ഉള്ളടക്കത്തിലേക്ക് പോവുക

ഓട്ടോഗ്രാഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓട്ടോഗ്രാഫ്
തരംഡ്രാമ
രചനഅനിൽ ബാസ്
സംവിധാനംസുജിത് സുന്ദർ
അഭിനേതാക്കൾ
തീം മ്യൂസിക് കമ്പോസർസഞ്ജീവ് ലാൽ
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)മലയാളം
സീസണുകളുടെ എണ്ണം2
എപ്പിസോഡുകളുടെ എണ്ണം646
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)
  • ഷീജ അലിഖാൻ
  • ലിജിനഖാൻ
നിർമ്മാണംഅലിഖാൻ
നിർമ്മാണസ്ഥലം(ങ്ങൾ)തിരുവനന്തപുരം
ഛായാഗ്രഹണംമനോജ് കുമാർ
എഡിറ്റർ(മാർ)
  • ജോബി പന്നാപാറ
  • സുജിർബാബു എസ്.
  • സജിത്ത് എൻ.എസ്.
  • റോഗൻ കൃഷ്ണൻ
സമയദൈർഘ്യം18–20 മിനിറ്റുകൾ
പ്രൊഡക്ഷൻ കമ്പനി(കൾ)ബാവാ ക്രിയേഷൻസ്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ഏഷ്യാനെറ്റ്
ഒറിജിനൽ റിലീസ്5 October 2009 (2009-10-05) – 6 ഏപ്രിൽ 2012 (2012-04-06)

5 ഒക്ടോബർ 2009 മുതൽ 6 ഏപ്രിൽ 2012 വരെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു ടെലിവിഷൻ പരമ്പരയാണ് ഓട്ടോഗ്രാഫ്.[1][2] 'ഫൈവ് ഫിംഗേഴ്സ്' എന്നറിയപ്പെടുന്ന അഞ്ച് കൗമാരക്കാരായ വിദ്യാർത്ഥികളുടെ ഹൈ സ്കൂൾ, കോളേജ് കാലഘട്ടങ്ങളിൽ നടക്കുന്ന സംഭവങ്ങളാണ് പരമ്പരയുടെ പ്രമേയം.[3]

2011 ലെ ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡുകളിൽ മികച്ച സംവിധായകൻ (സുജിത് സുന്ദർ), മികച്ച തിരക്കഥാകൃത്ത് (അനിൽ ബാസ്), മികച്ച എഡിറ്റർ (ജോബി പന്നാപാറ), മികച്ച പുതുമുഖം (ശാലിൻ സോയ), മികച്ച സ്വഭാവ നടി (സോന നായർ) എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ ഈ പരമ്പരയ്ക്ക് ലഭിച്ചു.[4] 2020 ലെ കോവിഡ് -19 ലോക്ക്ഡൗൺ സമയത്ത് ഏഷ്യാനെറ്റ് പ്ലസിൽ ഈ പരമ്പര പുനഃസംപ്രേഷണം ചെയ്തെങ്കിലും പിന്നീട് മലയാളത്തിൽ ഡബ്ബ് ചെയ്ത മഹാഭാരതം (2013–2014) പകരം ടെലികാസ്റ്റ് ചെയ്തു.[5][6]

പരമ്പര അവലോകനം

[തിരുത്തുക]
സീസൺ എപ്പിസോഡുകൾ യഥാർത്ഥ സംപ്രേഷണം
ആദ്യ സംപ്രേഷണം അവസാന സംപ്രേഷണം
1 438 5 ഒക്ടോബർ 2009 17 ജൂൺ 2011
2 208 20 ജൂൺ 2011 6 ഏപ്രിൽ 2012

കഥാസംഗ്രഹം

[തിരുത്തുക]

