Jump to content

ഓവർ ബൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Overbite
സ്പെഷ്യാലിറ്റിഓർത്തോഡോൺടിക്സ് Edit this on Wikidata
Line drawing of upper and lower teeth in an overjet arrangement.
ഓവർ ജെറ്റും ഓവർ ബൈറ്റും 2 മി.മീ ആണ് സാധാരണ അളവ്

ഓവർ ബൈറ്റ് എന്നത് മനുഷ്യരിൽ മുന്നിലെ പല്ലുകൾ തമ്മിൽ ലംബമായിട്ടുള്ള ഓവർ ലാപ്പ് ആണ്. [1] ഇംഗ്ലീഷ്:Overbite. മുന്നിലെ പലകപ്പല്ലുകളുടെ അഗ്രഭാഗങ്ങൾ തമ്മിലുള്ള ദൂരമാണ് അളക്കുന്നത്.[2] ഇത് സാധാരണയായി 2 മില്ലീ മീറ്ററാണ്.( 2-4) [3] ഇതിൽ കൂടുതൽ ആയി കാണപ്പെടുന്ന അളവിനെ ആഴത്തിലുള്ള ബൈറ്റ് അഥവാ ഡീപ്പ് ബൈറ്റ് എന്നു വിളിക്കുന്നു.[4]

ഓവർ ബൈറ്റ് എന്നത് ഒരു അസാധാരണത്വത്തെ കുറിക്കുന്ന പദമല്ല. ദന്തവൈകൃതവുമല്ല. പക്ഷെ ഇതിന്റെ അളവ് കൂടിയാൽ അത് ഡീപ്പ് ബൈറ്റ് എന്നും കുറഞ്ഞാൽ ഓപ്പൺ ബൈറ്റ് എന്നും സൂചിപ്പിക്കാനാണിത് ഉപയോഗിക്കുന്നത്. സാധാരണയായുള്ള പല്ലുകളുടെ കടി നോക്കിയാൽ മേൽ താടിയിലെ മുന്നിലെ പലക പല്ല് കീഴ് താടിയിലെ മുന്നിലെ പലക പല്ലിനെ ആവരണം ചെയ്തിരിക്കുന്നതായി കാണാം. ഇവയുടെ അഗ്രങ്ങൾ തമ്മിലുള്ള ദൂരമാണ് ഒവർ ബൈറ്റ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണായി ഇത് 2 മിലീമീറ്റർ ആയി കണക്കാക്കുന്നു എങ്കിലും ശതമാനകണക്കിൽ 30% [5] ആവരണം എന്നതും ഉപയോഗിച്ചു വരുന്നു. [6][7]

സംശയം ഉളവാക്കുന്ന മറ്റു പദങ്ങൾ

[തിരുത്തുക]

ഓവർ ജെറ്റ് എന്നത് പലക പല്ലുകളുടെ തിരശ്ചീനമായ ദൂരമാണ്. ചിത്രം ശ്രദ്ധിക്കുക. ഇത് ഓവർ ബൈറ്റുമായി തെറ്റിപ്പോകാറുണ്ട്. ചിലർ കീഴ് താടിയെല്ലു ശരിയായി വളരാതെ ഇരിക്കുന്ന റിട്രോഗ്നാന്തിയയെ സൂചിപ്പിക്കാൻ ഓവർ ബൈറ്റ് എന്ന പദം ഉപയോഗിക്കാറുണ്ടെങ്കിലും ഇത് ശരിയല്ല. മറ്റു പദങ്ങൾ ഡീപ്പ് ബൈറ്റ് ഓപ്പൺ ബൈറ്റ് എന്നിവയാണ്.

