ഓർക്ക്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Orkney
Gaelic nameArcaibh
Norse nameOrkneyjar
Meaning of name"Ork" possibly originally from a Pictish tribal name meaning ‘young pig’.
Coat of arms
Location
Orkney Islands UK relief location map.jpg
Orkney is located in Scotland
Orkney
Orkney
Orkney shown within Scotland
Coordinates59°0′N 3°2′W / 59.000°N 3.033°W / 59.000; -3.033Coordinates: 59°0′N 3°2′W / 59.000°N 3.033°W / 59.000; -3.033
Physical geography
Island groupNorthern Isles
Area990 കി.m2 (380 sq mi)
Administration
Sovereign stateUnited Kingdom
CountryScotland
Council areaOrkney Islands Council
Demographics
Population22,100 (2017)
Population density52 per square mile (20/km2)
Largest settlementKirkwall
Lymphad3.svg

ഓർക്ക്നി ദ്വീപുകൾ എന്നും അറിയപ്പെടുന്ന ഓർക്ക്നി, ഗ്രേറ്റ് ബ്രിട്ടൺ ദ്വീപിന്റെ വടക്കൻ തീരത്തുനിന്നകലെ, സ്കോട്ട്ലൻഡിലെ നോർത്തേൺ ദ്വീപുകളിലുൾപ്പെട്ട ഒരു ദ്വീപസമൂഹമാണ്. ഏകദേശം 70 ദ്വീപുകൾ ഉൾക്കൊള്ളുന്ന ഓർക്ക്നി കെയ്ത്നാസ് തീരത്തിന് ഏകദേശം 16 കിലോമീറ്റർ (10 മൈൽ) വടക്കായി സ്ഥിതിചെയ്യുന്നു. ഇതിൽ 20 ദ്വീപുകളിൽമാത്രമേ ജനവാസമുള്ളൂ.[1][2][3] ഇവയിലെ ഏറ്റവും വലിയ ദ്വീപ് "മെയിൻലാൻഡ്" എന്ന് അറിയപ്പെടുന്നു. ഇതിന് 523 ചതുരശ്ര കിലോമീറ്ററോളം (202 ചതുരശ്ര വിസ്തൃതിയുണ്ട്. ഇത് ആറാമത്തെ വലിയ സ്കോട്ട് ദ്വീപും ബ്രിട്ടീഷ് ദ്വീപുകളിലെ പത്താമത്തെ ഏറ്റവും വലിയ ദ്വീപും കൂടിയാണ്.[4] ഏറ്റവും വലിയ ജനവാസകേന്ദ്രവും ഭരണകേന്ദ്രവും കിർക്ക്വാൾ ആണ്.[5]

റോമൻ യുഗത്തിനു മുൻപുള്ള കാലഘട്ടത്തിലെ മാതൃകയിലുള്ള പേരുള്ള ഈ ദ്വീപുകൾക്ക് ഏകദേശം 8,500 വർഷത്തെ കുടിയേറ്റ പാരമ്പര്യമുണ്ട്.  ഇവിടെ യഥാർത്ഥത്തിൽ അധിവസിച്ചിരുന്നത് മെസോലിത്തിക്ക്-നിയോലിത്തിക്ക് ഗോത്രവർഗ്ഗങ്ങളും പിന്നീട് പിക്റ്റ്സുകളുമായിരുന്നു. യൂറോപ്പിലെ ഏറ്റവും പഴക്കമുള്ളതും നന്നായി പരിരക്ഷിക്കപ്പെടുന്നതുമായ നിയോലിത്തിക് സൈറ്റുകൾ ഓർക്ക്നിയിൽ ഉൾക്കൊള്ളുന്നു. "ഹാർട്ട് ഓഫ് നിയോലിത്തിക് ഓർക്ക്നി" ഒരു യുനെസ്കോ ലോക പൈതൃക സ്ഥലമാണ്.

