ഔറംഗബാദ് ജില്ല, ബീഹാർ
Aurangabad ജില്ല | |
---|---|
![]() Aurangabad ജില്ല (Bihar) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Bihar |
ഭരണനിർവ്വഹണ പ്രദേശം | Magadh |
ആസ്ഥാനം | Aurangabad, Bihar |
Government | |
• ലോകസഭാ മണ്ഡലങ്ങൾ | Aurangabad |
ജനസംഖ്യ (2011) | |
• ആകെ | 2,511,243 |
Demographics | |
• സാക്ഷരത | 72.77% |
• സ്ത്രീപുരുഷ അനുപാതം | 916 |
പ്രധാന പാതകൾ | NH 2 |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ഇന്ത്യൻ സംസ്ഥാനമായ ബീഹാറിലെ 38 ജില്ലകളിൽ ഒന്നാണ് ഔറംഗബാദ് ജില്ല. ഇപ്പോൾ ഇത് ചുവപ്പ് കോറിഡോറിന്റെ ഭാഗമാണ്.[1]
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഔറംഗബാദിന് പ്രമുഖമായ സ്ഥാനമുണ്ട്.[2] ബീഹാറിലെ ആദ്യത്തെ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ ആയ ഡോ. അനുഗ്രഹ് നാരായണൻ സിൻഹയുടെ ജന്മസ്ഥലമാണ് ഔറംഗബാദ്. അദ്ദേഹം ചമ്പാരൻ സത്യാഗ്രഹത്തിൽ പങ്കെടുക്കുകയും ആധുനിക സ്വതന്ത്ര ബീഹാറിന്റെ നിർമ്മാണത്തിൽ പ്രമുഖ പങ്കുവഹിക്കുകയും ചെയ്തു.[3]
ഭൂപ്രകൃതി[തിരുത്തുക]
3,389 ചതുരശ്രകിലോമീറ്ററാണ് ഔറംഗബാദ് ജില്ലയുടെ വിസ്തൃതി. ഇത് റഷ്യയുടെ വൈഗാച് ദ്വീപിന് സമാനമാണ്. ഔറംഗബാദ് പട്ടണമാണ് ജില്ലയുടെ ഭരണസിരാകേന്ദ്രം. മഗധ് ഡിവിഷന്റെ ഭാഗമാണ് ഔറംഗബാദ് ജില്ല.
1972ൽ ഗയ ജില്ലവിഭജിച്ചാണ് ഔറംഗബാദ് ജില്ല രൂപീകൃതമായത്. അതിനുശേഷമാണ് ഔറംഗബാദ് ഒരു പൂർണ്ണജില്ലയായി മാറിയത്.
സാമ്പത്തികസ്ഥിതി[തിരുത്തുക]
2006 ൽ ഇന്ത്യാ സർക്കാർ ഔറംഗബാദ് ജില്ലയെ രാജ്യത്തെ 250-ാം പിന്നോക്ക ജില്ലയായി പ്രഖ്യാപിച്ചു(ആകെ 640 പിന്നോക്ക ജില്ലകളാണ് ഉള്ളത്). പിന്നോക്ക വിഭാഗ ഗ്രാന്റ് ഫണ്ട് പ്രോഗ്രാമിൽനിന്ന് (ബിആർജിഎഫ്) പണം ലഭിക്കുന്ന ബീഹാറിലെ 36 ജില്ലകളിൽ ഒന്നാണ് ഔറംഗബാദ് ജില്ല.
ജനസംഖ്യ[തിരുത്തുക]
2011 ലെ കാനേഷുമാരി കണക്കനുസരിച്ച് ഔറംഗബാദ് ജില്ലയിലെ ജനസംഖ്യ 2,511,243[4] ആണ്. ഇത് കുവൈറ്റ്[5] രാജ്യത്തെയും അമേരിക്കൻ ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തെയും ജനസംഖ്യക്ക് തുല്യമാണ്. ഇത് ജനസംഖ്യയിൽ ഇന്ത്യയിലെ 172-ാം ജില്ലയാണ്[4]. ഒരു ചതുരശ്രകിലോമീറ്ററിൽ 760 പേരാണ് ഈ ജില്ലയിലെ ജനസംഖ്യ[4]. ഇവിടത്തെ ജനസംഖ്യാവളർച്ച 24.75% ആണ്[4]. ഓറംഗബാദിലെ ആൺപെൺ അനുപാതം 916 സ്ത്രീകൾക്ക് 1000 പുരുഷന്മാരെന്നതാണ്. 72.77% ആണ് ഇവിടത്തെ സാക്ഷരത[4].
Historical population | ||
---|---|---|
Year | Pop. | ±% p.a. |
1901 | 4,67,445 | — |
1911 | 4,89,924 | +0.47% |
1921 | 4,88,092 | −0.04% |
1931 | 5,41,490 | +1.04% |
1941 | 6,29,204 | +1.51% |
1951 | 6,96,115 | +1.02% |
1961 | 8,30,989 | +1.79% |
1971 | 10,16,094 | +2.03% |
1981 | 12,37,072 | +1.99% |
1991 | 15,39,988 | +2.21% |
2001 | 20,13,055 | +2.71% |
2011 | 25,40,073 | +2.35% |
source:[6] |
ഇതും കാണുക[തിരുത്തുക]
- ഡിയോ, ഔറംഗബാദ് ജില്ലയിലെ ഒരു നഗരം
അവലംബം[തിരുത്തുക]
- ↑ "83 districts under the Security Related Expenditure Scheme". IntelliBriefs. 11 December 2009. മൂലതാളിൽ നിന്നും 2011-10-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 September 2011.
- ↑ Indian Post. "First Bihar Deputy CM cum Finance Minister;Dr. A N Sinha". official Website. ശേഖരിച്ചത് 20 May 2008.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-10-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-31.
- ↑ 4.0 4.1 4.2 4.3 4.4 "District Census 2011". Census2011.co.in. 2011. ശേഖരിച്ചത് 30 September 2011.
- ↑ US Directorate of Intelligence. "Country Comparison:Population". മൂലതാളിൽ നിന്നും 2011-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 October 2011.
Kuwait 2,595,62
- ↑ Decadal Variation In Population Since 1901
പുറം കണ്ണികൾ[തിരുത്തുക]
![]() |
Rohtas district | Arwal district | ![]() | |
![]() |
||||
![]() ![]() | ||||
![]() | ||||
Palamu district, Jharkhand | Gaya district |