ഓമല്ലൂർ ബാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Omalloor Bava.jpg

ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവാ മർദ്ദീനിലെ നാൽപ്പതു സഹദേന്മാരുടെ ഇടവകയിലുണ്ടായിരുന്ന വൈദികപാരമ്പര്യമുള്ള ഷാഖീർ കുടുംബത്തിലെ അബ്രഹാം കോർഎപ്പിസ്കോപ്പാ, മറിയം ദമ്പതികളുടെ എട്ടുമക്കളിൽ രണ്ടാമത്തെ മകനായി ജനിച്ചു. നസ്രി എന്നായിരുന്നു മാമോദീസാപേര്. ചെറുബാല്യത്തിൽ തന്നെ അമ്മയുടെ വേർപാടിൻറെ കയ്പ്പ് അറിഞ്ഞ കുഞ്ഞുനസ്രി മൂത്ത സഹോദരിയായ ഹെലനിയുടെ സംരക്ഷണയിലാണ് വളര്ന്നനത്‌. പ്രാഥമികവിദ്യാഭാസത്തിനുശേഷം ഒരു ചെറിയ വ്യാപാരസ്ഥാപനത്തിലും, പിന്നീട് മൂന്നുമാസം തുർക്കി ഗവർമെന്റിലും ജോലിചെയ്തിരുന്നു. അന്ന് പാത്രിയാർക്കീസ് ആയിരുന്ന പത്രോസ് നാലാമൻ ബാവായുടെ നിർദ്ദേശപ്രകാരം നാൽപ്പതു സഹദേന്മാരുടെ സെമിനാരിയിൽ വൈദികവിദ്യാഭ്യാസത്തിനായി ചേർന്നു.

Forty martyrs church.jpg

മർദ്ദീനിലെ പഠനത്തിനുശേഷം 1887ൽ അദ്ദേഹം കുർക്കുമാദയറയിൽ ചേരുകയും 1887ൽ മോറാൻ മോർ പത്രോസ് നാലാമൻ ബാവയാൽ ശെമ്മാശനായി വാഴിക്കപ്പെടുകയും ചെയ്തു. തൊട്ടടുത്ത വർഷം ശർവോയോ സ്ഥാനവും, 1889ൽ റാബാൻ ആയി ഉയർത്തപ്പെടുകയും ചെയ്തു. സന്യാസപദവിയായ റാബാൻ സ്ഥാനത്ത് എത്തിയപ്പോൾ സ്വീകരിച്ച പേരത്രേ ഏലിയാസ് എന്നത്. 1892ൽ പത്രോസ് തൃതീയൻ ബാവ തന്നെ ഏലിയാസ് റാബാനെ കശ്ശീശ ആയി സ്ഥാനം നല്കി. ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യത്തിൽ നടന്ന അർമേനിയൻ-അരാമിയൻ കൂട്ടക്കൊലയിൽ അനേകം സുറിയാനി സഭാംഗങ്ങളും കൊല്ലപ്പെട്ടു. ശേഷിച്ചവർക്ക് അഭയമൊരുക്കുവാൻ ഏലിയാസ് കശ്ശീശ മുന്നിട്ടിറങ്ങി. പിന്നീട് മോർ കുര്യാക്കോസ്‌ ദയറയുടെയും, കുർക്കുമാ ദയറയുടെയും റീശ് ആയി സഭയാൽ നിയോഗിതനായി. പക്വതയും, വിശുദ്ധതയുമാർന്ന വ്യക്തിത്വം, വിശുദ്ധിയും, കാരുണ്യവും നിറഞ്ഞ ജീവിതം എന്നിവയാൽ ഏലിയാസ് കശ്ശീശ സകലരുടെയും പ്രീതി പിടിച്ചുപറ്റി. 1908ൽ മോറാൻ മോർ ഇഗ്നാത്തിയോസ് അബ്ദേദു ആലോഹോ ദ്വിതീയൻ ബാവയാൽ മോർ ഇവാനിയോസ്‌ എന്ന പേരിൽ വാഴിക്കപ്പെടുകയും ചെയ്തു.

