കടമ്മനിട്ട രാമൻ നായർ ആശാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മേലേത്തറയിൽ രാമൻ നായർ

കേരളത്തിലെ പ്രശസ്തനായ പടയണി ആചാര്യനായിരുന്നു കടമ്മനിട്ട രാമൻ നായർ ആശാൻ. പൂർണ്ണനാമം മേലേത്തറയിൽ കടമ്മനിട്ട രാമൻനായർ. പടയണിയുടെ കുലപതി എന്ന ഖ്യാതി നേടിയ ആശാനാണ് രാമൻ നായർ ആശാൻ. പടയണിക്ക് കേരളത്തിലെ ആദ്യത്തെ സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയാണ്. മലയാളത്തിലെ പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണൻ ന്റെ പിതാവാണ് രാമൻനായർ ആശാൻ. കടമ്മനിട്ട പടയണി മാത്രമല്ലാതെ വെട്ടൂർ, താഴൂർ, വലഞ്ചുഴി, എന്നീ കരകളിലും പടയണി അവതരിപ്പിച്ചു. പ്രശസ്ത പടയണി കലാകാരൻ പ്രൊഫ കടമ്മനിട്ട വാസുദേവൻ പിള്ളയുടെ പടയണി ആശാൻ രാമൻനായർ ആശാനാണ്. കാളൻ പുരസ്കാര ജേതാവായ കടമ്മനിട്ട വാസുദേവൻ പിള്ള ഏർപ്പെടുത്തിയ പ്രഥമ പടയണി പുരസ്കാരം രാമൻനായർ ആശാൻ എന്ന പേരിലാണ് നൽകുന്നത്.