'ഫൈവ് ഫിംഗേഴ്സ്' എന്ന് അറിയപ്പെടുന്ന ജെയിംസ്, രാഹുൽ, സാം, നാൻസി, മൃദുല എന്നീ അഞ്ച് ഹൈസ്കൂൾ വിദ്യാർത്ഥികളാണ് ആദ്യ ഭാഗത്തെ കേന്ദ്ര കഥാപാത്രങ്ങൾ. ചന്ദ്രകുമാർ (സി.കെ.) എന്ന വ്യവസായ പ്രമുഖനും അയാളുടെ സഹായിയായ സ്റ്റീഫൻ ഗോമസും ചേർന്ന് നടത്തുന്ന ഒരു കൊലപാതകത്തിന് രാഹുലും മൃദുലയും സാക്ഷികൾ ആകുമ്പോൾ ആണ് കഥ പുരോഗമിക്കുന്നത്. അതേസമയം, ക്ലാസിലെ പുതിയ വിദ്യാർത്ഥിനിയായ ദീപാ റാണിക്കും ഫൈവ് ഫിംഗേഴ്സിനും ഇടയിൽ ശത്രുത ഉടലെടുക്കുന്നു. പിന്നീട് ദീപയുടെ അമ്മയും ഒരു മുൻ ക്രിമിനൽ അഭിഭാഷകയും ആയ സേതു ലക്ഷ്മി പുതിയ സ്ക്കൂൾ പ്രിൻസിപ്പലായി ചുമതല ഏൽക്കുന്നു.

അവധിക്കാലത്തിന് ശേഷം സ്ക്കൂളിലെ ഒരു വിദ്യാർത്ഥിനിയായ റോസ്സിയുടെ കൊലപാതകത്തിൽ ഫൈവ് ഫിംഗേഴ്സ് കുറ്റക്കാരെന്ന് ആരോപിക്കപ്പെടുന്നു. പക്ഷെ, ജ്യോതി എന്ന അവരുടെ ഒരു സുഹൃത്തിന്റെ സഹായത്തോടെ യഥാർത്ഥ കുറ്റവാളിയായ സ്റ്റീഫനെ ഫൈവ് ഫിംഗേഴ്സ് നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നു. പിന്നീട് മൃദുലയെ കൊലപ്പെടുത്താൻ സി.കെ. സ്റ്റീഫനെ ജയിലിൽ നിന്ന് രഹസ്യമായി മോചിപ്പിക്കുന്നു. എന്നാൽ, സഹായം വാഗ്ദാനം ചെയ്ത ദീപ തെറ്റിദ്ധരിപ്പിച്ചത് കാരണം സ്റ്റീഫൻ അബദ്ധത്തിൽ ജ്യോതിയെ കൊലപ്പെടുത്തുന്നു.

ഒരുഘട്ടത്തിൽ ദീപ തനിക്കെതിരെ തിരിയും എന്നായപ്പോൾ സി.കെ. അവളെ വകവരുത്താൻ ശ്രമിക്കുന്നു, എങ്കിലും ദീപ രക്ഷപ്പെടുന്നു. ശേഷം ജ്യോതിയുടെ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ സത്യങ്ങൾ ദീപ ഫൈവ് ഫിംഗേഴ്സിനോട് വെളിപ്പെടുത്തുന്നു. സി.കെ. തന്റെ അർദ്ധ സഹോദരൻ ആണെന്ന വസ്തുത ജെയിംസ് സേതു ലക്ഷ്മിയിൽ നിന്ന് മനസ്സിലാക്കുന്നു. പിന്നീട് ആഭ്യന്തര മന്ത്രി പദവിയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ സി.കെ. സ്ഥാനാർത്ഥി ആകുമ്പോൾ ഫൈവ് ഫിംഗേഴ്സ് ഒരു ടി.വി. അഭിമുഖത്തിലൂടെ അയാളുടെ രാഷ്ട്രീയ ഭാവി നശിപ്പിക്കുകയും സ്റ്റീഫനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിലിൽ ആക്കുകയും ചെയ്യുന്നിടത്ത് ഒന്നാം ഭാഗം അവസാനിക്കുന്നു.

രണ്ടാം ഭാഗത്തിൽ മൃദുല യു.എസ്. ലേക്ക് പോകുന്ന അവസരത്തിൽ ദീപ ഫൈവ് ഫിംഗേഴ്സിൽ ഒരാൾ ആകുന്നു. ശേഷം ലോ കോളേജിൽ ചേരുന്ന ഫൈവ് ഫിംഗേഴ്സ് അവിടെ മഹേന്ദ്രൻ്റെ നേതൃത്വത്തിലുള്ള '4 ദി പീപ്പിൾ' എന്ന സീനിയേഴ്സിന്റെ ഗ്യാങ്ങുമായി നിരന്തരം പ്രശ്നങ്ങളിൽ ഏർപ്പെടുന്നു. പിന്നീട് പുതിയൊരു പാർട്ടി രൂപീകരിച്ച് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഫൈവ് ഫിംഗേഴ്സ് വിജയിക്കുന്നു. ജെയിംസ് പുതിയ കോളേജ് ചെയർമാനായി ചുമതല ഏൽക്കുന്നു.

