ഓർമ്മ സഹായി പട്ടികാ വ്യുഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു വലിയ പട്ടിക ഓർമ്മപ്പിശക് കൂടാതെ ആയാസരഹിതമായി ഓർമ്മിച്ചു വയ്ക്കുന്ന ഒരു തന്ത്രമാണ് ഓർമ്മ സഹായി പട്ടികാ വ്യൂഹം (നുമോണിക്ക് പെഗ് സിസ്റ്റം/Mnemonic_peg_system ).സംഖ്യകളോട് ബന്ധപ്പെടുത്തി മുൻകൂട്ടി ഓർത്തുവച്ച വസ്തുക്കളുമായി സഹവർത്തിച്ചു ഓർമ്മയിൽ സൂക്ഷിക്കുകയും ആവശ്യമുള്ള കാര്യം തിരിച്ചെടുക്കുകയും ചെയ്യുന്ന ഒരു വിദ്യയാണ് ഇത്. 1 -10 , 1-100 , 1-1000 ..... അങ്ങനെ തുടങ്ങി ഒരാളുടെ കഴിവ് അനുസരിച്ച് എത്ര വസ്തുക്കൾ വേണമെങ്കിലും ഓർമ്മയിൽ സൂക്ഷിക്കുകയും ആവശ്യമുള്ള ക്രമത്തിലോ ആവശ്യമുള്ള കാര്യം മാത്രമായോ തിരികെ എടുക്കുകയും ചെയ്യാം.പട്ടികാവ്യൂഹം ഒരു തവണ ഓർത്താൽ മതി എന്നതാണ് ഇതിന്റെ മേന്മ. മാത്രവുമല്ല ഒരു പട്ടികാവ്യൂഹം തന്നെ പല കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കുവാൻ ഉപയോഗിക്കാവുന്നതുമാണ്.

പട്ടികാവ്യൂഹം ഉദാഹരണം.

 1. 1 (വൺ ) = ഗൺ (തോക്ക്)
 2. 2- (ടു ) = ഷൂ
 3. 3- (ത്രീ ) = ട്രീ (മരം)
 4. 4- (ഫോർ ) = ഡോർ (വാതിൽ)
 5. 5- (ഫൈവ് ) = ഹൈവ് (തേൻകൂട്)
 6. 6- (സിക്സ്) = സ്റ്റിക് (വടി)
 7. 7- (സെവെൻ) = ഹെവൻ (സ്വർഗം)
 8. 8- (എയിട്ട് ) = ഗേറ്റ്
 9. 9- (നയൻ ) = വൈൻ
 10. 10-(ടെൻ ) = ഹെൻ (പിടകോഴി)

മുൻകൂട്ടി തയ്യാറാക്കിയ ഈ പട്ടികയിൽ ഓരോ സംഖ്യയ്ക്കും അതതിന്റെ പ്രാസം അനുസരിച്ചുള്ള ഒരു വസ്തു ഓർത്ത് വച്ചിരിക്കണം. ഉദാഹരണത്തിനു വൺ എന്നതിന് പ്രാസത്തിൽ വരുന്ന ഗൺ (തോക്ക്) എന്ന് ഓർക്കണം.പട്ടികാവ്യൂഹം അവരവരുടെ ഇഷ്ടത്തിനു ഉണ്ടാക്കാവുന്നതാണ്.

ആപ്പിൾ,ബട്ടർ,ബ്ലേഡ്,സോപ്പ്,ബ്രെഡ്‌,പാൽപ്പൊടി,ചന്ദനത്തിരി,തക്കാളി,ഉള്ളി ,സോപ്പ്പൊ ടി തുടങ്ങിയ വസ്തുക്കൾ വാങ്ങാൻ കടയിൽ പോവുന്നു എന്നിരിക്കട്ടെ.പട്ടികാവ്യൂഹത്തിലെ ഓരോ വസ്തുക്കളുമായി ബന്ധിപ്പിക്കുക.

 • 1- ആപ്പിൾ തോക്കിൽ നിന്നുള്ള വെടിയേറ്റ്‌ ചിതറുന്നു
 • 2- കയ്യിൽ നിന്ന് ബട്ടർ ഷൂവിന്റെ മുകളിലേക്ക് വീഴുന്നു.
 • 3- ഒരു മരത്തിൽ ഇലകൾക്ക് പകരം ബ്ലേഡുകൾ നിറഞ്ഞു നിൽക്കുന്നു.
 • 4- സോപ്പ് കൊണ്ട് ഒരു വാതിൽ ഉണ്ടാക്കിയിരിക്കുന്നു.
 • 5- ബ്രെഡ്‌ കൊണ്ടുള്ള തേനീച്ചക്കൂട്ടിൽ ഈച്ചകൾ പൊതിയുന്നു
 • 6- കുറെ വടികൾക്ക് മേൽ പാൽപ്പൊടി വച്ചിരിക്കുന്നു.
 • 7- സ്വർഗ്ഗത്തിൽ നിന്നും ചന്ദനത്തിരികൾ പുകയുന്നു.
 • 8- ഗേറ്റിനു മുകളിൽ തക്കാളികൾ കുത്തി നിർത്തിയിരിക്കുന്നു.
 • 9- വൈൻ ഗ്ലാസ് ഒരു വലിയ ഉള്ളി കൊണ്ട് മൂടി വച്ചിരിക്കുന്നു.
 • 10- ഒരു പിടക്കോഴി നിലത്ത് വീണ സോപ്പ്​പൊടി തീറ്റ ആണെന്ന് കരുതി കൊത്തിത്തിന്നുന്നു.

മേൽ സൂചിപ്പിച്ച ഉദാഹരണത്തിൽ നിന്നും "8"എന്ന് ഓർത്താൽ "ഗേറ്റ്" എന്ന് ഓർമ്മ വരുകയും ഗേറ്റിൽ കുത്തി നിർത്തിയിരിക്കുന്ന തക്കാളിയെ പറ്റി ഓർത്തെടുക്കാനും സാധിക്കും.[1][2]


അവലംബം[തിരുത്തുക]

 1. Bremer, Rod. The Manual - A guide to the Ultimate Study Method (USM) (Amazon Digital Services)
 2. Higbee, Kenneth L. Your Memory: How it Works and How to Improve It (Second ed.). Da Capo Press. p. 158. ISBN 978-1-56924-629-0.