ഓപ്പോൾ - കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ പ്രമുഖ എഴുത്തുകാരൻ എം ടി യുടെ ചെറുകഥയാണ് ഓപ്പോൾ . അപ്പു , ഓപ്പോൾ , വല്ല്യമ്മ തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങൾ. അപ്പുവിന്റെ ചിന്തകളിലൂടെയാണ് കഥ മുന്നോട്ടു പോവുന്നത് . അതുകൊണ്ടുതന്നെ നിഷ്കളങ്കമായ രചനാ ശൈലിയാണ് എംടി കഥയ്ക്ക്  സ്വീകരിച്ചിട്ടുള്ളത് .

കഥാസാരം[തിരുത്തുക]

അപ്പുവിനെല്ലാം ഓപ്പോളാണ്. അവന് ചോറു തരുന്നതും കുളിപ്പിക്കുന്നതും കളിപ്പിക്കുന്നതും കൂടെ കിടന്ന് ഉറക്കുന്നതുമെല്ലാം ഓപ്പോളാണ്. എപ്പോഴും ശകാരിച്ച് നടക്കുന്ന വല്യമ്മയെയാണ് അവനിഷ്ടലാത്തത് . ഇതിനിടക്ക് തന്റെ കൂട്ടുകാർ കുട്ടി ശങ്കരനിൽ നിന്നാണ് ഓപ്പോൾ തന്റെ അമ്മ യാണെന്ന് അവൻ ആദ്യമായി കേൾക്കുന്നത്. ഇതൊരു കളി പറിച്ചിലായി കരുതിയെങ്കിലും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങൾ അവനെ ഇരുത്തി ചിന്തിപ്പിക്കുന്നു. കഥയുടെ അവസാന ഭാഗത്ത് അപ്പു സ്കൂൾ വിട്ടു വരുമ്പോൾ ഓപ്പോളിനെ കാണാനുവുന്നില്ല . ഇപ്പോൾ വരുമെന്ന് വല്യമ്മ ആശ്വസിപ്പിക്കുന്നുണ്ടെങ്കിൽ കൂടി ഓപ്പോൾ കല്ല്യാണം കഴിച്ച് പോയതാണെന്നും ഇനിയൊരു സമാഗമം സാധ്യമാക്കുകയില്ലെന്ന അപ്പുവിന്റെ തിരിച്ചറിവിലാണ് കഥ അവസാനിക്കുന്നത്. 

നിരാലംബരായി സ്വപ്നങ്ങളും ആഗ്രഹങ്ങും ഒതുക്കി കഴിയേണ്ടി വരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പ്രതിനിധാനമാണ് ഈ കഥ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓപ്പോൾ_-_കഥ&oldid=3087329" എന്ന താളിൽനിന്ന് ശേഖരിച്ചത്