ഡീപ്പ് ബൈറ്റ്

[തിരുത്തുക]
ക്ലാസ് 2 ഡിവിഷൻ 1 മാലോക്ക്ലൂഷൻ ഡീപ്പ് ബൈറ്റ് സഹിതം

ഡീപ്പ് ബൈറ്റ് എന്നത് മേൽത്താടിയിലെ പലക പല്ലുകൾ 2 മില്ലീമീറ്ററിൽ കൂടുതൽ അതായത് 30% ത്തേക്കാൾ കൂടുതൽ കിഴെയുള്ള പലകപ്പല്ലിനെ ആവരണം ചെയ്തിരിക്കുന്ന അവസ്ഥയാണ്. ചിത്രം നോക്കുക.ഇതിനെ ചിലപ്പോൾ ഡീപ്പ് ഓവർ ബൈറ്റ് എന്നും വിളിക്കാറുണ്ട്. ഇത് പല്ലുകൾ തമ്മിൽ ഏറ്റവും കൂടുതലായി ബന്ധപ്പെടുന്ന സെൻട്രിക് ഒക്ക്ലൂഷൻ എന്ന സ്ഥാനീയമായ അവസ്ഥയിൽ നിരീക്ഷിക്കേണ്ടതാണ്. [8] പലകപ്പല്ലിന്റെ അഗ്രഭാഗം 30% കൂടുതൽ കാണുന്ന അവസ്ഥയിൽ ഡീപ്പ് ബൈറ്റ് നിർണ്ണയം നടത്തേണ്ടതാണ്. മേൽ താടിയിലെയോ കീഴ്താടിയിലേയോ പലകപ്പല്ലുകൾ കൂടൂതലായി മുളച്ചിരിക്കുന്ന അവസ്ഥയിലാണ് ഇത് കാണപ്പെടുന്നത്. ഇത് ഒരു പക്ഷേ കാണപ്പെടുന്ന ദന്ത വൈകൃതങ്ങളിൽ സർവ്വസാധാരണമായവയിൽ[9] [10]ഒന്നും ചികിത്സിക്കാൻ ബുദ്ധിമുട്ടേറിയതുമാണ്. [11][12]

ക്ലോസ്‌ഡ് ബൈറ്റ്

[തിരുത്തുക]

അമിതമായ ഡീപ്പ് ബൈറ്റ് താഴത്തെ പലക പല്ലിനെ പൂർണ്ണമായും മൂടിക്കളയുന്ന തരത്തിൽ കാണപ്പെട്ടാൽ അതിനെ ക്ലോസ്‌ഡ് ബൈറ്റ് എന്നു വിളിക്കുന്നു.[13]

വർഗ്ഗീകരണം

[തിരുത്തുക]

നാലു തരം വർഗ്ഗീകരണങ്ങൾ നിലവിലുണ്ട്. 1) ഡീപ്പ് ബൈറ്റിന്റെ ഉത്ഭവം അടിസ്ഥാനമാക്കി. 2) പ്രവർത്തനത്തെ അടിസ്ഥാനമാക്കി, 3) കടിയുടെ ആഴത്തെ അടിസ്ഥാനമാക്കി. 4) കാലഘട്ടത്തെ അടിസ്ഥാനമാക്കി.

ഉത്ഭവത്തെ അടിസ്ഥാനമാക്കിയത്

[തിരുത്തുക]
  1. ലളിതമായ ഡെന്റൽ ഡീപ്പ് ബൈറ്റ്.[14]
  2. സങ്കീർണ്ണമായ അസ്ഥിയുൾപ്പെട്ട ഡീപ്പ് ബൈറ്റ്\

പ്രവർത്തനത്തെ അടിസ്ഥാനമാക്കിയത്

[തിരുത്തുക]
  1. ട്രൂ ഡീപ്പ് ബൈറ്റ്
  2. 3) സ്യൂഡോ ഡീപ്പ് ബൈറ്റ്

ആഴത്തെ അടിസ്ഥാനമാക്കിയത്

[തിരുത്തുക]
  1. അപൂർണ്ണമായ ഡീപ്പ് ബൈറ്റ്
  2. പൂർണ്ണമായ ഡീപ്പ് ബൈറ്റ്

കാലഘട്ടത്തെ ആസ്പദമാക്കിയത്

[തിരുത്തുക]
  1. പ്രാഥമിക ദന്തങ്ങളിലെ ഡീപ്പ് ബൈറ്റ്
  2. മിക്സഡ് ഡെന്റിഷൻ ഡീപ്പ് ബൈറ്റ്
  3. സ്ഥിര ദന്തങ്ങളിലെ ഡീപ്പ് ബൈറ്റ്.

