ഓസ്ട്രനേഷ്യൻ ജനവിഭാഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓസ്ട്രനേഷ്യൻ ജനങ്ങൾ
Tao1.jpg
ആകെ ജനസംഖ്യ
c. 400 മില്യൺ
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ
ഭാഷകൾ
ആസ്റ്റ്രൊനേഷ്യൻ ഭാഷകൾ
മതം
അനിമിസം, ബുദ്ധമതം, ക്രിസ്തുമതം (കത്തോലിക്കാസഭ, പ്രൊട്ടസ്റ്റന്റ്‌ സഭകൾ), Folk religion, ഹിന്ദുയിസം (ബാലിയിലെ ഹിന്ദുമതം), Indigenous religion, ഇസ്‌ലാം, Shamanism

തെക്കുകിഴക്കൻ ഏഷ്യ, ഓഷ്യാനിയ, കിഴക്കനാഫ്രിക്ക എന്നിവിടങ്ങളിൽ വസിക്കുന്ന ഓസ്ട്രനേഷ്യൻ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗമാണ് ഓസ്ട്രനേഷ്യൻ ജനത (ഇംഗ്ലീഷ്: Austronesian peoples) അഥവാ ഓസ്ട്രനേഷ്യൻ ഭാഷികൾ.

മനുഷ്യചരിത്രത്തിൽ ആദ്യമായി കടൽ കടന്ന് പുതിയ ഇടങ്ങളിൽ വാസമുറപ്പിക്കുന്നതിൽ വിജയം വരിച്ചവരാണ് ഇവർ. ബിസി 3500 മുതൽ എഡി 500 വരെയുള്ള കാലയളവിൽ തായ്വാനിൽ നിന്ന് ആരംഭിച്ച ഇവരുടെ സമുദ്രാന്തരവ്യാപനം, പടിഞ്ഞാറ് മഡഗാസ്കർ മുതൽ കിഴക്ക് ഈസ്റ്റർ ദ്വീപുകൾ വരെയുള്ള ഭൂമദ്ധ്യരേഖാപ്രദേശത്ത് ഭൂഗോളത്തിൻ്റെ ഏകദേശം പകുതിയിലധികം പ്രദേശത്ത് എത്തിച്ചേർന്നു[14]. യൂറോപ്യൻമാരുടെ ആധുനിക സമുദ്രാന്തര വ്യാപനത്തിന് മുമ്പായി ലോകത്ത് ഏറ്റവുമധികം വ്യാപിച്ച് കിടന്നിരുന്നത് ഓസ്ട്രനേഷ്യൻ ഭാഷകളായിരുന്നു. ഓസ്ട്രനേഷ്യ എന്നത്, ഓസ്ട്രനേഷ്യൻ ഭാഷികളുടെ പരമ്പരാഗത ആവാസപ്രദേശങ്ങളെ മൊത്തത്തിൽ പരാമർശിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പേരാണ്.


തായ്വാനിലെ ആദിവാസികൾ, ഫിലിപ്പൈൻസ്, കിഴക്കൻ തിമോർ, ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണെ, കോക്കോസ് (കീലിങ്) ദ്വീപുകൾ, പോളിനേഷ്യ, മൈക്രോനേഷ്യ, മഡഗാസ്കർ എന്നിവിടങ്ങളിലെ ഭൂരിപക്ഷ ജനത, സിംഗപ്പൂരിലെ മലയ് വിഭാഗം, ന്യൂസിലാൻഡിലെയും ഹവായിലേയും പോളിനേഷ്യക്കാർ, മെലനേഷ്യയിലെ പാപ്വൻ-ഇതര വിഭാഗക്കാർ തുടങ്ങിയവർ ഓസ്ട്രനേഷ്യൻ ജനവിഭാഗങ്ങളിലുൾപ്പെടുന്നു. തെക്കൻ തായ്ലൻഡ്, വിയറ്റ്നാമിലെ ചാം പ്രദേശങ്ങൾ, കംബോഡിയ, ചൈനയിലെ ഹൈനൻ ദ്വീപ് പ്രവിശ്യ, ശ്രീലങ്കയുടെ ചില ഭാഗങ്ങൾ, തെക്കൻ മ്യാൻമർ, ദക്ഷിണാഫ്രിക്കയുടെ തെക്കൻ മുനമ്പ്, സുറിനാം, ആൻഡമാനിലെ ചില ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം ഇവരുടെ സാന്നിദ്ധ്യമുണ്ട്. ഇതിനും പുറമേ ആധുനിക കുടിയേറ്റങ്ങൾ ഓസ്ട്രനേഷ്യൻ ഭാഷികളെ യുഎസ്, ക്യാനഡ, ഓസ്ട്രേലിയ, യു.കെ, നെതർലാൻഡ്സ്, സ്പെയിൻ, പോർച്ചുഗൽ, ഹോങ് കോങ്, മകാവ്, മൗറീഷ്യസ്, പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും എത്തിച്ചിട്ടുണ്ട്. മാലദ്വീപ് വംശജർക്കും ഓസ്ട്രനേഷ്യൻ ഭാഷാവിഭാഗങ്ങളുമായി ജനിതകബന്ധമുണ്ട്.


അവലംബം[തിരുത്തുക]

  1. http://www.bps.go.id/website/pdf_publikasi/watermark_Proyeksi%20Penduduk%20Indonesia%202010-2035.pdf
  2. "Population, total". Data. World Bank Group. 2017. ശേഖരിച്ചത് 29 April 2018.
  3. "Malaysia". The World Factbook. Central Intelligence Agency. ശേഖരിച്ചത് 29 April 2018.
  4. "Archived copy". മൂലതാളിൽ നിന്നും 7 February 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-22.CS1 maint: Archived copy as title (link)
  5. "Archived copy". മൂലതാളിൽ നിന്നും 7 ഫെബ്രുവരി 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ജൂലൈ 2016.CS1 maint: Archived copy as title (link)
  6. "Archived copy". മൂലതാളിൽ നിന്നും 7 February 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-22.CS1 maint: Archived copy as title (link)
  7. http://www.stats.govt.nz/census/2006-census-data/national-highlights/2006-census-quickstats-national-highlights.htm?page=para025Master
  8. http://www.stats.govt.nz/NR/rdonlyres/62F419D4-5946-407A-9553-DA9E7A847622/0/09ethnicgroup.xls
  9. About 13.6% of Singaporeans are of Malay descent. In addition to these, many Chinese Singaporeans are also of mixed Austronesian descent. See also "Archived copy" (PDF). മൂലതാളിൽ (PDF) നിന്നും 4 July 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-04-25.CS1 maint: Archived copy as title (link)
  10. "Archived copy" (PDF). മൂലതാളിൽ (PDF) നിന്നും 3 April 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-03-23.CS1 maint: Archived copy as title (link)
  11. "U.S. 2000 Census". മൂലതാളിൽ നിന്നും 18 നവംബർ 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 നവംബർ 2014.
  12. "Suriname". The World Factbook. Central Intelligence Agency. ശേഖരിച്ചത് 29 April 2018.
  13. "A2 : Population by ethnic group according to districts, 2012". Census of Population& Housing, 2011. Department of Census& Statistics, Sri Lanka.
  14. Diamond, Jared (1999). Guns Germs and Steel - The fates of human societies. p. 341.