തന്റെ സഹോദരി പ്രിയയും ജെയിംസുമായി പ്രണയത്തിലാണെന്ന വാർത്തകൾ കേൾക്കാൻ ഇടയാകുന്ന മഹേന്ദ്രൻ ഉടനെ തന്നെ അവളുടെ വിവാഹം നടത്തുവാൻ നിർബന്ധിതനാക്കുന്നു. എന്നാൽ, ചില കാരണങ്ങളാൽ വിവാഹം മുടങ്ങുകയും ജെയിംസിന്റെ അപ്രതീക്ഷിത മരണവാർത്ത ദീപയുടെ മാനസികനില തെറ്റിക്കുകയും ചെയ്യുന്നു. പ്രേംകുമാർ എന്ന മനോരോഗ വിദഗ്ധന്റെ ചികിത്സയിൽ സുഖം പ്രാപിക്കുന്ന ദീപ ജെയിംസിൻ്റെ മരണത്തെ സംബന്ധിച്ച യാഥാർത്ഥ്യങ്ങൾ കണ്ടെത്താൻ സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങിത്തിരിക്കുന്നു.

പക്ഷെ, എല്ലാവരും മരിച്ചെന്ന് കരുതിയ ജെയിംസ് കുറച്ച് നാളുകൾക്ക് ശേഷം ജീവനോടെ തിരികെയെത്തുന്നു. ശേഷം ദീപയുടെ പെട്ടെന്നുള്ള തിരോധാനത്തിൽ ജെയിംസും കൂട്ടുകാരും പരോളിൽ ഇറങ്ങിയ സി.കെ. യെ സംശയിക്കുന്നു. എന്നാൽ, ഏവരും മരിച്ചെന്ന് കരുതിയ സ്റ്റീഫൻ ദീപയെ കൊലപ്പെടുത്തി എന്ന വിവരം ജെയിംസും കൂട്ടുകാരും വൈകി അറിയുന്നു. സ്റ്റീഫന്റെ കസ്റ്റഡിയിൽ ആകുന്ന ജെയിംസും, രാഹുലും, സാമും രക്ഷപ്പെടുകയും ഒടുവിൽ സ്റ്റീഫനെയും അയാളുടെ സഹായിയായി മാറിയ റാമിനെയും സി.കെ. കൊലപ്പെടുത്തുന്നു. ദീപ ഇല്ലാത്ത കോളേജിൽ തുടരാൻ സാധിക്കാത്ത ജെയിംസും കൂട്ടുകാരും ടി.സി. വാങ്ങി പോകുമ്പോൾ രണ്ടാം ഭാഗം അവസാനിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

പ്രധാന അഭിനേതാക്കൾ

[തിരുത്തുക]
  • രഞ്ജിത്ത് രാജ് - ജെയിംസ് ആൽബർട്ട്[7]: ഫൈവ് ഫിംഗേഴ്സ് ഗ്രൂപ്പിന്റെ ലീഡർ, സി.കെ. യുടെ അർദ്ധ സഹോദരൻ
  • ശരത്ത് കുമാർ - രാഹുൽ കൃഷ്ണൻ[8]: ഫൈവ് ഫിംഗേഴ്സിൽ ഒരാൾ
  • അംബരീഷ് എം.എസ്. - സാംകുട്ടി "സാം"[9]: ഫൈവ് ഫിംഗേഴ്സിൽ ഒരാൾ
  • സോണിയ ശ്രീജിത്ത് (സീസൺ 1) / മേഘ്ന വിൻസന്റ് (സീസൺ 2) - നാൻസി സാമുവൽ[9][10]: ഫൈവ് ഫിംഗേഴ്സിൽ ഒരാൾ
  • ശ്രീക്കുട്ടി - മൃദുല "മൃദു" മേനോൻ[11] (സീസൺ 1): ഫൈവ് ഫിംഗേഴ്സിൽ ഒരാൾ
  • ശാലിൻ സോയ - ദീപാ റാണി[12]: സേതു ലക്ഷ്മിയുടെയും പ്രഫുൽ പട്ടേലിന്റെയും മകൾ; ആദ്യഘട്ടത്തിൽ ഫൈവ് ഫിംഗേഴ്സിന്റെ എതിരാളി; പിന്നീട് അവരിൽ ഒരാളായി മാറുന്നു

