ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഋഷികേശ്

Coordinates: 30°04′43″N 78°17′09″E / 30.0786773°N 78.285906°E / 30.0786773; 78.285906
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഋഷികേശ്
പ്രമാണം:All India Institute of Medical Sciences, Rishikesh.svg
ആദർശസൂക്തംViśvārogya Hi Dharmo Naḥ
തരംപൊതുമേഖല
സ്ഥാപിതം2012
പ്രസിഡന്റ്സമിരാൻ നന്തി[1]
ഡയറക്ടർരവി കാന്ത്
സ്ഥലംഋഷികേശ്, ഉത്തരഖണ്ഡ്, ഇന്ത്യ
30°04′43″N 78°17′09″E / 30.0786773°N 78.285906°E / 30.0786773; 78.285906
വെബ്‌സൈറ്റ്aiimsrishikesh.edu.in

ൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഋഷികേശ് (AIIMS ഋഷികേശ്) ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ഋഷികേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ കോളേജും ആശുപത്രിയുമാണ്.[2][3] ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ ഈ സ്ഥാപനം സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്നു.[4] ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഈ സ്ഥാപനത്തിന്റെ പ്രസിഡന്റായി പ്രവർത്തിക്കുന്നു. ഇന്ത്യയിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ഒന്നുംകൂടിയാണിത്.

ചരിത്രം[തിരുത്തുക]

2012 ആഗസ്റ്റ് 27 ന് അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ഭേദഗതി) ബിൽ ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടു. ആറ് എയിംസ് സ്ഥാപനങ്ങളെ 2012 സെപ്റ്റംബർ മുതൽ പ്രവർത്തനക്ഷമമാക്കാൻ അനുവദിച്ച സമീപകാല ഓർഡിനൻസിനേയും ഈ ബിൽ മാറ്റിസ്ഥാപിച്ചു.[5] 2012 ആഗസ്റ്റ് 30 ന് ലോക്സഭ എയിംസ് (ഭേദഗതി) ബിൽ പാസാക്കി.[6] ഇന്ത്യൻ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആറ് പുതിയ എയിംസ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പദവി ദില്ലിയിൽ നിലവിലുള്ള എയിംസിന്റെ മാതൃകയിൽ ഒരു സ്വയംഭരണ ചട്ടക്കൂടിലേയ്ക്ക് മാറ്റാൻ കേന്ദ്രത്തെ സഹായിക്കുന്നതായിരുന്നു ഈ നിർദ്ദിഷ്ട ബിൽ. 2012 സെപ്റ്റംബർ 3 ന് എയിംസ് (ഭേദഗതി) ബിൽ രാജ്യസഭയിൽ അവതരിപ്പിക്കപ്പെട്ടു.[7][8] 2012 സെപ്റ്റംബർ 4 ന് രാജ്യസഭ എയിംസ് (ഭേദഗതി) ബിൽ പാസാക്കി.[9][10] 2012 ആഗസ്റ്റിൽ എയിംസ് അക്കാദമിക് സെഷനുകൾ ആരംഭിച്ചു.[11] 2014 ഫെബ്രുവരി 10 ന് അന്നത്തെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദ് 200 കിടക്കകളുള്ള ഒരു ആശുപത്രി എയിംസ് ഋഷികേശിൽ ഉദ്ഘാടനം ചെയ്തു.[12]

ആശുപത്രി[തിരുത്തുക]

2019 ലെ കണക്കനുസരിച്ച് എയിംസ്  ഋഷികേശ് ആശുപത്രിയിൽ 880 കിടക്കകളും 15 പ്രവർത്തനസജ്ജമായ മോഡുലാർ ഓപ്പറേറ്റിംഗ് തിയേറ്ററുകളും 17 പ്രവർത്തനസജ്ജമായ സൂപ്പർ സ്പെഷ്യാലിറ്റികളും 18 സ്പെഷ്യാലിറ്റി തീയേറ്ററുകളുമുണ്ട്.[13]

മെഡിക്കൽ കോളേജും നഴ്സിംഗ് കോളേജും[തിരുത്തുക]

50 വിദ്യാർത്ഥികളുമായി എം‌.ബി.‌ബി.‌എസ്. കോഴ്‌സുകൾ ആരംഭിച്ച എയിംസിൽ  2020 മുതൽ പ്രതിവർഷം 125 വിദ്യാർത്ഥികളാണ് പ്രവേശനം നേടുന്നത്. ഇവിടുത്തെ നഴ്‌സിംഗ് കോളേജിൽ പ്രതിവർഷം 100 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.[14][15]

അവലംബം[തിരുത്തുക]

  1. "Notification of President nomination" (PDF). 31 October 2018. Retrieved 15 January 2020.
  2. "Aiims Bhopal to start functioning by July-Aug '12". Hindustan Times. 4 May 2012. Archived from the original on 2012-05-04. Retrieved 14 September 2012.
  3. "Admission for MBBS in AIIMS Rishikesh from this month". Retrieved 1 June 2018.
  4. Six AIIMS-like institutes to start operation by mid-Sept (4 September 2012). "Six AIIMS-like institutes to start operation by mid-Sept". The Pioneer. India. Retrieved 4 October 2012.
  5. Raj, Anand (27 August 2012). "Bill on AIIMS-like institutes introduced in Lok Sabha". The Hindu. New Delhi, India.
  6. Raj, Anand (30 August 2012). "Lok Sabha nod to AIIMS bill". The Economic times. New Delhi, India.
  7. "AIIMS bill moved in Rajya Sabha amid uproar". Business Standard. 3 September 2012. Archived from the original on 16 December 2012. Retrieved 3 September 2012.
  8. "Govt fails to get AIIMS Bill passed in Par amid din". CNN-IBN. 3 September 2012. Retrieved 3 September 2012.[പ്രവർത്തിക്കാത്ത കണ്ണി]
  9. "Par nod to AIIMS Bill amid uproar". Business Standard. 4 September 2012. Retrieved 4 September 2012.
  10. "Gov Bill passed in Par amid din". The Indian Express. 4 September 2012. Retrieved 4 September 2012.
  11. "Six AIIMS-like institutes to start operation by mid-Sept". Daily pioneer. 4 September 2012. Retrieved 4 September 2012.
  12. http://www.thehindu.com/news/national/other-states/rishikesh-aiims-functional/article5674966.ece
  13. Ministry of Health and Family Welfare. Annual Report (PDF) (2018-2019 ed.). p. 2. Retrieved 27 July 2019.
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-10-03. Retrieved 2021-05-09.
  15. http://pib.nic.in/newsite/PrintRelease.aspx?relid=107902