ഓപ്രയുടെ ബുക്ക് ക്ലബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രമാണം:A New Earth Webcast, 2008.jpg
Eckhart Tolle joins Oprah to discuss his book A New Earth as part of a live webcast series on Oprah.com

വിഖ്യാത അമേരിക്കൻ ടെലിവിഷൻ അവതാരക ഓപ്ര വിൻഫ്രെ വീണ്ടും വാർത്തകളിൽ. ശ്രദ്ധേയമായ കൃതികളെയും അവയുടെ രചയിതാക്കളെയും പരിചയപ്പെടുത്തുന്ന ബുക്ക് ക്ലബ് പംക്തി പുനരുജ്ജീവിപ്പിച്ചാണ് അവർ രംഗത്തെത്തിയത്. ചെറിൽ സ്ട്രെയ്ഡിന്റെ "ദി വൈൽഡ്" എന്ന പുസ്തകം പരിചയപ്പെടുത്തിയായിരുന്നു വിൻഫ്രെയുടെ തുടക്കം. ഈ കൃതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈനിലൂടെയും തന്റെ "ഒ മാഗസിൻ" വഴിയും അവർ വായനക്കാരുമായി പങ്കുവെക്കും. വിൻഫ്രെയുടെ പ്രതികരണത്തിനൊപ്പം വായനക്കാരുടെ അഭിപ്രായപ്രകടനങ്ങളും ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയിലൂടെ ലഭ്യമാകും.

ചരിത്രം[തിരുത്തുക]

അമേരിക്കൻ ടെലിവിഷൻ ടോക്ക് ഷോയിലെ അതിപ്രശസ്തമായ പംക്തിയായിരുന്നു ബുക്ക് ക്ലബ്. ഇതിലേക്ക് കൃതികൾ വിൻഫ്രെ തന്നെയാണ് തെരഞ്ഞെടുത്തിരുന്നത്. 1996ലായിരുന്നു പരിപാടിയുടെ തുടക്കം. ഓരോ മാസവും ഒരു പുസ്തകം തെരഞ്ഞെടുത്ത് ശ്രോതാക്കൾക്കായി നൽകും. അവ വായിച്ച് ചർച്ച നടത്തുകയാണ് രീതി. പതിനഞ്ച് വർഷത്തിനുള്ളിൽ 70 പ്രധാന രചനകൾ പരിചയപ്പെടുത്തുകയുണ്ടായി. ടെലിവിഷൻ ചരിത്രത്തിൽതന്നെ വഴിമാറ്റം കുറിച്ച ബുക്ക് ക്ലബ് പരിപാടി 1996 സെപ്തംബർ 17നാണ് തുടങ്ങിയത്. ജാക്വലിൻ മിറ്റ്ചാർഡിന്റെ ദി ഡീപ്പ് എൻഡ് ഓഫ് ദി ഓഷ്യനായിരുന്നു ആദ്യ കൃതി. തുടർച്ചയായി അവതരിപ്പിച്ച പരിപാടി 2002-03ൽ ഒരു വർഷം നിർത്തിവെക്കുകയുമുണ്ടായി. 2007ൽ കോർമാക് മെക്കാർത്തിയുടെ "ദി റോഡ്" പരിചയപ്പെടുത്തിയതിലൂടെയാണ് കഥ/നോവൽ വിഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയത്. ദി റോഡ് അക്കാലത്ത് പുലിറ്റ്സർ സമ്മാനം നേടിയത് മറ്റൊരു കാര്യം. 2007 ജൂൺ അഞ്ചിന് മെക്കാർത്തിയുമായുള്ള അഭിമുഖവും പ്രേക്ഷകരിലെത്തിച്ചു. അന്തർമുഖനായ ആ എഴുത്തുകാരനെ നന്നായി സംസാരിപ്പിക്കുന്നതിൽ വിജയിച്ചത് വിൻഫ്രെക്ക് മറ്റൊരു തൂവലായി.[1]

ജനപ്രീതി[തിരുത്തുക]

വിൻഫ്രെയുടെ ബുക്ക് ക്ലബിൽ പരിഗണിക്കപ്പെടുന്ന രചനകൾ മിക്കവയും പിന്നീട് ബെസ്റ്റ് സെല്ലറുകളായി. അവർ പരാമാർശിച്ച 69 കൃതികളുടെ വില്പന അഞ്ചരക്കോടി പ്രതികളായിരുന്നത്രെ. എക്ഹാർട്ട് ടോളെയുടെ "എ ന്യൂ എർത്ത്" മുപ്പത്തിമൂന്ന് ലക്ഷത്തിലധികം പ്രതികളാണ് ചെലവായത്. മെക്കാർത്തിയുടെ റോഡ് 1385000 പ്രതികളും എലീ വീസലിന്റെ നൈറ്റ്റ ആകട്ടെ 2021000 കോപ്പികളും വിറ്റഴിഞ്ഞു.

