ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മംഗളഗിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മംഗളഗിരി
AIIMS Mangalagiri.jpg
തരംപൊതുമേഖല
സ്ഥാപിതം2018 (2018)
പ്രസിഡന്റ്ടി.എസ്. രവികുമാർ[1]
ഡയറക്ടർമുകേഷ് ത്രിപാഠി[2]
സ്ഥലംമംഗളഗിരി, ഗുണ്ടൂർ ജില്ല, ആന്ധ്രാ പ്രദേശ്, 522503, ഇന്ത്യ
16°26′N 80°33′E / 16.43°N 80.55°E / 16.43; 80.55
വെബ്‌സൈറ്റ്www.aiimsmangalagiri.edu.in

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മംഗളഗിരി (എയിംസ് മംഗളഗിരി അല്ലെങ്കിൽ എയിംസ്-എം അല്ലെങ്കിൽ എയിംസ്-എംജി) ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ മംഗളഗിരിയിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ റിസർച്ച് ഉന്നത പൊതുവിദ്യാഭ്യാസ സ്ഥാപനമാണ്. 2014 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട നാല് "ഫേസ്- IV" ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിൽ (എയിംസ്) ഒന്നാണിത്. ഗുണ്ടൂരിനും വിജയവാഡയ്ക്കും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

2014 ജൂലൈയിലെ[3] തന്റെ ബജറ്റ് പ്രസംഗത്തിൽ അക്കാലത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലി "ഫേസ്- IV" എന്നറിയപ്പെടുന്ന പദ്ധതിയുടെ ഭാഗമായി ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്രയിലെ വിദർഭ മേഖല, ഉത്തർപ്രദേശിലെ പൂർവാഞ്ചൽ മേഖല[4] എന്നിവിടങ്ങളിലായി നാല് പുതിയ എയിംസുകൾ സ്ഥാപിക്കുന്നതിനായി 500 കോടി രൂപയുടെ (2019 ലെ പ്രകാരം 643 കോടി രൂപ അല്ലെങ്കിൽ 90 മില്യൺ യുഎസ് ഡോളർ) ബജറ്റ് പ്രഖ്യാപിച്ചു.[5] 2015 ഒക്ടോബറിൽ 1,618 കോടി രൂപ (2019 ലെ കണക്കുകൾ പ്രകാരം 20 ബില്യൺ ഇന്ത്യൻ രൂപ അല്ലെങ്കിൽ 280 മില്യൺ യുഎസ് ഡോളറിനു തുല്യമായ തുക) ചിലവിൽ മംഗളഗിരിയിലെ എയിംസ് നിർമ്മാണ പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.[6] സ്ഥിരം കാമ്പസിന്റെ നിർമാണ പ്രവർത്തനങ്ങൾ 2017 സെപ്റ്റംബറിൽ ആരംഭിച്ചു.[7]

അക്കാദമിക്സ്[തിരുത്തുക]

അതേസമയം, സിദ്ധാർത്ഥ മെഡിക്കൽ കോളേജിലെ താൽക്കാലിക കാമ്പസിൽ നിന്ന് എയിംസ് മംഗളഗിരി 2018-19 അക്കാദമിക് സെഷൻ ആരംഭിച്ചു.[8] സ്ഥിരം കാമ്പസിലെ ഔട്ട്‌പേഷ്യന്റ് വിഭാഗം (ഒപിഡി) 2019 മാർച്ചിൽ പ്രവർത്തനം ആരംഭിച്ചു.[9]

അവലംബം[തിരുത്തുക]

  1. "Dr.T S Ravikumar takes charge as president of AIIMS Mangalagiri" (PDF). 31 October 2018. ശേഖരിച്ചത് 15 January 2020.
  2. "Appointment of Director, AIIMS cleared". indianmandarins.com. 5 October 2018. മൂലതാളിൽ നിന്നും 12 November 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 November 2018.
  3. "5 more IIMs, IITs and four more AIIMS to be set up". Hindustan Times (ഭാഷ: ഇംഗ്ലീഷ്). 10 July 2014. ശേഖരിച്ചത് 4 August 2017.
  4. "5 more IIMs, IITs and four more AIIMS to be set up". Hindustan Times (ഭാഷ: ഇംഗ്ലീഷ്). 10 July 2014. ശേഖരിച്ചത് 4 August 2017.
  5. "Pradhan Mantri Swasthya Suraksha Yojana (PMSSY)". Ministry of Health and Family Welfare. മൂലതാളിൽ നിന്നും 29 August 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 November 2018.
  6. "Pradhan Mantri Swasthya Suraksha Yojana (PMSSY)". Ministry of Health and Family Welfare. മൂലതാളിൽ നിന്നും 29 August 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 November 2018.
  7. "Pradhan Mantri Swasthya Suraksha Yojana (PMSSY)". Ministry of Health and Family Welfare. മൂലതാളിൽ നിന്നും 29 August 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 November 2018.
  8. "AIIMS begins its journey with induction of 50 students". The Hindu (ഭാഷ: ഇംഗ്ലീഷ്). 31 August 2018. ശേഖരിച്ചത് 31 August 2018.
  9. "OPD services at AIIMS, Mangalagiri from today". New Indian Express (ഭാഷ: ഇംഗ്ലീഷ്). 12 March 2019. ശേഖരിച്ചത് 12 January 2020.