കച്ചിപ്പടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കച്ചിപ്പട നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന യുവതി

കേരളത്തിലെ കൊല്ലം ജില്ലയിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന വൈക്കോൽ ചിത്രങ്ങളാണ് കച്ചിപ്പടം(straw paintings)എന്നറിയപ്പെടുന്നത്. തൃക്കടവൂർ പഞ്ചായത്തിലെ കടവൂർ ,നീരാവിൽ പ്രദേശങ്ങളിലാണ് കച്ചിപ്പട നിർമ്മാണം ഏറ്റവും അധികം കാണപ്പെടുന്നത്.

കച്ചിപ്പട നിർമ്മാണ രീതി[തിരുത്തുക]

കച്ചിപ്പട നിർമ്മിതിക്ക് ആദ്യം വേണ്ടത് നല്ല കച്ചി തെരഞ്ഞെടുക്കലാണ്.കൊയ്ത്തു കഴിഞ്ഞയുടനെ ശേഖരിക്കുന്ന കച്ചി നന്നായി ഉണക്കിയെടുക്കുന്നു.എന്നിട്ട് ബ്ലേഡ് കൊണ്ട് കീറി അകത്തെ ഫംഗസും മറ്റും നീക്കി വൃത്തിയാക്കുന്നു.തുണി കൊണ്ടുള്ള കാൻവാസിൽ സ്കെച്ചിടലാണ് അടുത്തത്.കാൻവാസിൽ ഗോന്തു പശ ഉപയോഗിച്ച് കച്ചി ഒട്ടിച്ച ശേഷം സ്കെച്ചിനനുസരിച്ച് സൂക്ഷ്മമായി മുറിച്ചെടുക്കുന്നു.മഞ്ഞ നിറമൊഴിച്ച് ,നിറങ്ങൾ സാധാരണയായി ഒന്നും തന്നെ ഉപയോഗിക്കാറില്ല.ചാക്കിൽ കെട്ടി സൂക്ഷിക്കുന്ന കച്ചിയുടെ കാലപ്പഴക്കം കൊണ്ട് നിറഭേദങ്ങൾ ഉണ്ടാക്കാം.ഒട്ടിച്ച ശേഷം പ്രസ്സിംഗ് മെഷീനിൽ വച്ച് അമർത്തുന്നു.ഒട്ടിപ്പ് ഇളകാതിരിക്കാനാണ് ഒരേ ചിത്രം തന്നെ ധാരാളം ചെയ്യാനുണ്ടങ്കിൾ ചിത്രത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തിട്ട് ഗ്ലാസ് പേപ്പർ മുകളിൽ വച്ച് ഒട്ടിച്ചെടുക്കുക.ചിത്ര രചനയുമായി അൽപ്പമെങ്കിലും ബന്ധമുണ്ടായാലേ കച്ചിപ്പട നിർമ്മാണം വേഗം പഠിക്കാൻകഴിയൂ.

അവലംബം[തിരുത്തുക]

  • മലയാളമനോരമ 3 ഫെബ്രുവരി 200


"https://ml.wikipedia.org/w/index.php?title=കച്ചിപ്പടം&oldid=2008077" എന്ന താളിൽനിന്ന് ശേഖരിച്ചത്