1912ൽ ഇവാനിയോസ് മെത്രാപ്പോലീത്തയെ സഭ മൊസൂളിലെക്ക് സ്ഥലം മാറ്റുകയും, അദ്ദേഹം മോർ മത്തായിയുടെ ദയറാ കേന്ദ്രമാക്കി ഭദ്രാസനത്തെ ഭരിച്ചു. ഇക്കാലയളവിൽ മെത്രാപ്പോലീത്ത തൻറെ ജീവിതത്തെ കൂടുതൽ പ്രാർത്ഥനയാലും, ഉപവാസത്താലും, തപസ്സാലും ക്രമപ്പെടുത്തി. മോർ മത്തായി ദയറയിലും ചുറ്റുപാടുമുള്ള അനേകആദിമസഭാവിശുദ്ധരുടെ കബറുകളും, പ്രശസ്തരും, അപ്രശസ്തരും ആയ പിതാക്കന്മാരുടെ അദൃശ്യസാന്നിദ്ധ്യവും മോർ ഇവാനിയോസ് തിരുമേനിയെ സ്വാധീനിച്ചു. മുൻസൂചിപ്പിച്ചതുപോലെ ദയറയുടെ പിൻഭാഗത്തുള്ള ഗുഹകളിൽ ഒന്നിൽ മോർ മത്തായിയും, മോർ ഗ്രിഗോറിയോസ് ബർ എബ്രായയും പോലുള്ള പിതാക്കന്മാർ ചെയ്തിരുന്നതുപോലെ മണിക്കൂറുകളോളം ധ്യാനനിരതനായിരിക്കുന്നത് തിരുമേനി ശീലമാക്കിയിരുന്നു.

Kurkkumo.jpg

ഇഗ്നാത്തിയോസ് അബ്ദേദു ആലോഹോ ദ്വിതീയൻ ബാവ കാലം ചെയ്തതിനെത്തുടര്ന്ന് 1917ൽ സഭയുടെ സുന്നഹദോസ് കൂടുകയും ഏലിയാസ് മോർ ഇവാനിയോസ്‌ മെത്രാപ്പോലീത്തയെ തൽസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. സഭയുടെ പരമ്പരാഗതമായ ചടങ്ങുകളോടെ കുർക്കുമാദയറയിൽ വച്ച് മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ എന്ന സ്ഥാനനാമത്തിൽ അഭിഷിക്തനായി. അധികം താമസിക്കാതെ തന്നെ സഭാസ്ഥാനം നിലനിന്നിരുന്ന തുർക്കി രാജ്യത്തിൻറെ സുൽത്താനെ കാണുകയും, സുറിയാനി പാത്രിയാർക്കീസ് ബാവമാർക്ക് ലഭിച്ചിരുന്ന ഫർമാനും, ഉന്നതപദവിയോടുകൂടിയുള്ള ഒരു മെഡൽ പരിശുദ്ധ ബാവായ്ക് ലഭിക്കുകയും ചെയ്തു. തുടർന്ൻ ‍ അദ്ദേഹം ഈസ്താംബുൾ സന്ദർശി ക്കുകയും അവിടുത്തെ സഭാതലവന്മാരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. ഏതാനും വർഷങ്ങൾക്കുശേഷം പരിശുദ്ധ പിതാവ് ജെറുസലേമിലേക്ക് സന്ദർശനം നടത്തുകയും പലസ്തീനിലെ മാർത്തമറിയം പള്ളിക്ക് തറക്കല്ലിടുകയും, ഒരു പ്രിന്റിംഗ് പ്രസ്സ് സ്ഥാപിക്കുകയും, അവിടെനിന്ന് സുറിയാനിയിലും, അറബിയിലുമായി ഓരോ പ്രസിദ്ധീകരണങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഏകദേശം ഒരു സഹസ്രാബ്ദത്തോളം സുറിയാനി സഭാസ്ഥാനമായിരുന്ന മർദ്ദീനിലെനിലെ കുർക്കുമാ ദയറയിൽ അവസാനം വസിച്ച പാത്രിയാർക്കീസത്രേ ബാവ. ഓട്ടോമൻ തുർക്കികളുടെ ഭരണകാലത്ത് 1915ലും മറ്റും നിഷ്ഠൂരം കൊല ചെയ്യപ്പെട്ട അർമ്മേനിയൻ സഭാംഗങ്ങളോടൊപ്പം ഹാർപുതിലും, കർത്തമിനിലും, സലാഹിലും, മോർ മൽഖേയുടെ ദയറയിലും തുടങ്ങി സഭാംഗങ്ങൾ തിങ്ങിപ്പാർത്തി രുന്ന സ്ഥലങ്ങളിലെ അനേകം സുറിയാനി ക്രിസ്ത്യാനികളും കൂട്ടക്കൊല ചെയ്യപ്പെട്ടു. ഇതോടൊപ്പം പരിശുദ്ധ പാത്രിയാർക്കീസ് ബാവയെയും, ആസ്ഥാനവും സാമ്രാജ്യത്തിനു പുറത്തേക്ക് മാറ്റിസ്ഥാപിക്കുവാൻ ഓട്ടോമൻ തുർക്കികളുടെ നിർബന്ധം ഉണ്ടായിരുന്നു. 1925ൽ ആലപ്പോയിലും, ജറുസലേമിലും, അദ്ദേഹം സന്ദർശനം നടത്തി. 1930ൽ മൊസൂളിലെ മോർ മത്തായിയുടെ ദയറയിൽ വച്ച് സഭയുടെ ഒരു സുന്നഹദോസ് പരിശുദ്ധ പിതാവ് വിളിച്ചുകൂട്ടുകയുണ്ടായി. ഈ സമയത്തുതന്നെ പരിശുദ്ധ ബാവായുടെ ആരോഗ്യം സംബന്ധിച്ച ആശങ്കകൾ വളർന്നു കൊണ്ടിരുന്നു. ഹൃദ്രോഗതിനുള്ള സാദ്ധ്യത ഉണ്ടെന്നും, ദൂരയാത്ര പാടില്ലെന്നും വൈദ്യന്മാർ വിധിച്ചു.