ലളിതമായ ഡെന്റൽ ഡീപ്പ് ബൈറ്റ്

[തിരുത്തുക]

ഇത് പല്ലുകൾ ഉറപ്പിച്ചിരിക്കുന്ന അൽവിയോലാർ പ്രൊസസ് എന്ന അസ്ഥിയിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമാണ്.[15] അതായത് പല്ലിൽ മാത്രം പ്രശ്നമുള്ള തരം എന്നർത്ഥം. മുൻ വരിയിലെ പല്ലുകൾ കൂടുതലായി മുളക്കുന്നതാണിതിനടിസ്ഥാന കാരണം. മേൽ പല്ല് പിന്നോട്ട് വന്ന് താഴത്തെ വരിയിൽ ഇടിക്കാനുള്ള സാധ്യത നില നിൽകെ തന്നെ താഴെയുള്ള പല്ലുകൾ മുകളിലെ പല്ലിന്റെ ചുവട്ടിൽ ഇടിക്കാനുള്ള സാധ്യതയും ഉണ്ട്. ഇത് മൂലം പല്ലിനെ ഉറപ്പിച്ചിരിക്കുന്ന പെരിഡോണ്ടൽ ലിഗമെന്റുകൾക്ക് ക്ഷതം സംഭവിക്കുന്നു.[16] ഇതിനു മുഖത്തിലെ താടിയെല്ലുകളുടെ സംഭാവന പൂർണ്ണമായും തള്ളിക്കളയണം. രോഗികളിൽ ചിലപ്പോൾ ടെമ്പറോ മാൻഡീബുലാർ ജോയിന്റിനു പ്രശ്നം കാണിക്കാനും ചവക്കുന്നതിനെ തടസ്സപ്പെടുത്താനും ഉള്ള തരം പ്രശ്നങ്ങൾ കാണപ്പെടാറുണ്ട്. [17]

അസ്ഥി സംബന്ധിയായ ഡീപ്പ് ബൈറ്റ്

[തിരുത്തുക]

സങ്കീർണ്ണമായ ഡീബ് ബൈറ്റ് ആണിത്. ഡീപ്പ് ബൈറ്റിന്റെ അടിസ്ഥാന ഘടകം താടിയെല്ലിലോ മുഖത്തെ മറ്റു അസ്ഥികളോ ആയിരിക്കാം. ഇതിൽ സാധാരണ മേൽ/കീഴ് താടിയെല്ലുകളുടെ അമിതമായതോ അവശ്യത്തിനില്ലാത്തതോ ആയ വളർച്ചയായിരിക്കും കാരണം. ആന്റീരിയർ വെർട്ടിക്കൽ ഹെയിറ്റ് അഥവാ മുഖത്തിന്റെ ലംബമായ അകലം ഇതിന്റെ പ്രധാന ഘടകമാണ്. [18]

ട്രൂ ഡീപ്പ് ബൈറ്റ്

[തിരുത്തുക]

ഇത് പിന്നിലുള്ള മോളാർ പല്ലുകൾ പൂർണ്ണമായും മുളയ്ക്കാത്തതു കൊണ്ടുണ്ടാകുന്ന ഡീപ്പ് ബൈറ്റ് ആണ്. ക്ലാസ്സ് 2 ഡിവിഷൻ 2 മാലൊക്ക്ലൂഷനിൽ കാണപ്പെടുന്നു. മിക്കപ്പോഴും വശങ്ങളിലേക്കുള്ള നാക്കിന്റെ തള്ളൽ കൊണ്ട് അണപ്പല്ലുകൾ മുളക്കാത്തത് ഇതിനു കാരണമാകുന്നു. അണപ്പല്ലുകൾ നേരത്തേ എടുത്തു കളയുന്നതും മറ്റൊരു കാരണമാണ്. മിക്കവാറും രോഗിയുടെ ഒക്ക്ലൂസൽ പ്ലേൻ പരന്നതായിരിക്കും. ഇന്റർ ഒക്ക്ലൂസൽ ദൂരം കൂടുതലായിരിക്കും. ചില ക്ലാസ്സ് 2 ഡിവൈഷൻ 2 മാലോക്ക്ലൂഷനുകൾ ഇതിനുത്തമോദാഹരണങ്ങൾ ആണ്. മിക്സഡ് ദന്ത കാലഘട്ടത്തിലുള്ള ചികിത്സയിൽ പ്രധാനമായും അണപ്പല്ലു മുളക്കാത്തതിന്റെ കാരണം എന്താണോ അതു മാറ്റുക എന്നതാണ് പ്രധാനം. ഫങ്ഷണൽ അപ്ലയൻസ് ചികിത്സ വളരെ ഫലപ്രദമാണ്. ബ്രേസസ് ചികിത്സയാണെങ്കിൽ പിറകിലെ അണപ്പല്ലുകൾ മുളപ്പിച്ചു കൊണ്ടുവരാൻ സാധിക്കുന്നതാണ്.

