ഓസ്ട്രേലിയയിലെ കാട്ടുതീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓസ്ട്രേലിയയിൽ വ്യാപകവും സ്വാഭാവികവുമായ ഒരു പ്രതിഭാസമാണ് കാട്ടുതീ. ലോകത്തിൽ തന്നെ ഏറ്റവുമധികം കാട്ടുതീ ഉണ്ടാകുന്ന പ്രദേശമാണ് കിഴക്കൻ ഓസ്ട്രേലിയ. നിരന്തരമായുണ്ടാകുന്ന ഈ പ്രതിഭാസം നിരവധി പ്രദേശങ്ങളെ ബാധിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തുവരുന്നു. ഓസ്ട്രേലിയയുടെ കാലാവസ്ഥയെത്തന്നെ സ്വാധീനിക്കുന്ന ഒന്നാണ് ഇത്തരം കാട്ടുതീകൾ. 1851 മുതൽ ഓസ്‌ട്രേലിയയിൽ 800 പേരുടെ മരണത്തിന് ഇത് കാരണമാവുകയും ചെയ്തു.[1] 2019-2020 ഓസ്‌ട്രേലിയൻ കാട്ടുതീ സീസണിൽ 2020 ജനുവരിയിൽ 1.25 ബില്യൺ മൃഗങ്ങൾ ചത്തുപോയതായി കണക്കാക്കപ്പെട്ടിരുന്നു. [2]

അവലംബം[തിരുത്തുക]

  1. Tronson, mark. "Bushfires – across the nation". Christian Today. ശേഖരിച്ചത് 5 January 2020.
  2. Estimated 1.25 billion animals killed in Australian bushfires Archived 2020-01-11 at the Wayback Machine., TV10, 10 January 2020

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]