ഓർഗനൈസേഷൻ ഫോർ ഇൻഡസ്ട്രിയൽ, സ്പിരിച്വൽ ആന്റ് കൾച്ചറൽ അഡ്‌വാൻസ്‌മെന്റ്
ഓർഗനൈസേഷൻ ഫോർ ഇൻഡസ്ട്രിയൽ, സ്പിരിച്വൽ ആന്റ് കൾച്ചറൽ അഡ്‌വാൻസ്‌മെന്റ് | |
![]() സംഘടനയുടെ ലോഗോ | |
സ്ഥാപകർ | യോനോസുകേ നകാനോ |
---|---|
സ്ഥാപിത സ്ഥലം | ടോക്കിയോ, ജപ്പാൻ |
തരം | ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടന |
ആസ്ഥാനം | ടോക്കിയോ, ജപ്പാൻ |
Location |
|
സേവനങ്ങൾ | പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം |
പ്രസിഡന്റ് | യോഷികോ വൈ. നകാനോ |
സെക്രട്ടറി ജനറൽ | യസ്വകി നഗൈഷി |
വെബ്സൈറ്റ് | http://www.oisca-international.org |
പരിസ്ഥിതി സംരക്ഷണത്തിനായി അന്താരാഷ്ട്ര തലത്തിൽ രൂപീകരിക്കപ്പെട്ട ഒരു സംഘടനയാണ് ഓർഗനൈസേഷൻ ഫോർ ഇൻഡസ്ട്രിയൽ, സ്പിരിച്വൽ ആന്റ് കൾച്ചറൽ അഡ്‌വാൻസ്‌മെന്റ് അഥവാ OISCA. ജപ്പാനിലെ ടോക്കിയോ നഗരത്തിലാണ് ഈ സംഘടനയുടെ ആസ്ഥാനം. 1961-ൽ ജപ്പാനിൽ വച്ചാണ് ഒയിസ്ക സ്ഥാപിതമായത്. [1]
ചരിത്രം
[തിരുത്തുക]1961 ഒക്ടോബർ ആറിന് ജപ്പാനിലെ ടോക്കിയോയിൽ വച്ച് ജപ്പാന്റെ മുൻ പ്രസിഡന്റായിരുന്ന യോനോസുകേ നകാനോയുടെ നേതൃത്വത്തിൽ സ്ഥാപിതമായി. യോനോസുകേ നകാനോ തന്നെയായിരുന്നു സ്ഥാപക പ്രസിഡന്റും. 1969 - ലാണ് ജപ്പാൻ സർക്കാരിന്റെ കീഴിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായി ഒയിസ്ക രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇപ്പോൾ 41 രാജ്യങ്ങൾ [2]
പ്രവർത്തനങ്ങൾ
[തിരുത്തുക]നിലവിൽ അസർബൈജാൻ, ബംഗ്ലാദേശ്, ബ്രസീൽ, കമ്പോഡിയ, ചൈന, എത്യോപ്യ, ഫിജി, ഹോങ് കോങ്, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേൽ, ജപ്പാൻ, കൊറിയ, മലേഷ്യ, മ്യാന്മർ, നേപ്പാൾ, പാകിസ്താൻ, പലാവു, പലസ്തീൻ, പാപ്വ ന്യൂ ഗിനിയ, പരാഗ്വേ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌വാൻ, ടിമൂർ-ലെസ്റ്റെ, തായ്‌ലാന്റ്, ഉറുഗ്വേ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളിൽ ഒയിസ്കയുടെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പ്രധാനമായും കാർഷിക പുരോഗതി, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.
ലൗ ഗ്രീൻ പദ്ധതി
[തിരുത്തുക]1980 - ൽ കാർഷിക വിളവിൽ വലിയ കുറവും വനസംരക്ഷണത്തെക്കുറിച്ചുള്ള അവബോധത്തിൽ കുറവും ഉണ്ടായതോടെയാണ് ഒയിസ്ക, ലൗ ഗ്രീൻ എന്ന പേരിലുള്ള ഒരു പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിയിലൂടെ വനസംരക്ഷണ പ്രവർത്തനങ്ങൾക്കാണ് മുഖ്യ പ്രാധാന്യം നൽകിയത്.
ഫുറസറ്റോ പ്രസ്ഥാനം
[തിരുത്തുക]2011 - ൽ ഒയിസ്കയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിനായി ആരംഭിച്ച പുതിയ പ്രസ്ഥാനമാണ് ഫുറസറ്റോ പ്രസ്ഥാനം. വീട് എന്നാണ് ജപ്പാനീസ് ഭാഷയിൽ ഫുറസറ്റോ എന്ന പദത്തിന്റെ അർത്ഥം. [3]
സാമ്പത്തികമായുള്ള സ്വയം പര്യാപ്തത, സാമൂഹിക സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയായിരുന്നു ഫുറസറ്റോ പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ.
ജാവ ദ്വീപിലെ ജൈവവൈവിധ്യ സംരക്ഷണം
[തിരുത്തുക]2012 - ൽ മിത്സുബിഷി കോർപ്പറേഷൻ എന്ന കമ്പനിയുമായി സഹകരിച്ചുകൊണ്ട് ഒയിസ്ക, ഇന്തോനേഷ്യയിൽ സ്ഥിതി ചെയ്യുന്ന ജാവ ദ്വീപിലെ ജീഡ് പാൻഗ്രാങ്കോ നാഷണൽ പാർക്കിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുകയുണ്ടായി. അകിര മിയവകി രൂപകൽപ്പന ചെയ്ത മിയവകി രീതി ഉപയോഗിച്ചാണ് ഈ പാർക്കിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്.[4]
പുരസ്കാരങ്ങൾ
[തിരുത്തുക]- 1989 - ൽ യുവാക്കൾക്കായുള്ള സേവനങ്ങൾ നടത്തിയതിന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിൽ നിന്നുള്ള പ്രത്യേക പ്രശംസിപത്രം
- 1992 - ൽ സുസ്ഥിര വികസനത്തിനായുള്ള ഐക്യരാഷ്ട്ര സഭയുടെ എർത്ത് സമ്മിറ്റ് പുരസ്കാരം
- 1995 - ൽ ഐക്യരാഷ്ട്ര സഭയുടെ ഇക്കോണമിക് ആന്റ് സോഷ്യൽ കൗൺസിലിന്റെ കാറ്റഗറി 1 അംഗീകാരം[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2018-11-22. Retrieved 2018-11-11.
- ↑ Religion and the Politics of Development edited by P. Fountain, R. Bush, M. Feener
- ↑ http://www.un.org/en/development/desa/usg/statements/uncategorized/2011/10/oisca-international.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-11-17. Retrieved 2018-11-11.