കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മടിക്കൈ ഗ്രാമപഞ്ചായത്തിെല ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ;‍ ഹയർ സെക്കണ്ടറി സ്കൂൾ കക്കാട്ട്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം[തിരുത്തുക]

1954 മെയിൽ ഒരു എകാധ്യപിക ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപിക ദേവകി ‍. 1981-ൽ ഇതൊരു യു പി സ്കൂളായി. 1990-ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കണ്ടറിയയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ പി വിജയന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ[തിരുത്തുക]

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക]

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ[തിരുത്തുക]

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പി വിജയൻ 1990-1992

കെ കണ്ണൻ 1992-1993

എ സൈനുദ്ദീൻ 1993-1995

രാജാമണീ 1995-1996

സരോജിനി എം 1996-1998

വി കണ്ണൻ 1998-1998

പി കുഞ്ഞിക്കണ്ണൻ 1998-1999

വി കണ്ണൻ 1999-1999

കെ ശാരദ 1999-2000

കെ എ ജോസഫ് 2000-2001

കെ ചന്ദ്രൻ 2001-2002

പി വി കുമാരൻ 2002-2002

കെ വി കൃഷ്ണൻ 2002-2003

സുരേഷ്ബാബു 2003-2005

സി ഉഷ 2005-2007

വിശാലക്ഷൻ സി 2007

പി ഉണ്ണികൃഷ്ണൻ 2007-2008

കെ സാവിത്രി 2008-2009

ടി എൻ ഗോപാലകൃഷ്ണൻ 2009-2012

സി പി വനജ 2012-2014

ഇ പി രാജഗോപാലൻ 2014.....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ[തിരുത്തുക]

വഴികാട്ടി[തിരുത്തുക]