തൻറെ സഭാസ്ഥാനത്ത് നേരിട്ടിരുന്ന രാഷ്ട്രീയമായ പ്രതികൂലാവസ്ഥയെയും, തൻറെ സഭാമക്കൾ അഭിമുഖീകരിച്ചിരുന്ന ഭയപ്പാടുകളേയും വിശുദ്ധിയിലും പ്രാർത്ഥനയിലും സൌമ്യമായി നേരിട്ട ബാവ ഇതിനിടയിൽ ഇന്ത്യയിലെ സഭയിൽ ഉരുണ്ടുകൂടിയ കാർമേഘങ്ങൾ കണ്ടസ്വസ്ഥനായി. കോട്ടയം സന്ദർശിച്ച ഇന്ത്യൻ വൈസ്രോയിയ്ക്ക് സഭാസ്നേഹികളായ ഒരു കൂട്ടം മെത്രാപ്പോലീത്തമാർ നൽകിയ അപേക്ഷ മാനിച്ച് സഭയിലെ തർക്കങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായി പാത്രിയാർക്കീസ് ബാവാ തന്നെ നേരിട്ട് വരണം എന്ന വിഷയത്തോടെ വൈസ്രോയി അയച്ച കത്ത് 1930 ഡിസംബർ 1ന് ബാവായ്ക് ലഭിക്കുകയും പ്രാർത്ഥനാപൂർവ്വം അതിന് ബാവ അനുകൂലമായി മറുപടി ഡിസംബർ 15ന് നല്കു‍കയും ചെയ്തു. ബാവയുടെ ആരോഗ്യസ്ഥിതിയിൽ വളരെ ആശങ്ക ഉണ്ടായിരുന്ന മർദ്ദീനിലെയും മറ്റും വിശ്വാസികൾ ഈ ദീര്ഘദൂരയാത്രയിൽ നിന്ന് പിതാവിനെ നിരുൽത്സാഹപ്പെടുത്തുവാൻ ശ്രമിച്ചു. തന്നെ അമ്മയെപ്പോലെ പരിചരിച്ച സഹോദരി ഹെലനിയും ബാവയെ തടസ്സപ്പെടുത്തിയപ്പോൾ 'നാം എവിടെയായിരുന്നാലും മരിക്കും, ആയതിനെ തടയുവാൻ നിനക്ക് സാധിക്കുമോ? നാം മരിക്കുന്നെങ്കിൽ അത് തൻറെ മക്കൾക്ക് വേണ്ടിയാകട്ടെ എന്ന് പരിശുദ്ധ ബാവാ കൽപ്പിച്ചു (60കളിൽ കടവിൽ തിരുമേനി നടത്തിയ തൻറെ ശീമായാത്രയിൽ അമ്മാൻ എന്ന സ്ഥലത്ത് ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന വയോധികനായ ഒരു മനുഷ്യൻ പരിശുദ്ധ ഏലിയാസ് ബാവയെ യാത്രയാക്കിയവരിൽ ഒരാൾ ആയിരുന്നു എന്നും, യാത്രയാക്കിയ സമയം അവരെ നോക്കി ബാവ നാം ഇനി തിരിച്ചുവരികയില്ല എന്ൻ കൽപ്പിച്ചതായിട്ട് ആ വയോധികൻ പറഞ്ഞതായി അഭിവന്ദ്യ തിരുമേനി തൻറെ യാത്രാവിവരണത്തിൽ എഴുതിയിരിക്കുന്നു).

