ഒ.പി. ജയ്ഷ
വ്യക്തി വിവരങ്ങൾ | ||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പൂർണ്ണനാമം | ഓർചട്ടേരി പുതിയവീട്ടിൽ ജെയ്ഷ | |||||||||||||||||
പൗരത്വം | ഇന്ത്യ | |||||||||||||||||
Sport | ||||||||||||||||||
രാജ്യം | ഇന്ത്യ | |||||||||||||||||
കായികമേഖല | കായിക ഇനങ്ങൾ | |||||||||||||||||
ഇനം(ങ്ങൾ) | മദ്ധ്യ ദൂര ഓട്ടം 5000 മീറ്റർ മാരത്തൺ | |||||||||||||||||
അംഗീകാരങ്ങൾ | ||||||||||||||||||
ഏറ്റവും മികച്ച പ്രകടനങ്ങൾ | Marathon: 2:34:43 NR (Beijing 2015)[1] | |||||||||||||||||
| ||||||||||||||||||
Updated on 30 August 2015. |
മലയാളിയായ ഇന്ത്യൻ ദീർഘദൂര ഓട്ടക്കാരിയാണ് ഒ. പി. ജയ്ഷ. 1998 ൽ കേരളോത്സവത്തിൽ പങ്കെടുത്തതായിരുന്നു ജയ്ഷയുടെ അരങ്ങേറ്റം. 2006 കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ദോഹ ഏഷ്യാഡിൽ വെങ്കലം നേടി. ഏഷ്യൻ ഗെയിംസിൽ 2006 ൽ 5000 മീറ്ററിലും 2014ൽ 1500 മീറ്ററിലും വെങ്കല മെഡൽ നേടി. 2015 ബീജിംഗിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ മാരത്തണിൽ കുറിച്ച 2 മണിക്കൂർ 34 മിനിറ്റ് 43 സെക്കന്റാണ് മികച്ച സമയം. ദേശീയ റെക്കോർഡ് കുറിച്ച ഈ പ്രകടനത്തോടെ 2016 ൽ നടന്ന റിയോ ഒളിമ്പിക്‌സിൽ മാരത്തൺ മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി.
മാരത്തോണിലെ ഇപ്പോൾ നിലനിൽക്കുന്ന ദേശീയ റെക്കോഡിന് (2:34:43) ഉടമയായ ജെയ്ഷ,[2] 3000 മീറ്ററിലെ മുൻ ദേശീയ റേക്കോഡ് ഉടമ കൂടിയാണ് (സ്റ്റീപ്പീൾചേസ്). ബാങ്കോക്കിൽ നടന്ന ആദ്യത്തെ ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിലും 3000 മീറ്ററിലും സ്വർണ്ണം നേടി.[3][4] പട്ടായയിൽ നടന്ന 2006 ലെ 1500 മീറ്ററിൽ വെള്ളിയും 3000 മീറ്ററിൽ വെങ്കലവും നേടി.[4]
ജീവിത രേഖ
[തിരുത്തുക]വയനാട്ടിലെ തൃശിലേരിയിൽ 1983 മെയ് 23ന് ജനിച്ചു. 1,500, 5,000 മീറ്റർ ഓട്ടങ്ങൾ, 3,000 മീറ്റർ സ്റ്റീപ്പിൾ ചേസ് എന്നിവയിലായിരുന്നു സ്ഥിരമായി മൽസരിച്ചിരുന്നത്. പിന്നീട് മാരത്തണിൽ സജീവമായി. ചങ്ങനാശ്ശേരി അസംഷൻ കോളേജിലെ പൂർവ്വവിദ്യാർത്ഥിനിയാണ്.[5]
നേട്ടങ്ങൾ
[തിരുത്തുക]- 2015 ഓഗസ്റ്റിൽ ബീജിങ് ലോക ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു.
- 2016 ജനുവരി 17ന് മുംബൈ മാരത്തണിൽ മൂന്നാം സ്ഥാനം നേടി
- 2016 ലെ മുംബൈ മാരത്തണിൽ പങ്കെടുത്ത് 42.185 കിലോമീറ്റർ രണ്ടുമണിക്കൂറും 37 മിനിറ്റും 27 സെക്കൻഡും കൊണ്ട് ഫിനിഷ് ചെയ്തു.[6]
- കൊച്ചി അർധമാരത്തണിൽ സ്വർണവും ഡൽഹി അർധമാരത്തണിൽ രണ്ടാംസ്ഥാനവും ലഭിച്ചു.
- 2010 ൽ പാട്യാലയിൽ നടന്ന 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ ജയ്ഷ ദേശീയ റെക്കോഡ് തിരുത്തി
പുറം കണ്ണികൾ
[തിരുത്തുക]- Official Facebook page of O.P.Jaisha
- O. P. Jaisha profile at IAAF
അവലംബം
[തിരുത്തുക]- ↑ Women's 3000 metres steeplechase heats results
- ↑ Women's marathon results
- ↑ "Anju leads medal hunt; Neelam scandal haunts Indian athletics". Outlook. 20 December 2005. Retrieved 15 August 2010.
- ↑ 4.0 4.1 "Asian Indoor Games and Championships". Retrieved 15 August 2010.
- ↑ "Assumption College – Photo Gallery". Archived from the original on July 18, 2010. Retrieved 15 August 2010.
- ↑ Koli, Rohan (19 January 2015). "Mumbai Marathon: Jaisha breaks 19-year-old record to be fastest Indian woman". Mid-Day. India. Retrieved 30 August 2015.