സ്യൂഡോ ഡീപ്പ് ബൈറ്റ്

[തിരുത്തുക]

അണപ്പല്ലുകൾ സാധാരണമായി മുളച്ചിട്ടുള്ള ഈ അവസ്ഥയിൽ മുൻ വരിയിലെ പലക പല്ലുകൾ അധികമായി മുളച്ചിരിക്കുന്നു. ക്ലാസ്സ് 2 ഡിവിഷൻ 1 മാലൊക്ക്ലൂഷനിലാണ് കാണുന്നത്. കീഴ് താടിയിലെ മുൻ വരി പല്ലുകൾ ചിലപ്പോൾ മേൽ പല്ലിന്റെ ചുവടെ ഇടിച്ച് കോശങ്ങളിൽ കേടുപാടുണ്ടാക്കുന്ന ട്രോമ ഫ്രൊം ഒക്ക്ലൂഷൻ ഇതിൽ കാണപ്പെടുന്നു. ഒക്ലൂഷൽ പ്ലേൻ വളഞ്ഞതായിരിക്കും. ഇന്റർ ഒക്ക്ലൂസൽ ദൂരം സാധാരണ അളവിലായിരിക്കും. പലക പല്ലുകൾ ഫങ്ഷണൽ അപ്ലയൻസ് മുഖേന ശരിയാക്കാൻ സാധിക്കില്ല. പിൻ വരിയിലെ അണപ്പല്ലുകൾ മുളപ്പിക്കാനും സാധ്യമല്ല. മിക്കവാറും സന്ദർഭങ്ങളിൽ ഫിക്സഡ് അപ്ലയൻസ് ചികിത്സ മുഖേന മുൻ വരി പല്ലുകളെ ഉള്ളിലേക്ക് തള്ളി ശരിയാക്കേണ്ടി വരുന്നു.

കാരണങ്ങൾ

[തിരുത്തുക]

ജനിതക കാരണങ്ങൾ[19]

[തിരുത്തുക]

ജനിതകമായ കാരണങ്ങൾ ഒരു പരിധി വരെ ഡീപ്പ് ബൈറ്റിനെ സ്വാധീനിക്കുന്നു. [20][21] [22][23]

അസ്ഥി സംബന്ധിയായ കാരണങ്ങൾ

[തിരുത്തുക]
  • കീഴ്താടിയിലേയോ മേൽ താടിയിലേയോ അൽവിയോലാർ അസ്ഥി കൂടുതലായി വളരുന്ന അവസ്ഥ. [24][25]
  • മാൻഡിബിൾ അഥവാ കീഴ്താടിയിലെ റാമസ് എന്ന ഭാഗത്തിനു തലയുടെ ബേസിലെ അസ്ഥിക്കും തമ്മിലുള്ള ബന്ധത്തിനുണ്ടാകുന്ന വ്യത്യാസം വഴി കീഴ്താടി മുന്നോട്ടു കറങ്ങുന്നു. നീണ്ട റാമസും കുറുകിയ താടിയുടെ ബേസും ഇതിൽ തിരിച്ചറിയാം. [26]
  • താടിയെല്ലുകളുടെ നില ഒരേ ബിന്ദുവിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു അഥവാ കോൺ അളവ് കുറഞ്ഞിരിക്കുന്നു.[27]
  • കിഴ് താടിയെല്ലിന്റെ വളർച്ച നിരപ്പായും മുന്നോട്ടു തിരിയുന്ന രീതിയിലും ആയിരിക്കുക.[28][29]
  • മുഖത്തെ പ്രധാന അസ്ഥി പ്ലേനുകളായാ എഫ്.ച്ച് പ്ലേൻ, പാലറ്റൽ പ്ലേൻ, ഒക്ലൂസൽ പ്ലേൻ, മാൻഡിബുലാർ പ്ലേൻ എന്നിവ സമാന്തരമായി വരിക. [30]