മറ്റു അഭിനേതാക്കൾ

[തിരുത്തുക]
  • സോന നായർ - സേതു ലക്ഷ്മി[13]: ദീപാ റാണിയുടെ അമ്മ; സ്കൂൾ പ്രിൻസിപ്പൽ; ഒരു മുൻ ക്രിമിനൽ അഭിഭാഷിക
  • രാജീവ് പരമേശ്വർ - ചന്ദ്രകുമാർ "സി.കെ.": ഒരു വ്യവസായപ്രമുഖൻ; ജെയിംസിന്റെ അർദ്ധ സഹോദരൻ
  • കവിരാജ് ആചാരി - സ്റ്റീഫൻ ഗോമസ്: ആൺകുട്ടികളുടെ ബോർഡിംഗ് വാർഡൻ; ആദ്യഘട്ടത്തിൽ സി.കെ. യുടെ സഹായി
  • ശ്രീഹരി - കുരുവിള (സീസൺ 1): സ്കൂൾ മാനേജർ; സൂസന്നയുടെ ഭർത്താവ്
  • ജയകുമാർ പരമേശ്വരൻ പിള്ള[14] - ശശി (സീസൺ 1): സ്ക്കൂളിലെ പ്യൂൺ
  • ജിഷിൻ മോഹൻ - റാം നാരായണൻ[15]: ആദ്യ ഘട്ടത്തിൽ ഫൈവ് ഫിംഗേഴ്സിന്റെ സുഹൃത്ത്; മൃദുലയുടെ കാമുകൻ
  • നിയ രഞ്ജിത്ത് / സ്വപ്ന ട്രീസ - നന്ദിനി നായർ (സീസൺ 1): ധാർമ്മികതയും അച്ചടക്കവും എന്ന വിഷയം പഠിപ്പിക്കുന്ന അധ്യാപിക
  • അമൃത പ്രശാന്ത്[16] - ജ്യോതി വിശ്വനാഥ് (സീസൺ 1): ഫൈവ് ഫിംഗേഴ്സിന്റെ സുഹൃത്ത്; ജെയിംസിനെ പ്രണയിക്കുന്ന പെൺകുട്ടി
  • മുരളി മോഹൻ - പ്രഫുൽ പട്ടേൽ ഐ.പി.എസ്. (സീസൺ 1): പോലീസ് കമ്മീഷണർ; ദീപാ റാണിയുടെ അച്ഛൻ
  • ശരത് ഹരിദാസ്[17] - ദീപൻ (സീസൺ 1): ഒരു ഫിസിക്സ് അദ്ധ്യാപകൻ; നന്ദിനിയുടെ പരിചയക്കാരൻ
  • ഷിജു - ദേവനാരായണൻ ഐ.പി.എസ്. (സീസൺ 1): പ്രഫുൽ പട്ടേലിന് പകരം ചുമതല ഏൽക്കുന്ന പോലീസ് കമ്മീഷണർ
  • നിജാഷ് ജാഷ് - ബെൻ ജോൺസൺ (സീസൺ 1): ദീപയുടെ സുഹൃത്ത്
  • കരിഷ്മ മനോജ് - റോസി വിൽഫ്രെഡ് (സീസൺ 1): സ്റ്റീഫൻ ഗോമസ് കൊലപ്പെടുത്തുന്ന സ്കൂൾ വിദ്യാർത്ഥിനി
  • എസ്. വിജയകുമാരി - രാജമ്മ (സീസൺ 1): പെൺകുട്ടികളുടെ ബോർഡിംഗ് മേട്രൻ
  • ദേവൻ - പി. സേതുരാമയ്യർ (സീസൺ 1): മുൻ സ്കൂൾ പ്രിൻസിപ്പൽ
  • രശ്മി ബോബൻ / കാർത്തിക കണ്ണൻ - സൂസന്ന (സീസൺ 1): സ്കൂൾ ലൈബ്രേറിയൻ; കുരുവിളയുടെ ഭാര്യ