തൻറെ മക്കളെ കാണുന്നതിനും, അവർ തമ്മിലുള്ള തർക്കം പരിഹരിക്കുവാൻ തനിക്കു സാധിക്കും എന്ന വിശ്വാസത്തോടെയും 1931 ഫെബ്രുവരി 6നു ബാവാ മൊസൂളിൽ നിന്ന് പുറപ്പെട്ടു. മെത്രാപ്പോലീത്തയായ മോർ ക്ലിമ്മീസ് യൂഹാന്നോൻ, റാബാന്മാടരായ വന്ദ്യ കുര്യാക്കോസ്‌ (പിന്നീട് മോർ ഒസ്താത്തിയോസ്), വന്ദ്യ യേശു സാമുവേൽ (പിന്നീട് മോർ അമേരിക്കയുടെ മോർ അത്താനാസിയോസ് യേശു സാമുവേൽ), ബാവായുടെ സഹോദരനായ ജോസെഫിൻറെ പുത്രൻ സഖറിയ ശാഖിർ, ദ്വിഭാഷി ആയിരുന്ന ഏലിയാസ് എന്നിവർ ബാവയെ അനുഗമിച്ചു. ഫെബ്രുവരി 28ന് ബസ്ര തുറമുഖത്തുനിന്നും വർസാവോ എന്ന കപ്പലിൽ യാത്ര പുറപ്പെട്ടു മാര്ച്ച് 5ന് അവിഭക്ത ഇന്ത്യയിലെ കറാച്ചി തുറമുഖത്ത് എത്തിച്ചേര്ന്നു്. അവിടെവച്ച് ആലുവയിലെ പരിശുദ്ധ അത്താനാസിയോസ് വലിയ തിരുമേനി, ഇന്ത്യയിൽ ഉണ്ടായിരുന്ന സിംഹാസനപ്രതിനിധി മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, വിശ്വാസികളുടെ ഒരു സംഘവും ചേർന്ൻ ‍ സ്വീകരിച്ചു (കറാച്ചിയിൽ ഉണ്ടായിരുന്ന മലങ്കര സഭാംഗമായ ഒരു വനിതാഡോക്ടറുടെ ഭവനത്തിൽ തിരുസംഘത്തിനു ആഥിത്യം നൽകപ്പെട്ടു എന്ന് ചില ജീവചരിത്രപുസ്തകങ്ങളിൽ കാണുന്നു). മാര്ച്ച് 6 ന് ദൽഹിയിൽ എത്തുകയും, 8നു വൈസ്രോയിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വീണ്ടും യാത്ര തിരിച്ച് മാർച്ച് 14ന് മദ്രാസിൽ എത്തുകയും, ബ്രിട്ടീഷ് ഗവർണ്ണർ ആയിരുന്ന സർ ജോർജ് സ്റ്റാലിയുടെ പ്രാധാനഅതിഥിയായി താമസിക്കുകയും, ഏതാനും ദിവസങ്ങള്ക്ക് ശേഷം വീണ്ടും യാത്ര പുറപ്പെടുകയും 1931 മാര്ച്ച് 21ന് ആലുവയിലെ തൃക്കുന്നത്ത് സെമിനാരിയിൽ എത്തിച്ചേരുകയും ചെയ്തു. ബഹുസഹസ്രങ്ങളായ ഭക്തജനങ്ങൾ പരിശുദ്ധ പിതാവിനെ മലങ്കരയിലെക്ക് വരവേറ്റു. സന്തോഷചിത്തനായ ബാവാതിരുമേനി മാർച്ച് 22ന് വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്നുള്ള ഏകദേശം ആറുമാസത്തോളം എതിർകക്ഷിയുമായും, അവരുടെ നേതാവായിരുന്ന മെത്രാനെയും സെമിനാരിയിൽ വിളിച്ചുവരുത്തി സമാധാനത്തിനുള്ള വഴികൾ ആരാഞ്ഞു. തൻറെ മുൻഗാമിയാൽ മുടക്കപ്പെട്ട ഈ നേതാവിൻറെ മുടക്ക് സമാധാനചർച്ചകളിൽ ഒരു വിലങ്ങുതടിയാകരുത് എന്ന് തോന്നിയത് കൊണ്ടും, മെത്രാപ്പോലീത്തയായ തന്നെ അങ്ങനെയാരും വിളിക്കുന്നില്ല, മറിച്ചു വെറും പേര് മാത്രം വിളിക്കുന്നു എന്നുള്ള നേതാവിൻറെ ബാവയോടുള്ള സങ്കടം പറച്ചിലിലും സഹതാപം തോന്നിയതുകൊണ്ടും ആദ്യം തന്നെ ബാവ നേതാവിൻറെ മുടക്ക് തീർത്തുകൊടുത്തു. തുടർന്ൻ ‍ സെമിനാരിയിലും, കരിങ്ങാച്ചിറയിലും, കുറുപ്പുംപടിയിലും, പാണംപടിയിലും സമാധാനചർച്ചകൾ വിളിച്ചുകൂട്ടപ്പെട്ടു. വിശുദ്ധ സിംഹാസനത്തിൻറെയൊ, സുന്നഹദോസിൻറെയൊ അറിവില്ലാതെ അധാർമ്മികമായി സ്ഥാപിക്കപ്പെട്ട നിരണത്തെ കസേര പരിശുദ്ധ ബാവാ അംഗീകരിക്കണം എന്ന നേതാവിൻറെ വാശിയിൽ ചർച്ചകൾ വഴിമുട്ടി. തൻറെ ഏതെങ്കിലും മുൻഗാമിയാലോ, തൻറെ സഭയുടെ മുൻപ് നടന്ന ഏതെങ്കിലും സുന്നഹദോസോ ഈ കസേരയുടെ കാര്യം ചർച്ച ചെയ്തിട്ടില്ലാത്തതിനാൽ നാമായിട്ട്‌ അതെങ്ങനെ അംഗീകരിക്കും എന്ന ബാവയുടെ ചോദ്യം നേതാവ് ചെവിക്കൊണ്ടില്ല. നിരാശനായ ബാവാതിരുമേനി അടുത്ത വേനൽക്കാലം വരുന്നതിനു മുൻപെ തിരികെ മർദ്ദീനിലെക്ക് പോകുവാൻ ആഗ്രഹിച്ചു. അതിനായി ഏതാനുംചില പള്ളികൾ സന്ദർശിക്കുന്നതിനുള്ള പരിപാടികൾ തയ്യാറാക്കി അതിൻപ്രകാരം വടക്കു നിന്നും തെക്കോട്ട്‌ യാത്ര ആരംഭിച്ചു. ഈ യാത്രയിൽ ആണ് കോട്ടയം പാണംപടി പള്ളിയിൽ വച്ച് അദ്ദേഹം ഒരു സമാധാനയോഗം വിളിച്ചുകൂട്ടിയത്.