ദന്ത സംബന്ധിയായ കാരണങ്ങൾ

[തിരുത്തുക]
  • പിൻ ഭാഗത്തെ അണപ്പല്ലുകൾ കേടു വന്നു നശിക്കുകയോ മുന്നിലേക്ക് ചരിഞ്ഞ് വരികയോ ചെയ്യുന്ന അവസ്ഥ. ചുരുക്കത്തിൽ പറഞ്ഞാൽ പിന്നിലെ പല്ലുകളൂടെ ഉയരം കുറയുക. [31]
  • അണപ്പല്ലുകൾ മുളക്കാതിരിക്കുക
  • മുൻ നിരയിലെ പലക പല്ലുകൾ അമിതമായി മുളക്കുക [32]
  • മുൻ വരിയിലെയോ അണപ്പല്ലിലേയോ രൂപം മാറിയിരിക്കുക. അഥവ ചെറുതോ വലുതോ ആകുക.
  • പെരിഡോണ്ടൽ ലിഗമെന്റുകൾക്കുണ്ടാവുന്ന അസുഖങ്ങൾ മൂലം പല്ലുകൾ ചരിയാനോ മറ്റോ കാരണമാകുക [33]
  • പല്ലിന്റെ എണ്ണം കുറയുകയോ വലിപ്പം കുറയുകയോ ചെയ്യുക.

പേശീ സംബന്ധിയായ കാരണങ്ങൾ

[തിരുത്തുക]

മസ്സീറ്റർ, ഇന്റേണൽ റ്റെരിഗോയിഡ്, റ്റെമ്പൊറൽ എന്നീ പേശികൾ കീഴ്താടിയെല്ലുമായി ബന്ധിച്ചിരിക്കുന്നവയാണ്. ഇതിന്റെ അമിത പ്രവർത്തനം മൂലം ലംബമായ താടിയെല്ലിന്റെ ഉയരം കുറയാനുള്ള സാധ്യതയുണ്ട്. [34]

ശീലങ്ങൾ കാരണം

[തിരുത്തുക]
  • നാക്കു തള്ളുന്ന ശീലം
  • വിരൽ കുടിക്കുക
  • ചുണ്ട് കുടിക്കുക

പ്രത്യേകതകൾ

[തിരുത്തുക]

വായ്ക്ക് പുറത്തെ പ്രത്യേകതകൾ

[തിരുത്തുക]
  1. ബ്രാക്കി സെഫാലിക് അല്ലെങ്കിൽ യൂറോപ്രസോപിക് മുഖം, മുഖം ചതുരമായി കാണപ്പെടുക. മസ്സീറ്റർ പേശി കൂടുതൽ പ്രവർത്തിക്കുക
  2. നിരപ്പായതോ അല്പം വളഞ്ഞതോ ആയ പ്രൊഫൈൽ.
  3. ചെറിയ ആന്റീരിയർ ഫേഷ്യൽ ഹെയ്റ്റ്.( നാസിയോണിൽ നിന്ന് ഗ്നാത്തിയോണ്വരെ)
  4. ചെറിയ ലോവർ ആന്റീരിയർ ഫേഷ്യൽ ഹെയ്റ്റ്
  5. കനം കുറഞ്ഞ ചുണ്ടുകൾ അഥവാ വലിപ്പം കുറഞ്ഞവ
  6. താടിയിൽ നിന്ന് പല്ലിന്റെ അഗ്രഭാഗത്തേക്കുഌഅ നീളം കുറഞ്ഞിരിക്കുക
  7. മെന്റോ ലേബിയൽ സൾക്കസ് ആഴമുള്ളതായിരിക്കുക
  8. നീണ്ട റാമസും ചെറിയ ബോഡിയുമുള്ള കീഴ്താടിയെല്ല്

