കടയ്ക്കൽ സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kollam district, within the state of Kerala, India.

1938-ൽകൊല്ലം ജില്ലയിൽ നിലമേലിനും മടത്തറക്കും ഇടയിലുള്ള കടയ്ക്കൽ എന്ന ഗ്രാമത്തിൽ സ്വാതന്ത്ര്യ സമരത്തിൽ ഉൾപ്പെട്ട ദക്ഷിണ കേരളത്തിലെ ഒരു മഹാ പ്രക്ഷോഭമാണ് കടയ്ക്കൽ സമരം എന്നറിയപ്പെടുന്നത്. സർ സി.പി ക്കെതിരെ പോരാടി സ്വന്തമായി ഒരു സ്റ്റേറ്റ് തന്നെ പ്രഖ്യാപിക്കുകയും ജനാധിപത്യത്തിലൂന്നിയ മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്ത കടയ്ക്കൽ സമരം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. കടയ്ക്കൽ ഉൾപ്പെടുന്ന പ്രദേശത്തിന്റെ ഭരണം ഏറ്റെടുത്ത് പ്രദേശം ഒരു രാജ്യമായി പ്രഖ്യാപിക്കുകയും കടയ്ക്കൽ ഫ്രാങ്കോ എന്ന് അറിയപ്പെടുന്ന രാഘവൻ പിള്ള രാജാവും കാളിയമ്പി മന്ത്രിയുമായി ഒരു ഭരണ സംവിധാനം നിലവിൽ വരികയും ചെയ്തു. കേരളത്തിലെ ആദ്യത്തെ ജനകീയ മന്ത്രിയായാണ് കാളിയമ്പിയെ അറിയപ്പെടുന്നത്.[1][2]

അന്യായമായ ചന്തപ്പിരിവ് നൽകാതെ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനങ്ങൾ നടത്തിയ മുന്നേറ്റമാണു കടയ്ക്കൽ സമരമായി രൂപാന്തരപ്പെട്ടത്. ദേശിയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണു കടയ്ക്കൽ സമരം സംഘടിക്കപ്പെട്ടത്

പശ്ചാത്തലം[തിരുത്തുക]

ഗവർൺമെന്റ് നിയോഗിച്ചിട്ടുള്ള കടയ്ക്കലെ ചന്ത കോൺട്രാക്ടർ അനുവദിച്ചതിലും അധികം തുക കർഷകരിൽ നിന്നും ചന്ത കരമായി ഈടാക്കിയിരുന്നു.അനുവധിച്ചതിലും പതിന്മടങ്ങ് കരം പിരിച്ചിരുന്ന കോൺട്രാക്ടർക്ക് പോലീസിന്റെ സഹായവും ലഭിച്ചിരുന്നു.ചന്തക്കരത്തിനും ചന്തയിൽ നടക്കുന്ന മറ്റഴിമതികൾക്കെതിരേയും പ്രക്ഷോഭം കടയ്ക്കലിൽ ആരംഭിക്കണമെന്ന് കടയ്ക്കൽ ആൽത്തറമൂട് ചേർന്ന സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിൽ പ്രവർത്തകർ തീരുമാനിച്ചു.ചങ്കുവിള ഉണ്ണി ആയിരുന്നു ആൽത്തറമൂട് യോഗത്തിന്റെ പ്രധാന സൂത്രധാരൻ.

കാലഘട്ടം[തിരുത്തുക]

കടയ്ക്കൽ വിപ്ലവം നടന്നത് 1938ലാണ്. കൊല്ലവർഷം 1114 കന്നി 10 മുതൽ 18വരെയാണ് (1938 സെപ്തംബർ 26 - ഒക്ടോബർ 4) രൂക്ഷമായ സമരം നടന്നത്. സമരം മൂർദ്ധന്യതയിലെത്തിയ സെപ്തംബർ 29ന് പോലീസ്‌ സ്റ്റേഷൻ തകർക്കപ്പെട്ടു. 1938 നവംബർ രണ്ടിലെ മലയാളരാജ്യം പത്രത്തിൽ പോലീസ്‌ സ്റ്റേഷൻ പൊളിച്ചതിന്റെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു (കേരളാ സംസ്ഥാന ആർക്കൈവ്സ് ഡിപ്പാർട്ട്മെന്റിന്റെ കടയ്ക്കൽ റെബലിയൻ 1939 എന്ന പ്രസിദ്ധീകരണത്തിൽ 1939 എന്നു രേഖപ്പെടുത്തിയതു തെറ്റാണ്). 1938 ഒക്ടോബർ 14ലെ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയും ഇതു വിശദീകരിച്ചിട്ടുണ്ട്. ഒക്ടോബർ അഞ്ചിന് പട്ടാളം എത്തിയതോടെ സമരത്തിന്റെ പ്രത്യക്ഷ പരിപാടികൾ അവസാനിച്ചു.

അവലംബങ്ങൾ[തിരുത്തുക]

  1. http://www.livevartha.com/read-more.php?id=22998[പ്രവർത്തിക്കാത്ത കണ്ണി]
  2. സഫീർ കടയ്ക്കൽ (28 ജൂലൈ 2015). "കടയ്ക്കൽ കലാപചരിത്രം ചുവർചിത്രങ്ങളായി". ദേശാഭിമാനി. മൂലതാളിൽ നിന്നും 2015-07-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-07-28. Cite has empty unknown parameter: |9= (help)

സ്രോതസ്സുകൾ[തിരുത്തുക]

  1. http://www.lsgkerala.gov.in/pages/history.php?intID=2&ID=25&ln=ml
  2. കടയ്ക്കൽ എൻ ഗോപിനാഥൻ പിള്ള(2008).കടയ്ക്കൽ വിപ്ലവം.ആതിര പബ്ലിക്കേഷൻസ്.
  3. കേരള ഹിസ്റ്ററി അസോസിയേഷൻ.കേരള ചരിത്രം.പേജ് 792.
  4. അക്കമ്മ ചെറിയാൻ. 1114ന്റെ കഥ പേജ് 71
"https://ml.wikipedia.org/w/index.php?title=കടയ്ക്കൽ_സമരം&oldid=3679184" എന്ന താളിൽനിന്ന് ശേഖരിച്ചത്