പരിശുദ്ധ പിതാവ് റാന്നി ക്നാനായ വലിയപള്ളി 1931 നവംബർ മാസത്തിൽ സന്ദർശിച്ച് വിശ്രമിക്കവേ ഓമല്ലൂർ മഞ്ഞനിക്കര ഇടവകയിലെ ബഹു. കുര്യാക്കോസച്ചനും, ഏതാനും ചില ഭക്തന്മാരും ബാവയെ മുഖം കാണിച്ച് അവരുടെ പള്ളിയിലേക്ക് സന്ദർശനം നടത്തണം എന്ന് ഉണർത്തിച്ചു. നിരാശയും, ക്ഷീണവും കാരണം എന്റെ അസ്ഥി കൂടി നിങ്ങൾക്ക് വേണമോ എന്ന് ബാവാ പ്രതിവചിച്ചു എങ്കിലും ശത്രുക്കളുടെ ഇടയിൽ കിടക്കുന്ന ഇവരെ സന്ദർശിച്ചു ആശ്വസിപ്പിക്കേണ്ട ആവശ്യകതയെ ബോധ്യപ്പെട്ട ബാവാ തിരുമേനി രണ്ടു മാസം കഴിഞ്ഞ് ഫെബ്രുവരി 11ലെ തീയതി നൽകിയിട്ട് പ്രസ്തുത പള്ളിയിൽ രണ്ടാഴ്ച താമസിക്കാം എന്ൻ അവരോടു അരുളിച്ചെയ്തു. പരിശുദ്ധ പിതാവ് ഏതാനും ദിവസത്തിനുശേഷം തിരുവല്ല കല്ലിശ്ശേരി ക്നാനായ വലിയ പള്ളിയിലേക്ക് എഴുന്നള്ളി. മുന്നിയശ്ചയപ്രകാരം വീണ്ടും ചെങ്ങന്നൂർ, പന്തളം, വഴി വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് തുമ്പമൺ, കൈപ്പട്ടൂർ വഴി ഓമല്ലൂർക്ക് യാത്ര തിരിച്ചു. മഞ്ഞനിക്കര ഇടവകയും, ഓമല്ലൂർ പൌരാവലിയും നാട് അന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ പരിശുദ്ധ പിതാവിനെ രാജോജിതമായി സ്വീകരിച്ചു.

