ഓസ്ട്രേലിയയുടെ ചരിത്രം
| This article is part of a series on the |
| History of Australia |
|---|
കോമൺവെൽത്ത് ഒഫ് ഓസ്ട്രേലിയ ഉൾപ്പെടുന്ന പ്രദേശത്തിന്റെയും അവിടെയുള്ള ജനങ്ങളുടെയും ചരിത്രമാണ് ഓസ്ട്രേലിയയുടെ ചരിത്രം. 1901 ജനുവരി ഒന്നാം തീയ്യതി മുൻ ബ്രിട്ടീഷ് കോളനികളുടെ ഫെഡറേഷനായി ആധുനിക ഓസ്ട്രേലിയ നിലവിൽ വന്നത് എന്നിരുന്നാലും ഓസ്ട്രേലിയൻ ആദിമനിവാസികളുടെ പൂർവ്വികർ 50,000-ത്തിനും 65,000-ത്തിനും വർഷങ്ങൾക്ക് മുമ്പ് തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് വന്നതോടുകൂടിയാണ് ഓസ്ട്രേലിയയിലെ മനുഷ്യനിവാസത്തിന്റെ ചരിത്രം ആരംഭിച്ചത്.
ഓസ്ട്രേലിയൻ ആദിമനിവാസികൾ ഈ ഭൂഖണ്ഡത്തിലും സമീപ ദ്വീപുകളിലും സ്ഥിരതാമസം ഉറപ്പിച്ചു. ഇവർ സ്ഥാപിച്ച കലാപരവും സംഗീതപരവും ആത്മീയപരവുമായ പാരമ്പര്യം മനുഷ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയവയിൽ ഒന്നാണ് [1]. ക്വീൻസ്‌ലാൻഡ് സംസ്ഥാനത്തിന്റെ ഭാഗമായ ടോറസ് ദ്വീപുകളിലെ ആദിമനിവാസികളുടെ പൂർവ്വികർ ഇന്നത്തെ പാപുവ ന്യൂ ഗിനിയയിൽ നിന്നും 2,500 വർഷങ്ങൾക്ക് മുമ്പ് ഓസ്ട്രേലിയയിൽ എത്തിച്ചേർന്നവരാണ്.
പതിനേഴാം നൂറ്റാണ്ടിൽ ഓസ്ട്രേലിയയുടെ തെക്കൻ തീരങ്ങളിലും പടിഞ്ഞാറൻ തീരങ്ങളിലും ഡച്ച് നാവികർ പര്യവേക്ഷണം നടത്തുകയും ഈ പ്രദേശത്തിന് ന്യൂ ഹോളണ്ട് എന്ന് നാമകരണം ചെയ്യുകയുമുണ്ടായി. 1720-ലോ അതിനു മുമ്പേയോ മക്കാസൻ ട്രെപാഞ്ചേഴ്സ് ഓസ്ട്രേലിയയുടെ വടക്കൻ തീരങ്ങൾ സന്ദർശിച്ചിരുന്നു.
1770 ഏപ്രിൽ 20 തെക്ക് കിഴക്കൻ ഓസ്ട്രേലിയയിലെ ബോട്ടണി ബേയിൽ ഇറങ്ങിയ ഇംഗ്ലീഷുകാരനായ ക്യാപ്റ്റൻ ജെയിംസ് കുക്ക് ആണ് ബ്രിട്ടീഷ് കോളനിവൽക്കരണത്തിന് തുടക്കം കുറിച്ചത്. കിഴക്കൻ തീരപ്രദേശത്തിന് ന്യൂ സൗത്ത് വെയിത്സ് എന്നു പേരിട്ട കുക്ക് അവിടം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വകയായി പ്രഖ്യാപിച്ചു. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ പാർപ്പിക്കാൻ ഉപയോഗിച്ചിരുന്ന അമേരിക്കൻ കോളനികൾ നഷ്ടപ്പെട്ടതിനാൽ മറ്റൊരിടമില്ലാതെ വിഷമിക്കുകയായിരുന്നു അക്കാലത്തു ബ്രിട്ടൺ. ഓസ്ട്രേലിയയെ പീനൽ കോളനിയാക്കാൻ അവർ തീരുമാനിച്ചു. 1787 മേയ് 13-ന് കുറ്റവാളികളെ കുത്തിനിറച്ച 11 കപ്പലുകൾ പോർട്ട്സ്മിത്തിൽ നിന്നും പുറപ്പെട്ടു. 1788 ജനുവരി 26-ന് ന്യൂ സൗത്ത് വെയിത്സിലെ പോർട്ട് ജാക്സണിൽ ആദ്യത്തെ കുറ്റവാളി കോളനി ആരംഭിച്ചു. ജനുവരി 26 ഓസ്ട്രേലിയ ദിനം ആയി ആചരിക്കുന്നു.