875-ൽ നോർവെ ഓർക്ക്നിയെ ബലമായി പിടിച്ചടക്കുകയും നോർസുകളുടെ താവളമാക്കുകയും ചെയ്തു. സ്കോട്ട്ലന്റിലെ രാജാവ് ജെയിംസ് III ന്റെ വധുവായിരുന്ന ഡന്മാർക്കിലെ മാർഗരറ്റിനു സ്ത്രീധനം കൊടുക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഈ പ്രഭുത്വപദവിയിലുള്ള ദേശം സ്കോട്ടിഷ് പാർലമെന്റ് 1472 ൽ സ്കോട്ടിഷ് രാജാധികാരത്തിലേയ്ക്കു വീണ്ടും കൂട്ടിച്ചേർത്തു. സ്കോട്ട്ലൻഡിലെ 32 കൗൺസിൽ മേഖലകളിലൊന്ന്, സ്കോട്ടിഷ് പാർലമെന്റിന്റെ ഒരു നിയോജകമണ്ഡലം, ഒരു ലഫ്റ്റനൻസി പ്രദേശം, ഒരു ചരിത്രപരമായ കൗണ്ടി എന്നീ വിശേഷണങ്ങളുംകൂടിയുള്ള പ്രദേശമാണ് ഓർക്ക്നി. പ്രാദേശിക കൌൺസിലായ ‘ഓർക്ക്നി ഐലന്റ്സ് കൌൺസിൽ’, സ്കോട്ട്ലന്റിലെ മൂന്ന് കൌൺസിലുകളിലൊന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിലെ ഭൂരിപക്ഷവും സ്വതന്ത്രരായിട്ടുള്ളവരുമാണ്.

മെയിൻലാൻഡ് കൂടാതെ, ഭൂരിഭാഗം ദ്വീപുകളും വടക്കൻ ദ്വീപുകൾ,  തെക്കൻ ദ്വീപുകൾ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളായി വിഭജിച്ചിരിക്കുന്നു. ഇവയെല്ലാറ്റിന്റേയും ഭൌമശാസ്ത്രപരമായ അടിസ്ഥാനം പ്രാചീനമായ ചുവന്ന മണൽക്കല്ലുകളാണ്.  മിതമായ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണുമുള്ള ഇവിടുത്തെ, ഭൂരിഭാഗം പ്രദേശങ്ങളും കൃഷിയിടങ്ങളാണ്.  സമ്പദ്വ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് കാർഷികവ്യവസ്ഥ. പ്രബലമായ കാറ്റും സമുദ്ര ഊർജ വിഭവങ്ങൾക്കും ഇവിടെ പ്രാധാന്യം വർധിച്ചുവരുന്നതിനാൽ, ഈ ദ്വീപുകൾ അവയുടെ പ്രതിവർഷ ഊർജ്ജ ആവശ്യകതയെ സംതൃപ്തിപ്പെടുത്തുന്നത് പുനരാവർത്തന പ്രക്രിയയിലൂടെയാണ്. തദ്ദേശീയരെ ഓർക്കേഡിയൻസ് എന്ന് വിളിക്കാറുണ്ട്. സ്കോട്ട് ഭാഷയുടെ ഒരു തനതായ ഒരു വകഭേദം സംസാരിക്കുന്ന ഇവർക്ക് സമ്പന്നമായ ഒരു ഐതിഹ്യ പാരമ്പര്യവുമുണ്ട്.

അവലംബം[തിരുത്തുക]

  1. Haskell-Smith (2004) pp. 336–403.
  2. Wickham-Jones (2007) p. 1 states there are 67 islands.
  3. National Records of Scotland (15 August 2013) (pdf) Statistical Bulletin: 2011 Census: First Results on Population and Household Estimates for Scotland - Release 1C (Part Two). "Appendix 2: Population and households on Scotland’s inhabited islands". Retrieved 17 August 2013.
  4. Haswell-Smith (2004) pp. 334, 502.
  5. Lamb, Raymond "Kirkwall" in Omand (2003) p. 184.
"https://ml.wikipedia.org/w/index.php?title=ഓർക്ക്നി&oldid=3072055" എന്ന താളിൽനിന്ന് ശേഖരിച്ചത്