കടനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടനാട് എന്നത് കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ളാലം ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ്. ഭൂപ്രകൃതിയുടെ സൗന്ദര്യത്തിൽ വിളങ്ങി നില്ക്കുന്ന ഈ പ്രദേശം പാലാ ദേശത്തിനോട് ചേർന്നാണ് നിലകൊള്ളുന്നത്, കടനാടിനോട് ചേർന്നു നില്ക്കുന്ന മറ്റൊരു പട്ടണം തൊടുപുഴയാണ്.

സാംസ്കാരികവും സാഹിത്യവുമായ രംഗങ്ങളിൽ വിലമതിക്കാനാവാത്ത ഒട്ടനവധി അതുല്യപ്രതിഭകളെ സമ്മാനിച്ച ദേശമാണ് കടനാട്, അതിൽ മുഖ്യ സ്ഥാനം അലങ്കരിക്കുന്നത്, ഭാരതത്തിലെ സകലഭാഷകളിലും ആദ്യത്തെ യാത്രവിവരണമായ 'വർത്തമാനപുസ്തകം' (1790) എന്ന റോമാ യാത്രവിവരണം എഴുതിയ ഗോവണ്ണദോർ പാറേമ്മാക്കൽ തോമ്മാ കത്തനാർ ആണ്. അദ്ദേഹത്തിന്റെ കൃതി മലയാള സാ ഹിത്യചരിത്രത്തിലും കേരളസഭാ ചരിത്രത്തിലും ഒരു അമൂല്യനിധിയാണ്. ഭാരതത്തിന്റെ വിദേശ അധിപത്യം അവസാനിപ്പിക്കണമെന്ന തിവ്ര വികാരം നിഴലിക്കുന്ന ഈ കൃതി ഒരു ദേശസ്നേഹിയുടെ അത്മാംശം ഉൾചേർന്നിരിക്കുന്ന ഒരു വേറിട്ട ഭാഷാ കൃതിയാണ്. തിരുവിതാംകൂർ മഹാരാജാവ് കാർത്തിക തിരുനാൾ ആദിത്യൻ കത്തനാർ എന്നു വിശേഷിപ്പിച്ച 'ബഹു.പാലത്തുംതലയ്ക്കൽ മാത്തനച്ചൻ' കടനാട് ദേശക്കാരനാണ്. ദേശഭക്തിയിലും സഭാ ചരിത്രത്തിലും വിസ്മമരിക്കനാവാത്ത മഹത്വ വ്യക്തിയാണിദ്ദേഹം. കടനാട് ദേശത്തിന്റെ തിലകക്കുറിയായി വിളങ്ങുന്നത്.കടനാട് സെന്റ്. അഗസ്റ്റിൻ ഫൊറോന പള്ളിയാണ്.പാറേമ്മാക്കൽ തോമ കത്തനാരും വാഴ്ത്തപ്പെട്ട രാമപുരത്ത് കുഞ്ഞച്ചനും ഇവിടെ വികാരിമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇവിടുത്തെ സെന്റ് സെബാസ്റ്റ്യനോസിനോടുള്ള സ്നേഹവും ബഹുമാനവും ദേശവാസികളുടെ മാത്രമല്ല. ദൂരദേശവാസികളുടെ ഇടയിലും പുകൾപെറ്റതാണ്.ജനുവരി 15, 16 സഹദയുടെ ദർശന തിരുനാളായി ഭക്തി ആദരവോടെ സഭയും സമൂഹവും ആഘോഷിക്കുന്നു. സാംസ്കാകാരിക ചരിത്രം പരിശോധിക്കുബോൾ വടക്കുനിന്ന് എത്തി, പിന്നീട് തൊടുപുഴയ്ക്ക് അടുത്ത് കുടയത്തൂരും പിന്നീട് ഭരണനിർവ്വഹണത്തിനായി കടനാട് ആസ്ഥാനമാക്കി ഭരണം നിർവ്വഹിച്ച വടക്കൂർ രാജവംശത്തിന്റെ തുടിപ്പുകൾ മനസ്സിലാക്കാൻ സാധിക്കും. തിരുവിതാംകൂർ രാജവംശം സ്ഥാപിതമായപ്പോൾ തൊടുപുഴ മുതൽ ഏറ്റുമാനൂർ വരെയുള്ള പ്രദേശം ഇവരുടെ ഭരണത്തിന്റെ കീഴിലായിരുന്നു. കടനാട് ശ്രീധർമ്മശാസ്ത്ര ക്ഷേത്രവും ദേശത്തിന്റെ സാംസ്കാരിക ചരിത്രത്തോട് ഉൾചേർത്ത് വായിക്കാൻ സാധിക്കും. കടനാട് പള്ളിയോട് ചേർന്നു നില്ക്കുന്ന കടനാട് സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് സ്കൂൾ എന്ന വിദ്യാലയവും പള്ളിയുടെ മുന്നിലൂടെ ഒഴുക്കുന്ന കടനാട് തോടും പ്രകൃതി സൗന്ദര്യത്തിന്റെ മകുടോദാഹരണമാണ്. നാനാവിധ മതദേശക്കാർ സ്നേഹത്തിൽ അധിവസിക്കുന്ന കടനാട് ഒരു പുണ്യഭൂമിയാണ്.

"https://ml.wikipedia.org/w/index.php?title=കടനാട്&oldid=3942205" എന്ന താളിൽനിന്ന് ശേഖരിച്ചത്