ഓഫ് ദി പീപ്പിൾ
ഓഫ് ദി പീപ്പിൾ | |
---|---|
സംവിധാനം | ജയരാജ് |
നിർമ്മാണം | ജയരാജ് |
രചന | ശ്രീകുമാർ ശ്രേയാംസ് |
അഭിനേതാക്കൾ | അരുൺ അർജുൻ ബോസ് പദ്മകുമാർ |
സംഗീതം | വിനു എം. തോമസ് |
ഛായാഗ്രഹണം | തനു ബാലക് |
ചിത്രസംയോജനം | മനോജ് കെവിൻ |
സ്റ്റുഡിയോ | ന്യൂ ജനറേഷൻ സിനിമ |
വിതരണം | സെൻട്രൽ പിക്ചേഴ്‍സ് |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | മലയാളം |
ബജറ്റ് | ₹1.50 കോടി[1] |
ജയരാജ് തന്നെ സംവിധാനം ചെയ്ത് നിർമിച്ച് 2008ൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ഓഫ് ദി പീപ്പിൾ. ഈ ചിത്രം 4 ദി പീപ്പിൾന്റെയും (2004) ബൈ ദി പീപ്പിൾന്റെയും (2005) തുടർച്ചയാണ്[2] . അരുൺ, അർജുൻ ബോസ്, പദ്മകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയരാജിന്റെ കഥയ്ക്ക് ശ്രീകുമാർ ശ്രേയാംസ് തിരക്കഥ രചിച്ചിരിക്കുന്നു .[3]
കഥാസാരം[തിരുത്തുക]
"4 ദി പീപ്പിൾ" ജയിൽ മോചിതരായി പുറത്ത് വരുന്നു. കൂട്ടത്തിലുള്ള വിവേക് നേരത്തെ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു .മറ്റ് മൂന്ന് പേരും വീണ്ടും കോളേജിലേക്ക് പഠനം തുടരാനായി പോകുന്നു. പക്ഷേ അനീതിയും അഴിമതിയും വീണ്ടും നിലനിൽക്കുന്ന സാഹചര്യത്തിൽ അവർ മൂന്നു പേരും മൗനം വെടിഞ്ഞ് ഓഫ് ദി പീപ്പിൾ എന്ന പേരിൽ ഒരു പരാതി പരിഹാര വെബ്ബ്സൈറ്റുമായി വീണ്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നു. പൊലീസിൽ നിന്നും വിവരങ്ങൾ ചോർത്തി നൽകിക്കൊണ്ട് A.C.P. ഹരിശങ്കറും അവരോടൊപ്പം ചേരുന്നു. പക്ഷേ ഭൂമാഫിയയുടെ ചാരനായ മണിശർമ്മ എന്ന വിദ്യാർത്ഥി നേതാവ് ഓഫ് ദി പീപ്പിളിന്റെ ടീമിലേക്ക് ചേരുന്നതോടെ പുതിയ വെല്ലുവിളികൾ ഉണ്ടാകുന്നു.
അഭിനേതാക്കൾ[തിരുത്തുക]
- അരുൺ - അരവിന്ദ് സെബാസ്റ്റ്യൻ
- പദ്മകുമാർ - ഷെഫീഖ്
- അർജുൻ ബോസ് - ഈശ്വർ അയ്യർ
- ഹർഷൻ - A.C.P ഹരിശങ്കർ
- ദേവിപ്രിയ - നാൻസി ഐസക്
- ഗോവിന്ദ് - മണിശർമ്മ
- മഹേഷ് എസ് - മോഹന സ്വാമി
- കൈമൾ - രാജേന്ദ്ര സിങ്
- ബിജു - മഹേഷ് കുമാർ
- അനൂപ് - നാസർ
- സുനിൽ - ഡിക്സൻ എബനെസർ
- ജോളി - ജിതേഷ് കുമാർ
- സബിത ജയരാജ് - ശ്രീലക്ഷ്മി
- ഗോവിന്ദ് സിങ് - ലീ
- സാംബശിവൻ T.V - മോസ്‌കോ വേലായുധൻ
മറ്റു വിവരങ്ങൾ[തിരുത്തുക]
ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്രീകുമാർ ശ്രേയംസിന് ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് വധഭീഷണി മുഴക്കി ഫോൺ കോളുകൾ വന്നതായി അക്കാലത്ത് റിപ്പോർട്ടുകൾ വന്നിരുന്നു.
റിലീസ്[തിരുത്തുക]
4 ദി പീപ്പിൾ നേടിയത് പോലെ ഒരു വിജയം നേടാൻ ഈ ചിത്രത്തിന് കഴിഞ്ഞില്ല. ബൈ ദി പീപ്പിൾ പോലെ ഈ ചിത്രവും ബോക്‌സ് ഓഫീസിൽ പരാജയം രുചിച്ചു.
അവലംബം[തിരുത്തുക]
- ↑ Pillai, Sreedhar (4 January 2008). "Daringly different". The Hindu. മൂലതാളിൽ നിന്നും 7 January 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 July 2019.
- ↑ https://m3db.com/film/21978
- ↑ "A brave attempt by Jayraj". മൂലതാളിൽ നിന്നും 2012-07-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-11-11.