ഓർലൊവ് വജ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓർലൊവ് വജ്രം
ഓർലൊവ് വജ്രം
ഭാരം189.62 carats (37.924 g)
രൂപംകൊണ്ട രാജ്യംഇന്ത്യ ഇന്ത്യ
ഖനനം ചെയ്ത സ്ഥലംകൊല്ലൂർ ഖനി
നിലവിലെ ഉടമസ്ഥാവകാശംKremlin Diamond Fund

17–ാം നൂറ്റാണ്ടിൽ ആന്ധ്രപ്രദേശിലെ കൊല്ലൂർ ഖനിയിൽ നിന്നാണീ വജ്രം കണ്ടെടുത്തത്. 300 കാരറ്റ് തൂക്കമായിരുന്നു അന്നതിന്. മുസ്ലീം ഭരണാധികാരിയായ ജഹാൻഷി അതു സ്വന്തമാക്കി. റോസാപ്പൂവിന്റെ ആകൃതിയിൽ ചെത്തിമിനുക്കിയെടുത്തു. ചെത്തിമിനുക്കപ്പെട്ടപ്പോൾ ഓർലൊവിന്റെ തൂക്കം 199.6 കാരറ്റായി കുറഞ്ഞു. നീല കലർന്ന പച്ചനിറമാണ് ഓർലൊവിന്. 18–ാം നൂറ്റാണ്ടിൽ മോഷണം പോയ ഈ വജ്രം 1773 ൽ ലാസറെവിലുള്ള ഒരമേരിക്കൻ വ്യാപാരിയിൽ നിന്നു ഗ്രിഗറി ഗ്രെഗോറിവിച്ച് ഓർലോവ് രാജകുമാരൻ 90000 പൗണ്ടിന് സ്വന്തമാക്കിയെ ന്നും റഷ്യയിലെ കാതറിൻ–രണ്ട് രാജകുമാരിക്ക് സമ്മാനിച്ചു എന്നുമാണ് കഥ. ഈ വജ്രം ഇന്ന് റഷ്യയിലെ ഡയമണ്ട് ട്രഷറി മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുന്നു.[1]

അവലംബങ്ങൾ[തിരുത്തുക]

  1. https://specials.manoramaonline.com/lifestyle/2016/diamond/article2.html
"https://ml.wikipedia.org/w/index.php?title=ഓർലൊവ്_വജ്രം&oldid=3812763" എന്ന താളിൽനിന്ന് ശേഖരിച്ചത്