ഓപ്പറേഷൻ കുബേര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2014-ൽ കേരളത്തിന്റെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ തീരുമാനത്തിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കിയ ഒരു നിയമനടപടിയാണ് ഓപ്പറേഷൻ കുബേര എന്നറിയപ്പെടുന്നത്. റിസർവ് ബാങ്ക് അനുവദിച്ചിരിക്കുന്നതിലും ഉയർന്ന പലിശയ്ക്ക് പണം കടമായി നൽകുകയും അവ ഈടാക്കാൻ വളഞ്ഞവഴികൾ സ്വീകരിക്കുകയും ചെയ്തവർക്കെതിരെയാണ് ഈ നടപടികൾ അരങ്ങേറിയത്. ഈ നടപടിയിൽ ചെറുകിടക്കാർ മുതൽ വമ്പന്മാർ വരെ നിയമനടപടി നേരിടേണ്ടിവന്നു. ജില്ലകൾ വേർതിരിച്ചായിരുന്നു ഇതിൽ അന്വേഷണവും റെയിഡും നടന്നിരുന്നത്.[1]

അവലംബം[തിരുത്തുക]

  1. http://malayalam.webdunia.com/article/kerala-news-in-malayalam/ഓപ്പറേഷൻ-കുബേര-75-പേർ-അറസ്റ്റിൽ-114051200053_1.html
"https://ml.wikipedia.org/w/index.php?title=ഓപ്പറേഷൻ_കുബേര&oldid=2236887" എന്ന താളിൽനിന്ന് ശേഖരിച്ചത്