ഓണാട്ടുകര എള്ള്
| ഓണാട്ടുകര എള്ള് | |
|---|---|
| വിവരണം | ഓണാട്ടുകര എള്ള് |
| തരം | ഓണാട്ടുകര എള്ള് |
| പ്രദേശം | ഓണാട്ടുകര, കേരളം |
| രാജ്യം | ഇന്ത്യ |
ഭൗമസൂചികാ പദവി ലഭിച്ച കേരളത്തിൽ കൃഷി ചെയ്തു വരുന്ന ഒരു എള്ളിനമാണ് ഓണാട്ടുകര എള്ള്. ഓണാട്ടുകരയുടെ എള്ളും എള്ളെണ്ണയും ഗുണമേന്മയ്ക്കു പ്രസിദ്ധമാണ്. ചരിത്രപ്രാധാന്യമുള്ള എള്ളുകൃഷി ഏറക്കുറെ അന്യംനിന്നുപോകുന്ന അവസ്ഥയിലായിരുന്നു. [1]ഓണാട്ടുകര എള്ളിന് ഔഷധഗുണം കൂടുതലാണെന്ന് ശാസ്ത്രീയപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കൃഷിരീതി
[തിരുത്തുക]രണ്ടുപൂവു നെല്ലും ഇടവേളയിൽ എള്ളും ലാഭകരമായി കൃഷി ചെയ്യുന്നതായിരുന്നു ഓണാട്ടുകരയിലെ പരമ്പരാഗത രീതി.[2]
ഭൗമസൂചികാ പദവി
[തിരുത്തുക]കേരള കാർഷികസർവകലാശാലയുടെ കീഴിൽ കായംകുളത്തു പ്രവർത്തിക്കുന്ന ഓണാട്ടുകര മേഖലാ കാർഷികഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ, ഓണാട്ടുകര വികസന ഏജൻസി എള്ളുകർഷകരുടെ മുഖ്യ ഏജൻസിയാണ് ഭൗമസൂചികാ പദവിക്കു വേണ്ടി അപേക്ഷിച്ചത്. തിലക് , തിലറാണി, തിലതാര, കായംകുളം ഒന്ന് എന്നീ വിത്തുകൾക്കാണ് ഭൗമസൂചികാ പദവി ലഭിച്ചത്. [3] കേരള കാർഷിക സർവലാശാലയുടെ ബൗദ്ധികസ്വത്തവകാശ സെല്ലാണ് ഭൗമസൂചികാ പദവിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
അവലംബം
[തിരുത്തുക]- ↑ https://www.madhyamam.com/agriculture/agri-feature/sesame-fields-of-onattukara-769210
- ↑ https://www.mathrubhumi.com/agriculture/news/onattukara-sesame-got-into-geographical-indication-of-goods-gives-hope-to-farmers-1.8182325
- ↑ https://www.mathrubhumi.com/agriculture/news/sesame-cultivation-in-onattukara-1.9688342