ഓളം ഡോട്ട് ഇൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓളം ഡോട്ട് ഇൻ
Olam.in-logo.png
യു.ആർ.എൽ.https://olam.in
സൈറ്റുതരംഓൺലൈൻ നിഘണ്ടു
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്, മലയാളം
ഉടമസ്ഥതകൈലാഷ് നാഥ് [1]
തുടങ്ങിയ തീയതി2010 [2]
നിജസ്ഥിതിസജീവം Decrease 17,998 [3]

ഇംഗ്ലീഷ് വാക്കുകൾക്ക് മലയാളം അർത്ഥവും മലയാളം വാക്കുകൾക്ക് മലയാളം അർത്ഥവും ലഭ്യമാക്കുന്ന ഓൺലൈൻ നിഘണ്ടുവാണ് ഓളം ഡോട്ട് ഇൻ (https://olam.in). ഇതിനകം 60,000 ൽ പരം പദങ്ങളും രണ്ടുലക്ഷത്തിൽപരം വിശദീകരണങ്ങളും ഈ നിഘണ്ടുവിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. നിഘണ്ടുവിൽ ലഭ്യമാകാത്ത പദങ്ങളും വിശദീകരണങ്ങളും ഉപയോക്താക്കൾക്ക് സമർപ്പിക്കാവുന്ന രീതിയിലാണ് ഓളം ആരംഭിച്ചത്.[4]

ചരിത്രം[തിരുത്തുക]

ലണ്ടനിലെ മിഡിൽസക്‌സ് സർവകലാശാലയിൽ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യിൽ ഗവേഷണം ചെയ്തു വന്ന സമയത്ത്, 2010 ലാണ് കോഴിക്കോട് സ്വദേശിയായ കൈലാഷ് നാഥ് ‘ഓളം’ നിഘണ്ടു ആരംഭിച്ചത്. ദത്തൂക്ക് കെ.ജെ. ജോസഫ് തയ്യാറാക്കിയ ദത്തൂക്ക് കോർപ്പസ് എന്ന മലയാളത്തിലെ ആദ്യ മലയാളം ഓൺലൈൻ നിഘണ്ടുവിലെ കൗമുദി ഫോണ്ടിലെ ഡാറ്റാബേസ് യുണീകോഡിലേക്ക് മാറ്റിയാണ് കൈലാഷ് നാഥ് ഈ നിഘണ്ടു തയ്യാറാക്കിയത്. ഓളം ഇപ്പോൾ ഓപ്പൺ സോഴ്സിലാണ് പ്രവർത്തിക്കുന്നത്.[5]

അവലംബം[തിരുത്തുക]

  1. https://in.linkedin.com/in/kailashnadh
  2. https://olam.in/
  3. "ഓളം ഡോട്ട് ഇൻ റേറ്റിങ്". അലെക്സാ റാങ്ക് ലിസ്റ്റ്. ശേഖരിച്ചത് 2019-01-29.
  4. "ഇവിടെ മലയാളത്തിന്റെ ഓളം അടങ്ങില്ല _ ഡൂൾ ന്യൂസ്". ശേഖരിച്ചത് 29 ജനുവരി 2019.
  5. "ഓളം ഓൺലൈൻ നിഘണ്ടു ഓപ്പൺ സോഴ്സിലേക്ക് - മാതൃഭൂമി". ശേഖരിച്ചത് 29 ജനുവരി 2019.
"https://ml.wikipedia.org/w/index.php?title=ഓളം_ഡോട്ട്_ഇൻ&oldid=3066918" എന്ന താളിൽനിന്ന് ശേഖരിച്ചത്