ഓൾഗ വസീലിയേവ്ന പെറോവ്സ്കയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓൾഗ വസീലിയേവ്ന പെറോവ്സ്കയ

ഓൾഗ വസീലിയേവ്ന പെറോവ്സ്കയ(Russian: Ольга Васильевна Перовская; 9 April 1902 – 1961) സോവിയറ്റ് റഷ്യൻ ബാലസാഹിത്യകാരിയായിരുന്നു. അവരുടെ എറ്റവും പ്രധാന കൃതിയായ Kids and Cubs ലോകത്തെ പ്രധാന ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 1925ൽ ആണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. അവരുടെ ചെറുപ്പകാലത്ത് അവരും അവരുടെ സഹോദരിമാരായ സോന്യ, യൂലിയ, നതാഷ എന്നിവരും ചേർന്ന് വളർത്തിയ വിവിധയിനം വളർത്തുമൃഗങ്ങളുടെ കഥകളാണ്. Rebyata. Zveryata എന്ന് റഷ്യനിൽ അറിയപ്പെടുന്ന കഥാപുസ്തകം മലയാളത്തിലും തമിഴിലും വിവർത്തനംചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിൽ, കുട്ടികളും കളിത്തോഴരും എന്ന പേരിലാണ് ഇതിന്റെ വിവർത്തനം വന്നത്. കുതിര, ചെമ്മരിയാട് തുടങ്ങിയവയായിരുന്നു അവരുടെ ഹൃദയസ്പർശിയായ കഥകളിലെ കഥാപാത്രങ്ങൾ. 1961ൽ അവർ അന്തരിച്ചു.[1]

അവലംബം[തിരുത്തുക]