  • വിപിയൻ ജെയിംസ് - മഹേന്ദ്രൻ "മഹി" (സീസൺ 2): 4 ദി പീപ്പിൾ ഗ്രൂപ്പിന്റെ തലവൻ; പ്രിയയുടെ സഹോദരൻ
  • ശ്രീലക്ഷ്മി - സോണി വിൽഫ്രെഡ് (സീസൺ 2): 4 ദി പീപ്പിൾ ഗ്രൂപ്പിലെ അംഗം
  • മഹേഷ് ലക്ഷ്മൺ - അശോക് രാജ് (സീസൺ 2): 4 ദി പീപ്പിൾ ഗ്രൂപ്പിലെ അംഗം
  • ഋഷി ഭാസ്കരൻ - ബിലാൽ അഹമ്മദ് (സീസൺ 2): 4 ദി പീപ്പിൾ ഗ്രൂപ്പിലെ അംഗം
  • മീര മുരളീധരൻ[18] - പ്രിയ (സീസൺ 2): മഹേന്ദ്രന്റെ സഹോദരി; സുബ്രഹ്മണിയുടെ കാമുകി; ജെയിംസ് പ്രണയിക്കുന്ന പെൺകുട്ടി
  • സന്ദീപ് ശിവൻ - സുബ്രഹ്മണി (സീസൺ 2): പ്രിയയുടെ കാമുകൻ; ഫൈവ് ഫിംഗേഴ്സിന്റെ സുഹൃത്ത്
  • ശാരി കൃഷ്ണൻ - സാന്ദ്ര വിശ്വനാഥ് (സീസൺ 2): ജ്യോതി വിശ്വനാഥിന്റെ സഹോദരി
  • അമൽ - ക്രിസ്റ്റഫർ "ക്രിസ്റ്റി" (സീസൺ 2): അസിസ്റ്റന്റ് പോലീസ് കമ്മീഷണർ; മാഗിയുടെ വളർത്തു മകൻ
  • ശ്രീലത - മാഗി (സീസൺ 2): മുൻ മേയർ നിക്കോളാസിന്റെ ഭാര്യ
  • യദു കൃഷ്ണൻ - ഡോ. പ്രേംകുമാർ (സീസൺ 2): ഒരു മനോരോഗ വിദഗ്ധൻ
  • കൈലാസ് നാഥ് - പൊതുവാൾ (സീസൺ 2): ഗായത്രി ദേവിക്ക് പകരം ലോ കോളേജ് പ്രിൻസിപ്പൽ ചുമതല ഏൽക്കുന്ന വ്യക്തി
  • കവിത നായർ - ഗായത്രി ദേവി (സീസൺ 2): ഡോ. ശ്രീകാന്തിന് പകരം ലോ കോളേജ് പ്രിൻസിപ്പൽ ചുമതല ഏൽക്കുന്ന വ്യക്തി
  • ആനന്ദ് കുമാർ - ഡോ. ശ്രീകാന്ത് (സീസൺ 2): ലോ കോളേജ് പ്രിൻസിപ്പൽ
  • മനോജ് പിള്ള - സ്കൂൾ ചെയർമാൻ (സീസൺ 1) / പോലീസ് കമ്മീഷണർ (സീസൺ 2)
  • കിഷോർ എൻ.കെ. - ഗുപ്തൻ
  • സെന്തിൽ കൃഷ്ണ - വി.ഡി. പുരുഷോത്തമാൻ "പുരുഷു" (സീസൺ 2)

അതിഥി വേഷങ്ങൾ

[തിരുത്തുക]
  • രേഖ രതീഷ് - ഡോ. നിർമ്മല പ്രകാശ് (സീസൺ 1): മൃദുലയുടെ അമ്മ
  • ബീന ആന്റണി - ലീനാമ്മ (സീസൺ 1): ജെയിംസിന്റെ അമ്മ
  • ഗീഥാ സലാം - രാമേട്ടൻ (സീസൺ 1): രാഹുലിന്റെ വീട്ടിലെ കാര്യസ്ഥൻ
  • ജി.കെ. പിള്ള. - വക്കച്ചൻ (സീസൺ 1): സാമിന്റെ വല്യപ്പച്ചൻ

