Jump to content

ഓട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിയിൽ വളരെ ആഴത്തിലുള്ള ഒരു ഓട

ഉപയോഗശൂന്യമോ, മലിനമോ ആയ ജലവും ദ്രവവസ്തുക്കളും ഒഴുക്കിക്കളയുന്നതിനുള്ള ചാൽ അഥവാ കാനയാണ്‌ ഓട എന്നറിയപ്പെടുന്നത്. സാധാരണയായി ഇതിന് മൂടിയുണ്ടായിരിക്കുകയില്ല. റോഡരികിലെ ഓടകൾ ദൃഷ്ടാന്തമാണ്.

ഓടനിർമ്മാണം

[തിരുത്തുക]

ജനപ്പെരുപ്പവും വ്യാവസായികാവശിഷ്ടങ്ങൾ പോലുള്ള മാലിന്യങ്ങളും കുറഞ്ഞിരുന്ന കാലങ്ങളിൽ ഓരോ ദേശത്തും പ്രകൃത്യാ ഉള്ള കാനകളും തോടുകളും നദികളും മറ്റും മലിനജ്ജലവും മഴക്കാലത്തുണ്ടാകുന്ന അധിക ജലവും ഒഴുകിപ്പോകുന്നതിനു മതിയായ മാർഗങ്ങളുണ്ടായിരുന്നു. ജനങ്ങൾ പട്ടണങ്ങളിൽ തിങ്ങിപ്പാർത്തു തുടങ്ങിയതോടെ ഓടകൾ ആസൂത്രണം ചെയ്തു നിർമ്മിക്കേണ്ട ആവശ്യം ഉണ്ടായി. പ്രാചീന നഗരങ്ങളിൽ എല്ലാം തന്നെ കാലാവസ്ഥയും ജീവിതനിലവാരവും അനുസരിച്ച് ഓടകൾ നിർമിച്ചിരുന്നു. ആദ്യകാലങ്ങളിലെ ഓടകൾ ആവശ്യത്തിനു മതിയാകുമായിരുന്നെങ്കിലും, കാലക്രമേണ ജനപ്പെരുപ്പവും വ്യാവസായിക പുരോഗതിയും കൊണ്ട് മലിനജലത്തിന്റെ അളവു വർധിച്ചപ്പോൾ അത് ശുദ്ധീകരിക്കാതെ തോടുകളിലും നദികളിലും നിർഗമിപ്പിക്കുന്നത് അനാരോഗ്യകരമാണെന്ന് ബോധ്യമായി. കടലോരത്തുള്ള പട്ടണങ്ങൾക്കു പോലും മലിനജലം കൊണ്ടുള്ള പ്രദൂഷണം ഒരു പ്രശ്നമായിത്തീർന്നു.[1]

മലിനജലം ശുദ്ധീകരിക്കൽ

[തിരുത്തുക]

മലിനജലം ഉചിതമായ രാസപ്രക്രിയകളിലൂടെ നിശ്ചിത നിലവാരത്തിൽ ശുദ്ധീകരിച്ചതിനു ശേഷമേ ഓടകളിലും ജലാശയങ്ങളിലും ഒഴുക്കാവൂ എന്ന നിയമം സാർ‌‌വർത്രികമായി നടപ്പിൽ വന്നു. 19-ം നൂറ്റണ്ടോടുകൂടി മലിനജലം പ്രത്യേകം ആവാഹിച്ച് ശുദ്ധീകരിച്ച് നിർഗമിക്കുന്നതിനുള്ള വൻ‌‌കിട പദ്ധതികൾ നടപ്പിൽ വന്നു. ശുദ്ധീകരണം അസാധ്യവും അനാവശ്യവുമായ പ്രകൃത്യാ ഉള്ള അധികജലവും ചെറിയ തോതിലുള്ള മലിനജലവും കൈകാര്യം ചൈയ്യുതിനുമാത്രം ഓടകൾ നിർമിച്ചുപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. ആരോഗ്യപരമായ മുൻ‌‌കരുതലുകൾ എടുത്തുകൊണ്ടു നിർമ്മിക്കപ്പെടുന്ന ആധുനിക ഓടകൾക്ക് ശാസ്ത്രീയമായ സം‌‌വിധാനം ഉണ്ടായിരിക്കും.

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓട&oldid=3802505" എന്ന താളിൽനിന്ന് ശേഖരിച്ചത്