Jump to content

ഓംചേരി എൻ.എൻ. പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പ്രശസ്തനായ നാടകകൃത്താണ് ഓംചേരി നാരായണപിള്ള നാരായണപിള്ള എന്ന ഓംചേരി എൻ.എൻ. പിള്ള.

ജീവിതരേഖ

[തിരുത്തുക]

1924 ൽ വൈക്കം ഓംചേരി വീട്ടിൽ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച് തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠനം പൂർത്തിയാക്കി. ആദ്യകാലത്ത് കവിതകളാണ് എഴുതിയത്. പിന്നീട് നാടകത്തിലേക്ക് തിരിഞ്ഞു. 1951-ൽ ഡൽഹി ആകാശവാണിയിൽ മലയാളം വാർത്താ വിഭാഗത്തിൽ ജീവനക്കാരനായി ഡൽഹിയിൽ എത്തി. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റർ, പ്രചരണ വിഭാഗം ഉദ്യോഗസ്ഥൻ എന്നീ ചുമതലകൾ വഹിച്ചു. അമേരിക്കയിലെ പെൻസിൽ വേനിയ യൂണിവേഴ്സിറ്റി, മെക്സിക്കൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി , വാട്ടൻ സ്കൂൾ എന്നിവിടങ്ങളിൽ മാസ്സ് കമ്മ്യൂണിക്കേഷൻസിൽ ഉന്നത പഠനം നടത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണ്ക്കേഷൻസിൽ അദ്ധ്യാപകനായിരുന്നു. ലോക്​സഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഏ.കെ.ജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തിൽ അഭിനയിച്ചത് എംപിമാരായിരുന്ന കെ.സി.ജോർജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായർ തുടങ്ങിയവരാണ്.

1963-ൽ എക്സിപിരിമെൻറൽ തീയറ്റർ രൂപീകരിച്ചു. 'ചെരിപ്പു കടിക്കില്ല' എന്ന നാടകത്തിൽ നടൻ മധുവും അഭിനയിച്ചിട്ടുണ്ട്. 1972 ൽ 'പ്രളയം' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും[1] സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്ക്കാരവും ലഭിച്ചു. 2010 ലാണ് സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചത്. 9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി കൈരളിക്ക് സമ്മാനിച്ചു. ഇതിൽ നിന്നും തെരഞ്ഞെടുത്ത 26 നാടകങ്ങളുടെ സമാഹാരം ഡിസി ബുക്സ് 2011 നവംബർ 27ന് ഡൽഹിയിൽ പ്രകാശിപ്പിച്ചു. എഴുത്തിനും സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും പുറമെ ഡൽഹി ഭാരതീയ വിദ്യാഭവനിൽ കമ്മ്യൂണിക്കേഷൻ മാനേജ്മെൻറ് കോളേജിന്റെ പ്രിൻസിപ്പാൾ എന്നീ നിലകളിൽ കർമ്മനിരതനാണ് ഓംചേരി.

പുരസ്​കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം (നാടകം) - 1975[2]
  • സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം[3] (2010)
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2020)
  • പ്രഥമ കേരളപ്രഭ പുരസ്‌‍ക്കാരം (2022)[4]

കൃതികൾ

[തിരുത്തുക]

നോവലുകൾ

[തിരുത്തുക]
  • പ്രളയം
  • തേവരുടെ ആന
  • കള്ളൻ കയറിയ വീട്
  • ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു

നാടകങ്ങൾ

[തിരുത്തുക]
  • ഈ വെളിച്ചം നിങ്ങളുടേതാകുന്നു
  • പ്രളയം (1972)
  • ചെരിപ്പു കടിക്കില്ല

അവലംബം

[തിരുത്തുക]
  1. http://www.keralasahityaakademi.org/ml_aw4.htm
  2. പ്രൊഫ. ഓംചേരിക്ക് പുരസ്‌കാരം ലഭിച്ചതിൽ ഡൽഹി മലയാളികൾക്ക് അഭിമാനം , മാതൃഭൂമി ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-08. Retrieved 2011-12-26.
  4. https://www.manoramanews.com/news/breaking-news/2022/10/31/kerala-jyothi-award-mt-vasudevan-nair.html
"https://ml.wikipedia.org/w/index.php?title=ഓംചേരി_എൻ.എൻ._പിള്ള&oldid=3973038" എന്ന താളിൽനിന്ന് ശേഖരിച്ചത്