Jump to content

ഓവർബറിസ് ഫോളി

Coordinates: 11°45′3.23″N 75°29′4.69″E / 11.7508972°N 75.4846361°E / 11.7508972; 75.4846361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

11°45′3.23″N 75°29′4.69″E / 11.7508972°N 75.4846361°E / 11.7508972; 75.4846361

തലശ്ശേരിയിലെ ഓവർബറിസ് ഫോളിയിൽ നിന്ന് അറബിക്കടലിന്റെ ദൃശ്യം

ഓവർബറിസ് ഫോളി ഒരു അപൂർണമായ നിർമ്മാണ പ്രവർത്തനമാണ്. ഇത് വാസ്തുവിദ്യാ തലത്തിൽ ഒരു മണ്ടത്തരമായതുകൊണ്ട് (folly), ഓവർബറിസ് ഫോളി എന്ന് അറിയപ്പെടുന്നു., ഇന്ന് ഇത് കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലെ ഒരു വിശ്രമ സങ്കേതമാണ്.

തലശ്ശേരി ജില്ലാ കോടതിയുടെ അടുത്തായി ഒരു പാർക്കിനോടുചേർന്ന് ഒരു കുന്നിനു മുകളിലാണ് ഫോളി സ്ഥിതിചെയ്യുന്നത്. സബ് കളക്ടറുടെ കെട്ടിടത്തിൽ നിന്ന് ഫോളി താഴെ പാറകളിലേക്ക് ചരിഞ്ഞിറങ്ങുന്നു. ഈ നിർമിതിയുടെ നിർമാതാവായ ഇ.എൻ. ഓവർബറിയുടെ പേരിലാണ് ഫോളി അറിയപ്പെടുന്നത്. ഇംഗ്ലീഷുകാരനായ ഇ.എൻ. ഓവർബറി തലശ്ശേരിയിൽ 1870-കളിൽ ജില്ലാ കോടതിയിലെ ജഡ്ജിയായി ജോലി നോക്കിയിരുന്നു.

1879-ൽ ഓവർബറി മലമുകളിൽ ഒരു വിശ്രമസങ്കേതം കെട്ടുവാൻ ആരംഭിച്ചു. അദ്ദേഹത്തിന് അത് പൂർത്തിയാക്കുവാനാ‍യില്ല. പിന്നീട് ഈ സ്ഥലം "ഓവർബറിസ് ഫോളി" എന്ന് അറിയപ്പെട്ടു. ഫോളി അറബിക്കടലിലേക്ക് മനോഹരമായ ഒരു കാഴ്ച ഒരുക്കുന്നു.

ഇന്ന് ഓവർബറിസ് ഫോളി പുനരുദ്ധരിച്ച് മോടിപിടിപ്പിച്ച് ഒരു വിനോദസഞ്ചാര സങ്കേതമായി മാറ്റിയിരിക്കുന്നു. തദ്ദേശവാസികൾ വൈകുന്നേരങ്ങളിലെ ഒരു വിശ്രമസങ്കേതമായി ഈ സ്ഥലം ഉപയോഗിക്കുന്നു. അടുത്തകാലത്തായി കടലിനോടുചേർന്ന് ഒരു തുറസ്സായ കോഫി കടയും തുറന്നിട്ടുണ്ട്.

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓവർബറിസ്_ഫോളി&oldid=3734307" എന്ന താളിൽനിന്ന് ശേഖരിച്ചത്