്തിയ ജാതവന് വളയനാട്ടമ്മ പാൽവർണ്ണകുതിര സമ്മാനമായി നൽകി. ഇതോടൊപ്പം വളയനാട്ടമ്മ ജാതവന് മദ്യമവസ്തുക്കളടങ്ങിയ സൽക്കാരത്തിന് ക്ഷണിക്കുകയും അമ്മ ഭഗവതിയുടെ വിലക്കോർത്ത ജാതവൻ ക്ഷണം തിരസ്ക്കരിച്ചു. ഇതിൽ ക്ഷുഭിതയായ ശ്രീ വളയനാട്ടമ്മ മദ്യമവസ്തുക്കൾ ജാതവന് നേരെ തട്ടിത്തെറിപ്പിച്ചു. അശുദ്ധിയായി തിരിച്ചു വന്ന മകനെ അമ്മ അകറ്റി നിർത്തി. തന്നെ കാണരുതെന്നും വിലക്കി കാക്കകേറാക്കുന്നിൽ കുടിയിരുത്തി. ഈ സ്ഥലം ഇന്ന് ജാതവൻ കോട്ട എന്നറിയപ്പെടുന്നു. പിന്നീട് അലിവു തോന്നിയ ദേവി തുലാമാസത്തിലെ കറുത്തവാവ് ദിനത്തിൽ വാക്കടവിൽ നീരാട്ടിന്‌ പോവുമ്പോൾ കാണാനും കൂടെപോരാനും അനുമതി നൽകുന്നു. ഇതാണ് ഈ ഉത്സവുമായി ബന്ധപ്പെട്ട ഐതിഹ്യം.[3]

പടകളിത്തല്ല്[തിരുത്തുക]

കടലുണ്ടി വാവുൽസവവുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് പടകളിത്തല്ല്. കാവുത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെ ദേവിയെ കുന്നത്ത് തറവാട്ടിലേക്ക് ആനയിക്കുമ്പോൾ ആചാരപ്രകാരം കാരണവൻമാരും യുവാക്കളും പടകളിക്കണ്ടത്തിൽ ഇറങ്ങുന്നതോടെയാണ് ഇത് തുടങ്ങുന്നത്.[4] ദേവി കുന്നത്തെ മണിത്തറയിലിരുന്ന് പടകളിത്തല്ല് ആസ്വദിക്കും എന്നാണ് വിശ്വാസം.[5]

അവലംബം[തിരുത്തുക]

  1. https://www.mathrubhumi.com/kozhikode/news/kadalundi-1.4224992
  2. https://www.mathrubhumi.com/kozhikode/news/kadalundi-1.3282855
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-01-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-01-30.
  4. "Janmabhumi| വള്ളുവനാടിന്റെ കലാപാരമ്പര്യം". 2020-12-14. ശേഖരിച്ചത് 2020-12-14.
  5. "ആരവമില്ലാതെ കടലുണ്ടി വാവുത്സവം ഇന്ന്" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-12-14.
"https://ml.wikipedia.org/w/index.php?title=കടലുണ്ടി_വാവുത്സവം&oldid=3627417" എന്ന താളിൽനിന്ന് ശേഖരിച്ചത്