ഓസ്‌കർ പിസ്റ്റോറിയസ്
വ്യക്തി വിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേര്(കൾ) | Blade Runner; the fastest man on no legs; "Oz" Pistorius | ||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 1.84 m (6 ft 1⁄2 in) in prosthetics | ||||||||||||||||||||||||||||||||||||||||||||||||||
ഭാരം | 80.6 kg (178 lb) (2007) | ||||||||||||||||||||||||||||||||||||||||||||||||||
വെബ്സൈറ്റ് | www.oscarpistorius.com | ||||||||||||||||||||||||||||||||||||||||||||||||||
Sport | |||||||||||||||||||||||||||||||||||||||||||||||||||
രാജ്യം | ദക്ഷിണാഫ്രിക്ക | ||||||||||||||||||||||||||||||||||||||||||||||||||
കായികമേഖല | Running | ||||||||||||||||||||||||||||||||||||||||||||||||||
ഇനം(ങ്ങൾ) | Sprints (100, 200, 400 m) | ||||||||||||||||||||||||||||||||||||||||||||||||||
അംഗീകാരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||
ലോക ചാമ്പ്യൻഷിപ്പ് | 2005 Paralympic World Cup: 100 m (T44) – Gold; 200 m (T44) – Gold | ||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ചാമ്പ്യൻഷിപ്പ് | 2007 South African Senior Athletics Championships: 400 m (T44) – Gold | ||||||||||||||||||||||||||||||||||||||||||||||||||
പാരാലിമ്പിക്സ് | 2004 Summer Paralympics: 100 m (T44) – Bronze; 200 m (T44) – Gold 2008 Summer Paralympics: 100 m (T44) – Gold, 200 m (T44) – Gold; 400 m (T44) – Gold | ||||||||||||||||||||||||||||||||||||||||||||||||||
ഏറ്റവും ഉയർന്ന ലോക റാങ്ക് | 100 m: 1st (2008) 200 m: 1st (2008) | ||||||||||||||||||||||||||||||||||||||||||||||||||
ഏറ്റവും മികച്ച പ്രകടനങ്ങൾ | 100 m (T44): 10.91 s (2007, WR) 200 m (T44): 21.30 s (2012, WR) | ||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||
Updated on 6 September 2012. |
പ്രമുഖ ദക്ഷിണാഫ്രിക്കൻ അത്‌ലറ്റാണ് ഓസ്‌കർ പിസ്റ്റോറിയസ് (ജനനം : 22 നവംബർ 1986). കാലുള്ളവർക്കൊപ്പം കൃത്രിമക്കാലുകളിൽ ഒളിമ്പിക്‌സിൽ മത്സരിച്ച് ശ്രദ്ധ നേടി. 'ബ്ലേഡ് റണ്ണർ' എന്നുമറിയപ്പെടുന്നു. ഇരുകാലുകളിലും മുട്ടിനുതാഴേയ്ക്കില്ലാത്ത പിസ്റ്റോറിയസ് കാർബൺ ഫൈബറുകൾ കൊണ്ടുള്ള ബ്ലേഡുകൾ ഘടിപ്പിച്ചാണ് മത്സരങ്ങളിൽ പങ്കെടുക്കാറുള്ളത്. ഭിന്നശേഷിയുള്ളവർക്കായുള്ള പാരാലിമ്പിക്‌സിൽ ആറ് സ്വർണം നേടിയിട്ടുണ്ട്.[2]
ജീവിതരേഖ
[തിരുത്തുക]ഫൈബർ ഹെമിമീലിയ രോഗത്തോടെ ജനിച്ച പിസ്റ്റോറിയസിന്റെ രണ്ട് കാലും പതിനൊന്ന് മാസം പ്രായമുള്ളപ്പോൾ മുറിച്ചു മുറ്റി. പതിനൊന്നാം വയസ്സിൽ കൃത്രിമക്കാലുകൾ ഘടിപ്പിച്ച പിസ്റ്റോറിയസ് കടുത്ത പരിശീലനത്തിലൂടെ കായിക ലോകത്തിന്റെ ഉയരങ്ങൾ കീഴക്കി.
വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് പിസ്റ്റോറിയസിന് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ കഴിഞ്ഞത്.[3] ആറുവയസ്സായപ്പോൾ അച്ഛനും അമ്മയും വേർപിരിഞ്ഞു. 15 വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.[4] അദ്ദേഹം ഉപയോഗിക്കുന്ന കാർബൺ ഫൈബർ കൃത്രിമക്കാലുകൾ മത്സരങ്ങളിൽ സാധാരണ അത്‌ലറ്റുകളേക്കാൾ മുൻതൂക്കം നൽകുന്നു എന്നാരോപിച്ച് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷൻ പിസ്റ്റോറിയസിന് വിലക്കേർപ്പെടുത്തിയിരുന്നു. നിയമയുദ്ധത്തിലൂടെ വിലക്ക് മറികടന്നാണ് ഒളിമ്പിക്സിൽ പങ്കെടുത്തത്.[5]
വെടിവെപ്പ്
[തിരുത്തുക]2013 ലെ വാലൻന്റൈൻ ദിനത്തിൽ കാമുകിയായ റീവ സ്റ്റീൻകാംപ് എന്ന മോഡലിനെ കൊലപ്പടുത്തിയതിനെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അർദ്ധരാത്രി വീട്ടിലെത്തിയ കാമുകിയെ കള്ളനെന്നു തെറ്റിദ്ധരിച്ച് പിസ്റ്റോറിയസ് വെടിവയ്ക്കുകയായിരുന്നെന്ന് ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു.[5]
നേട്ടങ്ങൾ
[തിരുത്തുക]കാർബൺ ഫൈബറിൽ നിർമിച്ച കൃത്രിമക്കാലുകളുമായി 2012 ലണ്ടൻ ഒളിമ്പിക്സിൽ 400 മീറ്ററിലും 4 x 400 മീറ്റർ റിലേയിലും പങ്കെടുത്തു.[6] തുടർച്ചയായ മൂന്നു പാരാലിമ്പിക്സ് ഒളിമ്പിക്സുകളിൽ നിന്ന് ആറ് സ്വർണവും ഒന്നുവീതം വെള്ളി, വെങ്കല മെഡലുകളും നേടി. ലണ്ടൻ ഒളിമ്പിക്‌സിൽ ലോക ചാമ്പ്യൻഷിപ്പിൽ റിലേയിൽ വെള്ളി നേടിയ ദക്ഷിണാഫ്രിക്കൻ ടീമിലും അംഗമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ World wide ranking: T44 male 400 2008, International Wheelchair and Amputee Sports Federation, retrieved 19 July 2008
- ↑ "കാമുകിയെ വെടിവെച്ചുകൊന്ന കേസിൽ പിസ്റ്റോറിയസ് അറസ്റ്റിൽ". മാതൃഭൂമി. 15 ഫെബ്രുവരി 2013. Archived from the original on 2013-02-15. Retrieved 15 ഫെബ്രുവരി 2013.
- ↑ "വൈകല്യത്തെ തോല്പിച്ച് ഓസ്‌കർ പിസ്റ്റോറിയസ് സെമിയിൽ". ഗൾഫ് മലയാളി. 4 ഓഗസ്റ്റ് 2012. Archived from the original on 2016-03-05. Retrieved 15 ഫെബ്രുവരി 2013.
- ↑ http://www.deshabhimani.com/newscontent.php?id=264557
- ↑ 5.0 5.1 "പിസ്റ്റോറിയസ് കാമുകിയെ വെടിവച്ചുകൊന്നു". ദേശാഭിമാനി. 15 ഫെബ്രുവരി 2013. Retrieved 15 ഫെബ്രുവരി 2013.
- ↑ "ആരാധകരെ ജയിച്ച് പിസ്റ്റോറിയസ്". മാതൃഭൂമി. 7 ഓഗസ്റ്റ് 2012. Retrieved 15 ഫെബ്രുവരി 2013.[പ്രവർത്തിക്കാത്ത കണ്ണി]
അധിക വായനയ്ക്ക്
[തിരുത്തുക]- Wild, Sarah J. (2010), "On Equal Footing: Does Accommodating Athletes with Disabilities Destroy the Competitive Playing Field or Level It?", Pepperdine Law Review, 4: 1347–1391, archived from the original (PDF) on 2013-05-11, retrieved 2013-02-15
- Curran, Sarah A.; Hirons, Richard (2012), "Preparing our Paralympians: Research and Development at Össur, UK", Prosthetics and Orthotics International, 36 (3): 366–369, doi:10.1177/0309364612453256
{{citation}}
: Unknown parameter|month=
ignored (help) - Mitten, Matthew J. (2011), "A Review of Post-PGA Tour, Inc. v. Martin Legal Developments Regarding the Participation Rights of Disabled Athletes", Journal of Intercollegiate Sport, 4: 101–106, archived from the original (PDF) on 2012-09-12, retrieved 2013-02-15
- Callaway, Ewen (9 August 2012), "Technology: Beyond the Body", Nature, 488: 154–155, doi:10.1038/488154a
- Sandberg, Anders (11 August 2012), "The New Blade Runner", New Scientist, 215 (2877): 26–27, doi:10.1016/S0262-4079(12)62066-1
- Pistorius, Oscar; Servadio-Kenan, Rebecca, transl. (2009), Blade Runner, London: Virgin Books, ISBN 978-0-7535-1939-4
{{citation}}
: CS1 maint: multiple names: authors list (link)
പുറം കണ്ണികൾ
[തിരുത്തുക]- Official website of Oscar Pistorius Archived 2011-07-16 at the Wayback Machine.
- Oscar Pistorius's profile on paralympic.org
- IAAF profile for Oscar Pistorius