ഉള്ളടക്കത്തിലേക്ക് പോവുക

ഓവാൻ തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓവാൻ തടാകം
ഓവാൻ തടാകവും ചുറ്റുമുള്ള പർവതങ്ങളും
സ്ഥാനംAlamut
നിർദ്ദേശാങ്കങ്ങൾ36°28′58″N 50°26′37″E / 36.48278°N 50.44361°E / 36.48278; 50.44361
പ്രാഥമിക അന്തർപ്രവാഹംOvan stream and the springs underneath of the lake
Primary outflowsA stream to farmlands
ബേസിൻ രാജ്യങ്ങൾഇറാൻ
ഉപരിതല വിസ്തീർണ്ണം70,000 m2 (17 acres)
പരമാവധി ആഴം7.5 m (25 ft)
ഉപരിതല ഉയരം1,800 m (5,900 ft)

ഇറാന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഖ്വാസ്വിൻ പ്രവിശ്യയിൽ, അൽബോർസ് പർവതനിരയിലെ അലമുട്ട് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ആൽപൈൻ തടാകമാണ് ഓവാൻ തടാകം (ഈവാൻ തടാകം അല്ലെങ്കിൽ ആവാൻ തടാകം എന്നീ പേരുകളിലും അറിയപ്പെടുന്നു) (പേർഷ്യൻ: اوان). ഈ തടാകത്തിന്റെ മധ്യഭാഗം ഏകദേശം 36°28′58.98″N 50°26′37.39″E / 36.4830500°N 50.4437194°E അക്ഷാംശ രേഖാംശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. തടാകത്തിലേക്ക് ഒഴുകുന്ന ഒരേയൊരു പോഷകനദി, വടക്കൻ പർവതങ്ങളിൽ നിന്ന് താഴേക്ക് ഒഴുകിയെത്തുന്ന തടാകത്തിന്റെ തന്നെ പേരുള്ള ഒരു അരുവിയാണ്. തടാകത്തിന്റെ വടക്ക് വശം കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് വാർബോൺ, ആവാൻ, സറാബാദ് എന്നീ ചെറു ഗ്രാമങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു.

ജലശാസ്ത്രം

[തിരുത്തുക]
ലാൻഡ്സാറ്റ് വഴിയുള്ള ഓവാൻ തടാകത്തിന്റെ ദൃശ്യം.

ചില സമയങ്ങളിൽ ഏതാനും മീറ്റർ വരെയെത്തുന്ന ശൈത്യകാലത്തെ കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം ഇവിടെ നിരവധി ജലസ്രോതസ്സുകൾ കാണപ്പെടുന്നു. ആവാൻ, വാർബൺ, സവർദാഷ്, സരാബാദ് ഗ്രാമങ്ങളാൽ ചുറ്റപ്പെട്ട് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,800 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ തടാകത്തിന്റെ പരമാവധി നീളം 325 മീറ്ററും വീതി 275 മീറ്ററുമാണ്. ഏറ്റവും ആഴമേറിയ ഭാഗത്ത് 7 മീറ്റർ താഴ്ചയുള്ള ഈ തടാകം 70,000 ചതുരശ്ര മീറ്ററിലധികം പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. തടാകത്തിലെത്തുന്ന അധിക ജലം കുഷ്ക്, ഐൻ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിൽ ജലസേചനം നിർവ്വഹിക്കുന്ന ഒരു ചെറിയ നദിയായി ഒഴുകുന്നു.

വേനൽക്കാലത്ത് മത്സ്യബന്ധനം, നീന്തൽ, ബോട്ട് യാത്ര എന്നിവയ്ക്ക് അനുയോജ്യമായ ഓവാൻ തടാകം ശരത്കാലത്ത് അരയന്നം, വാത്ത, താറാവ് തുടങ്ങിയ ദേശാടനപ്പക്ഷികൾക്ക് ആതിഥേയത്വം വഹിക്കുന്നു. ശൈത്യകാലത്ത്, സ്കീയിംഗ്, ഐസ് സ്കേറ്റിംഗ് തുടങ്ങിയ കായിക വിനോദങ്ങൾക്ക് ഉപയോഗിക്കുന്ന ഈ തടാകത്തിന്റെ ഉപരിതലം ഇക്കാലത്ത് മഞ്ഞിൽ വഴുവഴുപ്പുള്ളതായി മാറുന്നു.[1]

പരിസ്ഥിതിശാസ്ത്രം

[തിരുത്തുക]

70, 000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഓവാൻ തടാകം ഖസ്വിൻ പ്രവിശ്യയിലെ ഏറ്റവും വലിയ തടാകമാണ്. തടാകത്തിനു സമീപത്തായി വളരുന്ന എവർഗ്ലേഡ്, ഞാങ്ങണ പോലെയുള്ള സസ്യങ്ങളും കൂടാതെ സാൽമൺ, കാർപ്, പൈക്ക് തുടങ്ങിയ മത്സ്യയിനങ്ങളും ഇവിടുത്തെ ആവാസ വ്യവസ്ഥയിലുണ്ട്. ഖ്വാസ്വിൻ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി രേഖപ്പെടുത്തപ്പെട്ട ഓവാൻ തടാകം വർഷം മുഴുവനും, പ്രത്യേകിച്ച് അവധിദിനങ്ങളിലും വേനൽക്കാലത്തും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അതുപോലെതന്നെ ലോകമെമ്പാടും നിന്നും നിരവധി വിനോദ സഞ്ചാരികൾ സന്ദർശിക്കാറുണ്ട്. വിനോദസഞ്ചാരികളുടേയും മറ്റും സന്ദർശനം പ്രദേശവാസികളെ സാമ്പത്തികമായി വിവിധ രീതികളിൽ സഹായിച്ചിട്ടുണ്ട്.[2]

തടാകത്തിലേക്കുള്ള പ്രവേശനം

[തിരുത്തുക]

ഖ്വാസ്വിൻ നഗരത്തെ കിഴക്കൻ അലാമട്ടുമായി ബന്ധിപ്പിക്കുന്ന ഒരു റോഡ് വഴി തടാകത്തിൽ എത്തിച്ചേരാവുന്നതാണ്.

അവലംബം

[തിരുത്തുക]
  1. تبیان, موسسه فرهنگی و اطلاع رسانی (2024-12-10). "Magical Beauty of Ovan Lake". سایت موسسه فرهنگی و اطلاع رسانی تبیان (in പേർഷ്യൻ). Archived from the original on 2024-11-27. Retrieved 2024-12-09.
  2. "Ovan village in Qazvin Province". archive.ph. 2013-04-13. Retrieved 2024-12-09.{{cite web}}: CS1 maint: deprecated archival service (link)
"https://ml.wikipedia.org/w/index.php?title=ഓവാൻ_തടാകം&oldid=4589790" എന്ന താളിൽനിന്ന് ശേഖരിച്ചത്