വായ്ക്കകത്തെ പ്രത്യേകതകൾ

[തിരുത്തുക]
  1. മാക്സില്ലറി താടിയെല്ല് വീതിയുള്ളതായിരിക്കും, മിക്കവാറും ഒരു പല്ലെങ്കിലും ക്രോസ്സ് ബൈറ്റിലായിരിക്കും
  2. ഒരു പല്ലോ ഒന്നിലധികം പല്ലുകളോ അകപ്പെട്ടിരിക്കാം
  3. അസ്ഥി സംബന്ധിയാക് ഡീപ്പ് ബൈറ്റുള്ളവർക്ക് ഗമ്മി സ്മൈൽ ഉണ്ടാകാം
  4. പാലറ്റൽ മേൽക്കൂര പരന്നതായിരിക്കും, ഗ്രൂവിങ്ങ് കാണപ്പെടും
  5. പല്ലുകൾ ചെറുതായിരിക്കാനുള്ള സാധ്യതയുണ്ട്. ഒരു പരിധി വരെ പല്ലുകൾ ഇല്ലാതിരിക്കാനോ മുളക്കാതിരിക്കാനോ സാധ്യത.
  6. സ്ഥലം ഉണ്ടെങ്കിൽ കൂടിയും ക്രൗഡിങ്ങ് ഉണ്ടാവാനുള്ള സാധ്യത ഉൺറ്റ്.
  7. ഉയർന്ന കർവ് ഓഫ് സ്പീ
  8. ചവച്ചരക്കാൻ ബുദ്ധിമുട്ട് നേരിടുക
  9. മേൽ പല്ലിന്റെ മോണയിൽ നിന്ന് രക്തം കിനിയുക.
മറ്റു പ്രത്യേകതകൾ
[തിരുത്തുക]
  • താടിയെല്ല് അധികം തുറക്കാൻ പറ്റായ്ക.
  • ടെമ്പെറോ മാൻഡീബുലാർ ജോയിന്റിനു പ്രശ്നം നേരിടുക ഉദാ: ക്ലിക്കിങ്ങ്
  • പെരിയോഡോണ്ടൽ അവസ്ഥ മോശമായിരിക്കുക

രോഗ നിർണ്ണയം

[തിരുത്തുക]

നേരിട്ടുള്ള നിരീക്ഷണവും സെഫലോമെട്രിക് അനാലിസിസും മൂലം രോഗനിർണ്ണയം നടത്തി അസ്ഥി സംബന്ധമായതാണോ അഥവാ പല്ലിന്റെ പ്രശ്നം കൊണ്ടുള്ളതാണോ എന്നു മനസ്സിലാക്കുന്നു.