11നു വൈകുന്നേരം പള്ളിയിലെത്തിയ ബാവ, 12നു സിംഹാസനപ്രതിനിധി മോർ യൂലിയോസ് മെത്രാപ്പോലീത്ത അർപ്പിച്ച വിശുദ്ധ കുർബ്ബാനയിൽ സംബന്ധിച്ചു. തുടർന്ൻ ബഹു. വികാരിയച്ചനോടൊരുമിച്ച് പള്ളിപ്പറമ്പിൽ ഉലാത്തവേ ഈ സ്ഥലം മനോഹരമായിരിക്കുന്നു എന്നും, ഇവിടെ സ്ഥിരമായി താമസിക്കാൻ നാം ആഗ്രഹിക്കുന്നു എന്നും കൽപ്പിച്ചു. പള്ളി തീരെ ചെറുതാണെന്ന അച്ചൻറെ മറുപടിക്ക് പള്ളി വലുതായിക്കൊള്ളും എന്ന് ഒരു നിമിത്തമെന്നവണ്ണം പറഞ്ഞു. തുടർന്ൻ ‍ കൂടിവന്ന വൈദികരോട് ആരും തിരിച്ചുപോകരുത് എന്നും പറഞ്ഞു. അന്ൻ വൈകുന്നേരം 'നാളെ മോർ ക്ലിമ്മീസ് വിശുദ്ധ കുർബ്ബാന അർപ്പിക്കണം എന്നും അതു കഴിഞ്ഞു വിശുദ്ധൻറെ അസ്ഥി നമുക്ക് പള്ളിയിൽ സ്ഥാപിക്കണം എന്നും ബാവാ കല്പ്പിനച്ചു. 13നു വിശുദ്ധ കുർബ്ബാനാനന്തരം പിതാവ് വിശുദ്ധ സിംഹാസനവും, മലങ്കര സഭയും തമ്മിലുള്ള ബന്ധത്തെപറ്റി ഹൃദയസ്പർശിയായി പ്രസംഗിച്ചു. അന്നേ ദിവസം ഉച്ചക്ക് ഭക്ഷണത്തിന് ശേഷം കിടക്കുന്നതിനു പകരം മുറിയിൽ കൂടി ഉലാത്തിക്കൊണ്ടിരുന്നു. പെട്ടെന്ന് 'എൻറെ തല, എൻറെ തല തല ചുറ്റുന്നു എന്ന് പറഞ്ഞുകൊണ്ട് വീഴാൻ പോകുന്നതുപോലെ തോന്നി. ഉടനെ സമീപത്തുള്ളവർ ബാവായെ താങ്ങിപ്പിടിച്ചു കട്ടിലിൽ കിടത്തി. ഏതാനും നിമിഷങ്ങൾക്കകം പരിശുദ്ധ ബാവ തൻറെ മക്കളേയും, ലോകത്തേയും വിട്ട് ഏദൻറെ പറുദീസയിൽ എത്തിച്ചേർന്നു. ബാവായുടെ ഭൌതീകശരീരം മഞ്ഞനിക്കര മോർ സ്തെഫാനോസ് പള്ളിക്ക് ഏകദേശം 50 അടി വടക്കുഭാഗത്തായി വിശുദ്ധ അന്ത്യോഖ്യാസിംഹാസനത്തിന് ദാനം ചെയ്ത സ്ഥലത്ത് ഫെബ്രുവരി 14ന് വൈകുന്നേരം നാലുമണിയോടുകൂടി അടക്കംചെയ്തു.

കബറിടം .jpg
"https://ml.wikipedia.org/w/index.php?title=ഓമല്ലൂർ_ബാവ&oldid=3090089" എന്ന താളിൽനിന്ന് ശേഖരിച്ചത്