ഒ.പി. ശർമ്മ (ഫോട്ടോഗ്രാഫർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒ.പി. ശർമ്മ
ജനനം
ദേശീയതഇന്ത്യ
തൊഴിൽഫോട്ടോഗ്രാഫർ
അറിയപ്പെടുന്നത്ലോക ഫോട്ടോഗ്രഫി ദിനം

ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഫോട്ടോഗ്രാഫറാണ് ഒ.പി. ശർമ്മ. ഇപ്പോൾ അദ്ദേഹം ത്രിവേണി കല സംഘം ഫോട്ടോഗ്രാഫി വിഭാഗം തലവനാണ്.[1] നേരത്തെ മോഡേൺ സ്കൂളിൽ വർഷങ്ങളോളം ഫോട്ടോഗ്രാഫി പഠിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോകൾ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വ്യാപകമായി പ്രദർശിപ്പിച്ചിട്ടുണ്ട്. നിരവധി അവാർഡുകളും ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്. ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കാൻ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി സമൂഹത്തെ അണിനിരത്തിയതിന്റെ ബഹുമതിയും അദ്ദേഹത്തിനുണ്ട്.[2]

മുൻകാലജീവിതം[തിരുത്തുക]

ഒ പി ശർമ ആഗ്രയിലാണ് ജനിച്ച് വളർന്നത്. ലഖ്‌നൗവിലെ ക്രിസ്ത്യൻ കോളേജിൽ നിന്ന് പഠിച്ച അദ്ദേഹം ലഖ്‌നൗ സർവകലാശാലയിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദം നേടി. ലഖ്‌നൗവിലാണ് ഫോട്ടോഗ്രാഫർ എന്ന നിലയിലുള്ള തന്റെ കഴിവ് തിരിച്ചറിഞ്ഞത്. [3] ലഖ്‌നൗ സർവകലാശാലയിലെ ഭൗതികശാസ്ത്ര വിഭാഗം മേധാവി ഡാർക്ക്‌റൂം തന്റെ അധീനതയിൽ വെച്ചു, അതിനെത്തുടർന്ന് നെഗറ്റീവിന്റെ തികഞ്ഞ തനിപ്പകർപ്പായ ഒരു പ്രിന്റ് എങ്ങനെ നേടാമെന്ന് ശർമ്മ സ്വയം പഠിക്കുകയാണ് ഉണ്ടായത്.

ഔദ്യോഗികജീവിതം[തിരുത്തുക]

1958 ൽ ദില്ലിയിലേക്ക് മാറിയ ശർമ്മ മോഡേൺ സ്കൂളിൽ ഫോട്ടോഗ്രാഫി അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1980 ൽ അദ്ദേഹം ത്രിവേണി കലാ സംഘത്തിൽ (ടി കെ എസ്) അദ്ധ്യാപനം ആരംഭിച്ചു, അവിടെ ആഴ്ചയിൽ മൂന്ന് തവണ അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി ക്ലാസുകൾ തുടരുന്നുണ്ട്. പിന്നീട് പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരായി മാറിയ നിരവധി ആളുകൾ, മോഡേൺ, ടി‌കെ‌എസ് എന്നിവിടങ്ങളിൽ അദ്ദേഹത്തിൻ്റെ വിദ്യാർഥികൾ ആയിരുന്നവരാണ്. സാദിയ കൊച്ചാർ, വിക്കി റോയ് എന്നിവർ അവരിലെ പ്രശക്തരാണ്.

മോഡേൺ സ്കൂളിൽ, സ്റ്റുഡിയോയിലെ ഛായാചിത്രങ്ങൾക്ക് പോസ് ചെയ്ത പ്രശസ്തരായ നിരവധി ആളുകളുണ്ട്. ബീഗം അക്തർ, പണ്ഡിറ്റ് ജസ്‌രാജ്, ഫൈസ് അഹമ്മദ് ഫൈസ്, കെ.എം. കരിയപ്പ, രാജീവ് ഗാന്ധി എന്നിവരുടെ ഛായാചിത്രങ്ങൾ അവിടെ അദ്ദേഹം പകർത്തിയിരുന്നു.

1970 കളിൽ ഹിന്ദി ചലച്ചിത്രമേഖലയിലും ശർമ്മ പ്രവർത്തിച്ചിരുന്നു. ചുപ റുസ്തം, ദോ ബൂണ്ട് പാനി, സിദ്ധാർത്ഥ, ശാലിമാർ തുടങ്ങി നിരവധി ചിത്രങ്ങളുടെ സ്റ്റിൽ ഫോട്ടോഗ്രാഫി അദ്ദേഹം ചെയ്തു.