സ്വർണ്ണം കണ്ടെത്തിയതിനെത്തുടർന്ന് 1850-കളിൽ ഓസ്ട്രേലിയയിലേക്ക് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വൻതോതിൽ കുടിയേറ്റമാരംഭിച്ചു. അങ്ങനെ യുകെയുടെ ഭാഗമായ ഇംഗ്ലണ്ട്, അയർലണ്ട് കൂടാതെ ജർമ്മനി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ധാരാളം ആളുകൾ ഓസ്ട്രേലിയയിൽ എത്തിച്ചേർന്നു. ഇങ്ങനെയാണ് യൂറോപ്യർ ധാരാളമായി ഓസ്ട്രേലിയയിൽ എത്തിച്ചേർന്നത്. 1901-ൽ ഒരു ഫെഡറേഷനായി ഒന്നിക്കാൻ കോളനികൾ റഫറണ്ടം വഴി വോട്ട് ചെയ്തു, അങ്ങനെ ആധുനിക ഓസ്ട്രേലിയ നിലവിൽ വന്നു. രണ്ട് ലോകമഹായുദ്ധങ്ങളിലും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും പിന്നീട് കോമൺവെൽത്തിന്റെയും ഭാഗമായി ഓസ്‌ട്രേലിയ പോരാടി, ശീതയുദ്ധത്തിലൂടെ ഇന്നുവരെ അമേരിക്കയുടെ ദീർഘകാല സഖ്യകക്ഷിയായി മാറുകയായിരുന്നു. ഏഷ്യയുമായുള്ള വ്യാപാരം വർദ്ധിച്ചു, യുദ്ധാനന്തര കുടിയേറ്റ പരിപാടി എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും എഴുപത് ലക്ഷത്തിലധികം കുടിയേറ്റക്കാരെ സ്വീകരിച്ചു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളുടെ കുടിയേറ്റത്തിന്റെ പിന്തുണയോടെ, 2021 ആകുമ്പോഴേക്കും ജനസംഖ്യ 25.5 ദശലക്ഷത്തിലധികമായി വർദ്ധിച്ചു, ജനസംഖ്യയുടെ 30 ശതമാനവും വിദേശത്ത് ജനിച്ചവരാണ്.
ഓസ്ട്രേലിയൻ ആദിമനിവാസികളുടെ ചരിത്രം
[തിരുത്തുക]
ഓസ്ട്രേലിയൻ ആദിമനിവാസികളുടെ പൂർവ്വികർ ഏകദേശം 50,000 മുതൽ 65,000 വർഷങ്ങൾക്ക് മുമ്പ്, [2][3][4][5] അവസാന ഹിമയുഗ കാലഘട്ടത്തിൽ, ഇന്നത്തെ തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് കര പാലങ്ങളിലൂടെയും ചെറിയ കടൽ വഴികളിലൂടെയും എത്തിച്ചേർന്നു.[6]

അവലംബം
[തിരുത്തുക]- ↑ Rasmussen, M.; et al. (22 September 2011). "An Aboriginal Australian Genome Reveals Separate Human Dispersals into Asia". Science. 334 (6052): 94–98. Bibcode:2011Sci...334...94R. doi:10.1126/science.1211177. PMC 3991479. PMID 21940856.
- ↑ Williams, Martin A. J.; Spooner, Nigel A.; McDonnell, Kathryn; O'Connell, James F. (January 2021). "Identifying disturbance in archaeological sites in tropical northern Australia: Implications for previously proposed 65,000-year continental occupation date". Geoarchaeology (in ഇംഗ്ലീഷ്). 36 (1): 92–108. Bibcode:2021Gearc..36...92W. doi:10.1002/gea.21822. ISSN 0883-6353. S2CID 225321249. Archived from the original on 4 October 2023. Retrieved 16 October 2023.
- ↑ Clarkson, Chris; Jacobs, Zenobia; Marwick, Ben; Fullagar, Richard; Wallis, Lynley; Smith, Mike; Roberts, Richard G.; Hayes, Elspeth; Lowe, Kelsey; Carah, Xavier; Florin, S. Anna; McNeil, Jessica; Cox, Delyth; Arnold, Lee J.; Hua, Quan; Huntley, Jillian; Brand, Helen E. A.; Manne, Tiina; Fairbairn, Andrew; Shulmeister, James; Lyle, Lindsey; Salinas, Makiah; Page, Mara; Connell, Kate; Park, Gayoung; Norman, Kasih; Murphy, Tessa; Pardoe, Colin (2017). "Human occupation of northern Australia by 65,000 years ago". Nature. 547 (7663): 306–310. Bibcode:2017Natur.547..306C. doi:10.1038/nature22968. hdl:2440/107043. ISSN 0028-0836. PMID 28726833. S2CID 205257212.
- ↑ Veth, Peter; O'Connor, Sue (2013). "The past 50,000 years: an archaeological view". In Bashford, Alison; MacIntyre, Stuart (eds.). The Cambridge History of Australia, Volume 1, Indigenous and Colonial Australia. Cambridge: Cambridge University Press. p. 19. ISBN 978-1-1070-1153-3.
- ↑ Fagan, Brian M.; Durrani, Nadia (2018). People of the Earth: An Introduction to World Prehistory. Taylor & Francis. pp. 250–253. ISBN 978-1-3517-5764-5. Archived from the original on 3 December 2023. Retrieved 17 July 2023.
- ↑ Oppenheimer, Stephen (2013). Out of Eden: The Peopling of the World. Little, Brown Book Group. pp. 111–. ISBN 978-1-7803-3753-1. Archived from the original on 3 December 2023. Retrieved 17 July 2023.