വിവാദങ്ങൾ[തിരുത്തുക]

വിൻഫ്രെയുടെ പുസ്തക തെരഞ്ഞെടുപ്പ് അപൂർവം സാഹിത്യ വിവാദങ്ങളും കെട്ടഴിച്ചുവിട്ടിട്ടുണ്ട്. പ്രേക്ഷകർ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയ അവസരങ്ങളുമുണ്ടായി. ജൊനാഥൻ ഫ്രാൻസെന്റെ "ദി കറക്ഷൻസ്", ജെയിംസ് ഫ്രെയുടെ ഓർമക്കുറിപ്പായ "എ മില്യൻ പീസസ്" തുടങ്ങിയ കൃതികൾക്ക് അമിത പ്രാധാന്യം നൽകിയതിലായിരുന്നു പ്രേക്ഷകരുടെ എതിർപ്പ്.

അവതരിപ്പിച്ച കൃതികൾ[തിരുത്തുക]

Date Title Author
1996
September The Deep End of the Ocean Jacquelyn Mitchard
October Song of Solomon Toni Morrison
November The Book of Ruth Jane Hamilton
December She's Come Undone Wally Lamb
1997
February Stones from the River Ursula Hegi
April The Rapture of Canaan Sheri Reynolds
May The Heart of a Woman Maya Angelou
June Songs In Ordinary Time Mary McGarry Morris
September The Meanest Thing To Say Bill Cosby
September A Lesson Before Dying Ernest J. Gaines
October A Virtuous Woman Kaye Gibbons
October Ellen Foster Kaye Gibbons
December The Treasure Hunt Bill Cosby
December The Best Way to Play Bill Cosby
1998
January Paradise Toni Morrison
March Here on Earth Alice Hoffman
April Black and Blue Anna Quindlen
May Breath, Eyes, Memory Edwidge Danticat
June I Know This Much Is True Wally Lamb
September What Looks Like Crazy on an Ordinary Day Pearl Cleage
October Midwives Chris Bohjalian
December Where the Heart Is Billie Letts
1999
January Jewel Bret Lott
February The Reader Bernhard Schlink
March The Pilot's Wife Anita Shreve
May White Oleander Janet Fitch
June Mother of Pearl Melinda Haynes
September Tara Road Maeve Binchy
October River, Cross My Heart Breena Clarke
November Vinegar Hill A. Manette Ansay
December A Map of the World Jane Hamilton
2000
January Gap Creek Robert Morgan
February Daughter of Fortune Isabel Allende
March Back Roads Tawni O'Dell
April The Bluest Eye Toni Morrison
May While I Was Gone Sue Miller
June The Poisonwood Bible Barbara Kingsolver
August Open House Elizabeth Berg
September Drowning Ruth Christina Schwarz
November House of Sand and Fog Andre Dubus III
2001
January We Were the Mulvaneys Joyce Carol Oates
March Icy Sparks Gwyn Hyman Rubio
May Stolen Lives: Twenty Years in a Desert Jail Malika Oufkir
June Cane River Lalita Tademy
September The Corrections Jonathan Franzen
November A Fine Balance Rohinton Mistry
2002
January Fall on Your Knees Ann-Marie MacDonald
April Sula Toni Morrison
2003
June East of Eden John Steinbeck
September Cry, The Beloved Country Alan Paton
2004
January One Hundred Years of Solitude Gabriel García Márquez
April The Heart Is a Lonely Hunter Carson McCullers
May Anna Karenina Leo Tolstoy
September The Good Earth Pearl S. Buck
2005
June The Sound and the Fury, As I Lay Dying, Light in August William Faulkner
September A Million Little Pieces James Frey
2006
January Night Elie Wiesel
2007
January The Measure of a Man: A Spiritual Autobiography Sidney Poitier
March The Road Cormac McCarthy
June Middlesex Jeffrey Eugenides
October Love in the Time of Cholera Gabriel García Márquez
November The Pillars of the Earth Ken Follett
2008
January A New Earth Eckhart Tolle
September The Story of Edgar Sawtelle[2] David Wroblewski
2009
September Say You're One of Them Uwem Akpan
2010
September Freedom Jonathan Franzen
December Great Expectations, A Tale of Two Cities Charles Dickens

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/periodicalContent4.php?id=500
  2. About The Book page on Oprah.com

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓപ്രയുടെ_ബുക്ക്_ക്ലബ്&oldid=3199609" എന്ന താളിൽനിന്ന് ശേഖരിച്ചത്