റഫറൻസുകൾ

[തിരുത്തുക]
  1. Okeson, J.P. (2008) Management of Temporomandibular Disorders and Occlusion. Sixth Edition.
  2. Bhalaji, SI ((2015)). Orthodontics: The art and science. New Delhi, India.: Arya publishing house,. {{cite book}}: Check date values in: |year= (help); line feed character in |publisher= at position 16 (help)CS1 maint: extra punctuation (link) CS1 maint: year (link)
  3. "Overbite" at Dorland's Medical Dictionary
  4. El-Dawlatly MM, Fayed MM, Mostafa YA (2012) Deep overbite malocclusion: analysis of the underlying components. Am J Orthod Dentofacial Orthop 142: 473-480.
  5. Sreedhar C, Baratam S. Deep overbite-A review (Deep bite, Deep overbite, Excessive overbite) Ann Essence Dent. 2009 Jul;1(1):8–25.
  6. "ആർക്കൈവ് പകർപ്പ്" (PDF). Archived (PDF) from the original on 2017-08-08. Retrieved 2017-08-08.
  7. Shroff B, Yoon WM,, Lindauer SJ, Burstone CJ ((1997)). "Simultaneous intrusion and retraction using a three piece base arch". Angle. Orthod 67: 455-461. {{cite journal}}: Check date values in: |date= (help); line feed character in |journal= at position 14 (help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  8. Graber, T. M. (Thomas M.), 1917- (1972), Orthodontics : principles and practice / T.M. Graber (in English), Saunders{{citation}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) CS1 maint: unrecognized language (link)
  9. Bishara (2002) S.E. Textbook of Orthodontics. Ed WB Saunders.
  10. Proffit WR, Fields HW. Contemporary orthodontics. St Louis: C.V. Mosby; 2007.
  11. Themes, U. F. O. (2016-06-04). "Etiology, Diagnosis, and Treatment of Deep Overbite" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-02-17.
  12. Amarnath BC, Prashanth CS, Dharma RM. Clinical overview of deep bite management. Int J Contemporary Dent. 2010 Nov;1(2):30–3
  13. Annals and Essences of Dentistry Vol Iissue 1 July– September 2009-8-Deep overbite—A review
  14. Graber TM, Rakosi T, Petrovic G (1985) Dentofacial Orthopedics with functional Appliances, St. Louis, Mosby Co.
  15. Daokar S, Agrawal G, Deep Bite Its Etiology, Diagnosis and Management: A Review. J Orthod Endod. 2016, 2:4.
  16. Amarnath BC, Prashanth CS, Dharma RM. Clinical overview of deep bite management. Int J Contemporary Dent. 2010 Nov;1(2):30–3.
  17. Wessberg GA, Fish LC, Epker BN (1982) The short face patient: Surgical orthodontic treatment options. J Clin Orthod 16: 668-685.
  18. Kuroda S. Sakai Y. Tamamura N. Deguchi T. Takano-Yamamoto T. Treatment of severe anterior open bite with skeletal anchorage in adults: comparison with orthognathic surgery outcomes. Am J Orthod Dentofacial Orthop. 2007; 132: 599-605
  19. Corruccini RS, Sharma K, Potter RHY. Comparative genetic variance and heritability of dental occlusal variables in U.S. and northwest Indian twins. Am J Phys Anthropol. 1986;70:293–299
  20. Cakan DG, Ulkur F, Taner TU. The genetic basis of facial skeletal characteristics and its relation with orthodontics. Eur J Dent. 2012 Jul;6(3):340-5. PMID: 22904665; PMCID: PMC3420844.
  21. Baker CR. Similarity of malocclusion in families. Int J Orthod. 1924;10:459–462.
  22. Korkhaus G. Anthropologic and odontologic studies of twins. Int J Orthodont. 1930;16:640–647.
  23. Cassidy KM, Harris EF, Tolley EA et al (1998). Genetic influence on dental arch form in orthodontic patients. Angle Orthod 68: 445–454.
  24. Fattahi H, Pakshir H, Afzali Baghdadabadi N, Shahian Jahromi S. Skeletal and dentoalveolar features in patients with deep overbite malocclusion. J Dent (Tehran). 2014 Nov;11(6):629-38. Epub 2014 Nov 30. PMID: 25628692; PMCID: PMC4281184.
  25. Naumann SA, Behrents RG, Buschang PH. Vertical components of overbite change: a mathematical model. Am J Orthod Dentofacial Orthop. 2000 Apr;117(4):486–95.
  26. Trouten JC, Enlow DH, Rabine M, Phelps AE, Swedlow D. Morphologic factors in open bite and deep bite. Angle Orthod. 1983 Jul;53(3):192–211.
  27. Beckmann SH, Kuitert RB, Prahl-Andersen B, Segner D, The RP, Tuinzing DB. Alveolar and skeletal dimensions assiociated with lower face height. Am J Orthod Dentofacial Orthop. 1998 May;113(5):498–506.
  28. Beckmann SH, Kuitert RB, Prahl-Andersen B, Segner D, The RP, Tuinzing DB. Alveolar and skeletal dimensions associated with over-bite. Am J Orthod Dentofacial Orthop. 1998 Apr;113(4):443–52.
  29. Parker CD. A comparative study of inter-maxillary spaces with treated and untreated occlusion. Dent Pract Dent Rec. 1964;15:66–82.
  30. Sassouni. V.; Orthodontic in Dental Practice . 2nd printing. Saint Louis : Mosby Company ;1971
  31. Trouten JC, Enlow DH, Rabine M, Phelps AE, Swedlow D. Morphologic factors in open bite and deep bite. Angle Orthod. 1983 Jul;53(3):192–211.
  32. Ellis E, 3rd, McNamara JA., Jr Components of adult class III malocclusion. Am J Orthod Dentofacial Orthop. 1984 Oct;86(4):277–90.
  33. Prakash P, Margolis H. Dento cranio facial relations in varying degree of overbite. Am J Orthod Dentofacial Orthop. 1952;38:657–73.
  34. Betzenberger D, Ruf S, Pancherz H. The compensatory mechanism in high angle malocclusion: a comparison of subject in the mixed and permanent dentition. Angle Orthod. 1999 Feb;69(1):27–32.
Classification

ഫലകം:Dentofacial anomalies and jaw disease

"https://ml.wikipedia.org/w/index.php?title=ഓവർ_ബൈറ്റ്&oldid=3950328" എന്ന താളിൽനിന്ന് ശേഖരിച്ചത്