അവലംബങ്ങൾ

[തിരുത്തുക]
  1. "Asianet launches 'Vigram' and 'Autograph'". Indian Television (in ഇംഗ്ലീഷ്). 23 September 2009. Archived from the original on 2025-06-14. Retrieved 8 June 2025.
  2. Mohan, Padma (22 June 2021). "11 Forgotten Malayalam Television Serials". pinklungi.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 8 June 2025.
  3. "Autograph completes 200 episodes in Asianet". afaqs! (in ഇംഗ്ലീഷ്). Thiruvananthapuram. 5 July 2010. Retrieved 8 June 2025.
  4. "'Asianet Television Awards 2011' on Asianet". afaqs! (in ഇംഗ്ലീഷ്). 21 March 2011. Archived from the original on 24 April 2025. Retrieved 8 June 2025.
  5. Narayanan, Bidhun (27 April 2020). "മാനസപുത്രിയും ഓട്ടോഗ്രാഫും അടക്കമുള്ള ഹിറ്റ് പരമ്പരകൾ മടങ്ങിയെത്തുന്നു | asianet plus re telecast old hit serials". Asianet News Malayalam. Archived from the original on 23 June 2021. Retrieved 8 June 2025.
  6. K. S., Anish (17 May 2020). "Mahabharatham Malayalam Telecast On Asianet Plus - 6.30 P.M To 7.30 P.M". Kerala TV (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 21 March 2025. Retrieved 9 June 2025.
  7. "Autograph fame Ranjith Raj blessed with a baby girl, shares first picture with the newborn". The Times of India. 11 July 2019. ISSN 0971-8257. Archived from the original on 20 April 2024. Retrieved 14 June 2025.
  8. Ahmed, Shaik Imthiyaz (2015-02-26). "'Autograph' Actor Sarath Kumar Died in Road Accident". All India Roundup (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 23 July 2018. Retrieved 2025-06-08.
  9. 1 2 "Ranjith Raj to Sonia: Here is how the Autograph actors look now and what keeps them busy". The Times of India. 2023-01-29. ISSN 0971-8257. Archived from the original on 31 January 2023. Retrieved 2025-06-08.
  10. U. R., Arya (31 July 2017). "My husband and I were quite amused by the trolls, we just laughed them off! : Meghna Vincent". The Times of India. ISSN 0971-8257. Retrieved 14 June 2025.
  11. admin (22 November 2012). "Malayalm Serial Actress Sreekutty's Marriage With Manoj Kumar". Kerala9.com (in ഇംഗ്ലീഷ്). Archived from the original on 25 March 2025. Retrieved 14 June 2025.
  12. "Bigg Boss Tamil 8: Actress and director Shaalin Zoya to enter as wildcard ?". The Times of India. 2024-10-29. ISSN 0971-8257. Retrieved 2025-06-08.
  13. archive, From our online (2012-05-16). "Sparkling Sona". The New Indian Express (in ഇംഗ്ലീഷ്). Retrieved 2025-06-08.
  14. "For a long innings". The Hindu (in Indian English). 2015-03-19. ISSN 0971-751X. Retrieved 2025-06-08.
  15. "Jishin Mohan on 'Autograph' re-run: It is exciting to watch the show again, but every scene reminds me of Sarath". The Times of India. 2020-05-15. ISSN 0971-8257. Retrieved 2025-06-08.
  16. "Actress Amritha Varnan married Prasanth Kumar | photos". Vinodadarshan. Retrieved 2025-06-08.
  17. "Big time on small screen". The Hindu (in Indian English). 2010-11-19. ISSN 0971-751X. Archived from the original on 25 January 2021. Retrieved 2025-06-08.
  18. Soman, Deepa (19 August 2014). "The love for acting dawned on me gradually: Meera Muralidharan". The Times of India. ISSN 0971-8257. Retrieved 8 June 2025.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓട്ടോഗ്രാഫ്&oldid=4587910" എന്ന താളിൽനിന്ന് ശേഖരിച്ചത്