ലോക ഫോട്ടോഗ്രഫി ദിനം[തിരുത്തുക]

ഫോട്ടോഗ്രാഫിയുടെ ജനനത്തെ അനുസ്മരിപ്പിക്കുന്നതിന് ഒരു ദിവസം എന്ന ആശയം ശർമ ആദ്യമായി അവതരിപ്പിക്കുന്നത് 1988 ൽ ആണ്. ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്: "... ഫോട്ടോഗ്രാഫിയുടെ ചരിത്രം രേഖപ്പെടുത്തിയ വിവിധ പ്രസിദ്ധീകരണങ്ങളിൽ, ഞാൻ ഈ തീയതി കണ്ടു. 1839 ഓഗസ്റ്റ് 19. ഫോട്ടോഗ്രാഫിയുടെ 'ഡാഗുറോടൈപ്പ്' പ്രക്രിയയുടെ കണ്ടുപിടുത്തം 'ലോകത്തിന് സൌജന്യ സമ്മാനമായി' അന്നത്തെ ഫ്രഞ്ച് സർക്കാർ പ്രഖ്യാപിച്ച തീയതിയായി ഇത് രേഖപ്പെടുത്തിയിട്ടുണ്ട്."[4]

ശർമ്മ പിന്നീട് ഇന്ത്യയിലെയും വിദേശത്തെയും ഫോട്ടോഗ്രാഫി കമ്മ്യൂണിറ്റിയിൽ ഈ ആശയം പ്രചരിപ്പിച്ചു. ലോക ഫോട്ടോഗ്രഫി ദിനത്തിന്റെ ആദ്യത്തെ ആചരണം 1991 ൽ നടത്തിയത് ശർമ്മ തന്നെ സ്ഥാപിച്ച ഇന്ത്യൻ ഇന്റർനാഷണൽ ഫോട്ടോഗ്രാഫിക് കൗൺസിൽ ആണ്.[2] തുടർന്ന്, ഫോട്ടോഗ്രാഫിക് സൊസൈറ്റി ഓഫ് അമേരിക്കയെയും, റോയൽ ഫോട്ടോഗ്രാഫിക് സൊസൈറ്റി ഓഫ് ഗ്രേറ്റ് ബ്രിട്ടനെയും ഇതിൽ ചേരാൻ പ്രേരിപ്പിക്കാൻ ശർമ്മയ്ക്ക് കഴിഞ്ഞു. ഇപ്പോൾ, ഓഗസ്റ്റ് 19 ലോകമെമ്പാടും ലോക ഫോട്ടോഗ്രഫി ദിനമായി ആചരിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്]

ഒ പി ശർമ്മ രചിച്ച പുസ്തകങ്ങൾ[തിരുത്തുക]

  • പ്രാക്ടിക്കൽ ഫോട്ടോഗ്രാഫി, ഒ പി ശർമ്മ, ഫുൾ സർക്കിൾ, 2003. ISBN 9788121600309 .
  • വിഷൻ ഫ്രൊം ദ ഇന്നർ ഐ: ഫോട്ടോഗ്രാഫിക് ആർട്ട്. ഓഫ് എസി. എൽ. സയ്യിദ് , ഒ പി ശർമ്മ, മാപിൻ പബ്ലിഷിംഗ്, 2006.

അവാർഡുകളും ബഹുമതികളും[തിരുത്തുക]

എക്സിബിഷനുകളിലും മത്സരങ്ങളിലുമായി ശർമ്മയുടെ ഫോട്ടോകൾക്ക് അറുനൂറോളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.[4]

പരാമർശങ്ങൾ[തിരുത്തുക]

  1. "Department of Art - Triveni Kala Sangam". trivenikalasangam.org. Archived from the original on 2020-07-21. Retrieved 24 May 2019.
  2. 2.0 2.1 "OP, the man who started it all". dnaindia.com. Retrieved 24 May 2019.
  3. Mutreja, Neha. "O P Sharma". Better Photography. Archived from the original on 2023-08-19. Retrieved 24 May 2019.
  4. 4.0 4.1 "The big picture - Harmony Magazine". harmonyindia.org. Retrieved 1 June 2019.
  5. "Honorary Fellowships - RPS". Royal Photographic Society. Archived from the original on 14 April 2019. Retrieved 9 June 2019.
  6. "Honors Recipients: Photographic Society of America". psa-photo.org. Archived from the original on 2020-09-28. Retrieved 9 June 2019.

പുറം കണ്ണികൾ[തിരുത്തുക]