ഒ.എസ്. ഉണ്ണികൃഷ്ണൻ
ഒ.എസ്. ഉണ്ണികൃഷ്ണൻ | |
---|---|
![]() ഒ. എസ്. ഉണ്ണികൃഷ്ണൻ | |
ജനനം | ചെങ്ങന്നൂർ, ആലപ്പുഴ, കേരളം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കവി, ചലച്ചിത്രഗാന രചയിതാവ് |
ജീവിത പങ്കാളി(കൾ) | ജ്യോതി |
കുട്ടി(കൾ) | ഗൗതം ഗൗരി ഗംഗ |
വെബ്സൈറ്റ് | https://www.facebook.com/unnikrishnanos |
മലയാളചലച്ചിത്രഗാന രചയിതാവാണ് ഒ.എസ്. ഉണ്ണികൃഷ്ണൻ. 2014-ലെ മികച്ച ഗാനരചിയിതാവിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിച്ചു.[1]
ജീവിതരേഖ[തിരുത്തുക]
ഒ.എസ്. ഉണ്ണികൃഷ്ണൻ
ചെങ്ങന്നൂർ മുണ്ടൻകാവ് ഓതറേത്ത് വീട്ടിൽ ശിവശങ്കരപിള്ള-തങ്കമ്മ ദമ്പതികളുടെ മകനായി ജനിച്ചു. മുണ്ടൻകാവ് ഗവ.ജെ.ബി. സ്കൂൾ , കല്ലിശ്ശേരി ഹൈസ്കൂൾ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട് സർവ്വകലാശാലയുടെ വിദൂര പഠനകേന്ദ്രം, ആചാര്യ നരേന്ദ്ര ഭൂഷന്റെ സരസ്വതീവൈദിക ഗുരുകുലം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. മംഗളം കൺഫഷനറി, മൈസൂർ സോപ്സ് ആൻഡ് ഡിറ്റെർജെന്റ് , എലൈറ്റ് ഫുഡ്സ് എന്നീ സ്ഥാപനങ്ങളിൽ സെയിൽസ് ഓഫീസറായി പ്രവർത്തിച്ചു. 1999 മുതൽ എൽ. ഐ. സി. ഏജന്റായി പ്രവർത്തിക്കുന്നു. വിദ്യാലയതലം മുതൽ കാവ്യ രചനയിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. 2010-ൽ "അവൻ" എന്ന ചലച്ചിത്രത്തിന് ഗാനം രചിച്ചുകൊണ്ട് സിനിമാഗാന രചനാരംഗത്തേക്ക് വന്നു. യേശുദാസ്, ശങ്കർ മഹാദേവൻ, എം.ജി. ശ്രീകുമാർ, വിജയ് യേശുദാസ്, ശ്വേതാമോഹൻ, വിവേകാനന്ദൻ തുടങ്ങിയ പ്രമുഖ ഗായകർ ആലപിച്ച അവനിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012-ൽ ആദ്യ കവിതാ സമാഹാരമായ "പറയാൻ മറന്നത്" ഓഡിയോ സി.ഡിയായി പുറത്തിറക്കി. ഇതിനോടകം മുപ്പതോളം ആൽബങ്ങളിൽ ഗാനരചന നിർവ്വഹിച്ചു. മലപ്പുറം ചെമ്പ്രശ്ശേരി യു.പി.സ്കൂൾ നിർമ്മിച്ച്, സുമോദ് ഗോപു സംവിധാനം ചെയ്ത "ലസാഗു" എന്ന ചിത്രത്തിലെ ഗാനരച്ചനക്ക് 2014-ലെ മികച്ച ഗാനരചിയിതാവിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിച്ചു. ഇപ്പോൾ കല്ലിശ്ശേരി ഉമയാറ്റുകരയിൽ താമസിക്കുന്നു.
പുരസ്കാരങ്ങൾ[തിരുത്തുക]
- 2014-ലെ മികച്ച ഗാനരചിയിതാവിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം
അവലംബം[തിരുത്തുക]
- ↑ "ഒറ്റാൽ മികച്ച ചിത്രം; നിവിൻപോളിയും സുദേവ് നായരും നടൻമാർ, നസ്രിയ നടി". www.madhyamam.com. ശേഖരിച്ചത് 2015 സെപ്റ്റംബർ 9.