ഓപ്പൺ ബാലറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഓപ്പൺ ബാലറ്റ് സംവിധാനമുണ്ട്. പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥിക്കു തന്നെയാണ് എം.എ.എമാർ വോട്ടു ചെയ്‌തതെന്ന് ഉറപ്പാക്കാനാണ് ഈ സംവിധാനം. ഇവിടെ, ഓരോ പാർട്ടിയും നിയോഗിക്കുന്ന ഇലക്ഷൻ ഏജന്റിന് എം.എ.എയുടെ വോട്ടിംഗ് പ്രിഫറൻസ് കാണാം. പാർട്ടികൾ മറുകക്ഷികളിൽ നിന്ന് എം.എ.എമാരെ വിലയ്‌ക്കു വാങ്ങുന്നത് തടയാനാണ് ഈ സമ്പ്രദായം. [1]

ഓപ്പൺ ബാലറ്റ് എന്നാൽ ഓപ്പൺ വോട്ടല്ല[തിരുത്തുക]

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ചട്ടത്തിൽ 'ഓപ്പൺ വോട്ട്' എന്ന ഒരു സംവിധാനമേയില്ല. [2] എന്നാൽ, സ്വന്തമായി വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് ഒരു സഹായിയെ തേടാം (കംപാനിയൻ വോട്ട്). ഇതാണ് ഓപ്പൺ വോട്ട് എന്ന പേരിൽ 2019 ലെ പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ചില പ്രദേശങ്ങളിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. [3]

എനാൽ നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ വോട്ടർക്ക് ഓപ്പൺ വോട്ട് ചെയ്യാൻ വകുപ്പുണ്ട്. ആർക്കാണ് വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് പറഞ്ഞുകൊടുത്താൻ മാത്രം മതി. പൂർണമായും ഓപ്പൺ.!

ഇതും കാണുക[തിരുത്തുക]

വോട്ട്

തപാൽ വോട്ട്

കംപാനിയൻ വോട്ട് (സഹായിവോട്ട്)

പ്രോക്സി വോട്ട്

അവലംബം[തിരുത്തുക]

  1. കേരള കൗമുദി [1] ശേഖരിച്ചത് 2019 ജൂലൈ 20
  2. മലയാള മനോരമ [2] ശേഖരിച്ചത് 2019 ജൂലൈ 20
  3. [3] www.marunadanmalayali.com എന്ന താളിൽ നിന്നും 2019 ജൂലൈ 20 ന് ശേഖരിച്ചത്.
"https://ml.wikipedia.org/w/index.php?title=ഓപ്പൺ_ബാലറ്റ്&oldid=3170396" എന്ന താളിൽനിന്ന് ശേഖരിച്ചത്