കടയ്‌ക്കൽ - അഞ്ചൽ മുടിയെഴുന്നള്ളത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ദേവിയുടെ മുടി അഞ്ചൽ കടയാറ്റ് ദേവീക്ഷേത്രത്തിലെത്തിക്കുന്ന ആഘോഷമാണ് കടയ്‌ക്കൽ - അഞ്ചൽ മുടിയെഴുന്നള്ളത്ത്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ചടങ്ങ്[1] അവസാനമായി നടന്നത് 2015 മാർച്ച് 25നാണ്. [2][3][4]

ഐതിഹ്യം[തിരുത്തുക]

ക്ഷീണം കൊണ്ടു വയൽവരമ്പിൽ ഇരുന്ന ദേവിമാർക്ക് തണലേകാൻ പാലമരത്തിന്റെ ശിഖരം ഒടിച്ചു കുത്തിയതു വയലിൽ കൃഷി ചെയ്തിരുന്ന കടയാറ്റ് ഉണ്ണിത്താനാണ് ദേവിമാർ പിന്നീടു കടയാറ്റ് കുടുംബത്തിൽ എത്തിയെന്നാണു സങ്കൽപം പന്ത്രണ്ട് വർഷത്തിലൊരിക്കൽ എത്താമെന്നു സഹോദരിക്ക് ഉറപ്പ് നൽകി കടയ്ക്കൽ ദേവി കടയ്ക്കലിലേക്ക് തിരിച്ചു.വരുന്ന വഴി കോട്ടുക്കൽ മഞ്ഞിപ്പുഴയിൽ വിശ്രമിച്ചു പിന്നീട് യാത്ര തുടർന്നു കടയ്ക്കലിൽ എത്തിയ ദേവിയെ നാട്ടുകാർ കുടിയിരുത്തി കടയ്ക്കൽ ദേവി സഹോദരിയെ കാണാൻ കടയാറ്റ് കളരിയിൽ എത്തുന്ന ചടങ്ങ് മുടി എഴുന്നള്ളത്തായി ആഘോഷിക്കുന്നു മീനമാസത്തിലെ രോഹിണി നാളിൽ മുടി എഴുന്നള്ളത്തുമായി കടയ്ക്കൽ അഞ്ചലിലേക്ക് കാൽനടയായി നീങ്ങും[5]

ചടങ്ങ്[തിരുത്തുക]

കടയ്ക്കൽ ശിവക്ഷേത്രത്തിലുള്ള ദേവിയുടെ ഉടവാളും ചിലമ്പും എഴുന്നള്ളിച്ച് പീഠിക ഭഗവതി ക്ഷേത്രത്തിലെത്തിക്കും. പീഠികാദേവിയുടെ ഉടവാളും തൃച്ചിലമ്പും, യജമാനൻ ക്ഷേത്രത്തിലെ വാളും ശ്രീഭദ്ര, ശ്രീദുർഗ, ശ്രീഭൈരവി ഭാവത്തിലുള്ള മൂന്ന് തിരുമുടികളും ആചാരപ്രകാരം എഴുന്നള്ളിക്കുകയാണ് ചടങ്ങിൽ നടക്കുന്നത്. കടൽവെള്ളം തളിച്ച് ശുദ്ധീകരിച്ച് പൂവിരിച്ച വീഥികളിലൂടെയാണ് യാത്ര[6] കടയ്ക്കൽനിന്ന് അഞ്ചലിലേക്കുള്ള 13 കിലോമീറ്ററിനിടയിൽ[7][6] മുളമ്മൂട്ടിൽ വച്ച് അഞ്ചൽകാർ തിരുമുടി സ്വീകരിക്കും. കടയാറ്റ് കുടുംബത്തിലെ മുതിർന്ന സ്ത്രീ വെള്ളിക്കത്തികൊണ്ട് മുഖാവരണം മാറ്റും.[8][9] പിറ്റേദിവസം തിരുമുടികൾ പനയഞ്ചേരി, ഏറം കേന്ദ്രങ്ങളിലേക്ക് എഴുന്നള്ളും.[10] മൂന്നാം ദിവസം പുലർച്ചെ കുരുതിക്ക് ശേഷം സഹോദരിയെ വിട്ടുപിരിയുന്ന ദുഃഖം സൂചിപ്പിച്ച് ആർഭാടവും ആരവവും ഇല്ലാതെ കടയ്ക്കലിലേക്കു തിരിച്ചെഴുന്നള്ളും

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-25. Retrieved 2015-03-26.
  2. "Manorama Online Latest Malayalam News. Breaking News Events. News Updates from Kerala India". Retrieved 10 September 2018.[പ്രവർത്തിക്കാത്ത കണ്ണി]
  3. "24 പേർ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി പോലും സമ്മതിച്ചു : എന്നിട്ടും ഒന്നും ശരിയാകാതെ കെ‌എസ്‌ആർടിസി പെൻഷൻകാർ". 13 August 2017. Retrieved 10 September 2018.
  4. http://www.mathrubhumi.com/kollam/news/3495294-local_news-kollam-%E0%B4%95%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E2%80%8D.html[പ്രവർത്തിക്കാത്ത കണ്ണി]
  5. "Manorama Online Latest Malayalam News. Breaking News Events. News Updates from Kerala India". Archived from the original on 2015-03-27. Retrieved 10 September 2018.
  6. 6.0 6.1 http://www.mathrubhumi.com/kollam/citizen_news/3483516.html[പ്രവർത്തിക്കാത്ത കണ്ണി]
  7. http://janayugomonline.com/%E0%B4%95%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B4%82/[പ്രവർത്തിക്കാത്ത കണ്ണി]
  8. "കടയ്ക്കൽ-അഞ്ചൽ തിരുമുടി എഴുന്നള്ളിപ്പ് ദേവിസമാഗമം ഇന്ന്; അഞ്ചൽ ഉത്സവതിമിർപ്പിൽ". 24 March 2015. Archived from the original on 2019-12-20. Retrieved 10 September 2018.
  9. http://www.mangalam.com/kollam/298145
  10. "Madhyamam: Malayalam News, Kerala News, Politics, Gulf, Sports". www.madhyamam.com. Archived from the original on 2015-04-04. Retrieved 10 September 2018.