കക്കറൊട്ടി
കണ്ണൂർ ജില്ലയിൽ പൊതുവെ കക്കറൊട്ടി / കുഞ്ഞപ്പം എന്നറിയപ്പെടുന്ന ഈ വിഭവം തെക്കൻ മലബാറിൽ അറിയപ്പെടുന്നത് കുഞ്ഞിപ്പത്തിരി/ കുഞ്ഞിപ്പത്തൽ / ആണപ്പത്തൽ എന്നും മലബാർ കഴിഞ്ഞാൽ പിടിയെന്നും അറിയപ്പെടുന്നു. ചേർക്കുന്ന ഇറച്ചിയുടെ രീതി അനുസരിച്ച്, കോഴിപ്പിടി എന്നും പോത്തിറച്ചി ചേർത്താൽ പോത്ത്പിടിയെന്നും അറിയപ്പെടുന്നു. രണ്ട് തരത്തിൽ കക്കറൊട്ടി ഉണ്ടാക്കാറുണ്ട്, തീരെ വരണ്ട്, ചാറിന്റെ അംശം കുറച്ചും ഇത്തിരി ചാറോട് കൂടിയും.
തയ്യാറാക്കുന്ന വിധം
[തിരുത്തുക]പുഴുങ്ങലരി തലേനാള് കുതിർത്ത് വെച്ച്, പെരുംജീരകവും, ചെറിയ ഉള്ളിയും, തേങ്ങയും ചേർത്ത് അരച്ച്, ചെറിയ ഉരുളകളായി കൈവള്ളയിൽ ഉരുട്ടിയെടുത്ത് (രണ്ടു സെന്റിമീറ്ററോളം വ്യാസത്തിൽ), തള്ളവിരൽ കൊണ്ട് മൃദുവായി ഉരുളയിൽ അമർത്തി ചെറിയ കുഴിയുണ്ടാക്കി, നേർത്ത, വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് അപ്പചെമ്പിൽ പുഴുങ്ങിയാണ് കുഞ്ഞപ്പം തയ്യാറാക്കുന്നത്. പിന്നീട് മറ്റൊരു പാത്രത്തിൽ തയ്യാറാക്കിവച്ച ഇറച്ചി മസാല ചേർത്ത് ഇളക്കി, അൽപ്പം സമയം അടുപ്പിൽ വെച്ച് വാങ്ങി വെക്കുന്നു.
മലബാറിലെ ചില പ്രദേശങ്ങളിൽ അരി മാത്രം ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. അപ്പചെമ്പിൽ പുഴുങ്ങിയ ശേഷം ചിരകിയ തേങ്ങ, ചെറിയുള്ളി, പച്ചമുളക്, കറിവേപ്പില, ജീരകം, മഞ്ഞൾ എന്നിവ ചേർത്ത് അരച്ചെടുത്ത ചമ്മന്തി ഇട്ടു വഴറ്റിയും ഇറച്ചി ചേർത്തും ഉപയോഗിക്കുന്നു
മണിക്കൂറുകളോളം നീളുന്നപരത്തൽ പ്രക്രിയ വളരെ ദുഷ്ക്കരമാണെന്നതിനാൽ അത്ര ജനപ്രിയത നേടിയിട്ടില്ല ഈ വിഭവം. എന്നിരുന്നാലും, മലബാർ രുചികളിൽ ശ്രദ്ധേയമാണിത്.