ഉള്ളടക്കത്തിലേക്ക് പോവുക

ഒ.ജെ. ജനീഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒ.ജെ. ജനീഷ്
കേരളത്തിലെ കായിക, യുവജനക്ഷേമ, രജിസ്ട്രേഷൻ, പുരാവസ്തു, മൃഗശാല, മ്യൂസിയം, പുരാരേഖ വകുപ്പ് മന്ത്രി
പദവിയിൽ തുടരുന്നു
ചുമതലയേറ്റത്
18 മേയ് 2026
ഗവർണ്ണർരാജേന്ദ്ര അർലേക്കർ
മുഖ്യമന്ത്രിവി.ഡി. സതീശൻ
മുൻഗാമി
കേരള നിയമസഭാംഗം
പദവിയിൽ തുടരുന്നു
ചുമതലയേറ്റത്
4 മേയ് 2026
മുൻഗാമിവി.ആർ. സുനിൽ കുമാർ
മണ്ഡലംകൊടുങ്ങല്ലൂർ
യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡന്റ്
പദവിയിൽ
2025 - തുടരുന്നു
മുൻഗാമിരാഹുൽ മാങ്കൂട്ടത്തിൽ
വ്യക്തിഗത വിവരങ്ങൾ
ജനനം
ഒ.ജെ. ജനീഷ്

(1988-09-21) 21 സെപ്റ്റംബർ 1988 (age 38) വയസ്സ്)
മാള, തൃശ്ശൂർ ജില്ല, കേരളം, ഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
വിദ്യാഭ്യാസംബി.ബി.എ., എൽ.എൽ.ബി (ഓണേഴ്സ്) - (ഗവൺമെന്റ് ലോ കോളേജ്, തൃശ്ശൂർ)
ജോലിഅഭിഭാഷകൻ, രാഷ്ട്രീയ പ്രവർത്തകൻ
As of 7 ജൂൺ, 2026
ഉറവിടം: സമകാലിക മലയാളം

2026 മെയ് 18 മുതൽ സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും 2026 മെയ് 4 മുതൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവും 2025 മുതൽ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന അധ്യക്ഷനുമാണ് ഒ.ജെ. ജനീഷ് (ജനനം: 21 സെപ്റ്റംബർ 1988)[1][2]

ജീവിതരേഖ

[തിരുത്തുക]

തൃശൂർ ജില്ലയിലെ മാളയിലെ കുഴൂരിൽ ജനരഞ്ജനന്റെയും പുഷ്പയുടേയും മകനായി 1988 സെപ്റ്റംബർ 21ന് ജനനം. കുഴൂരിലെ ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും വി.സി.എസ്.എച്ച്.എസ്.എസ്. പുത്തൻവേലിക്കരയിലെ വി.സി.എസ്.എച്ച്.എസ്.എസ്സിൽ നിന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കി. പെരുമ്പാവൂരിലെ ഗവൺമെന്റ് പോളിടെക്നിക് കോളേജിലും കൊരട്ടിയിലെ ഗവൺമെന്റ് പോളിടെക്നിക് കോളേജിലും ചേർന്നു. പിന്നീട് നിയമരംഗത്തേക്ക് തിരിഞ്ഞു. 2019-ൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള തൃശൂർ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബി.ബി.എ; എൽ.എൽ.ബി(ഓണേഴ്സ്) ഡബിൾ ഡിഗ്രി നേടിയ അദ്ദേഹം ഒരു അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു.[3]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ യുവജന വിഭാഗത്തിലെ ഇടപെടലിലൂടെയാണ് ജനീഷ് നേതൃ നിരയിലേക്ക് എത്തിയത്. 2025-ൽ രാഹുൽ മാങ്കൂട്ടത്തിന് പകരം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത്.

2026-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂരിൽ നിന്നും മത്സരിച്ച ജനീഷ് സിപിഐ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായി.

നിലവിൽ 2026 മെയ് 18-ന് നിലവിൽ വന്ന വിഡി സതീശൻ മന്ത്രിസഭയിലെ സംസ്ഥാന യുവജനക്ഷേമ കായിക രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായി തുടരുന്നു.[4]

പ്രധാന പദവികളിൽ

  • 2026-തുടരുന്നു : സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
  • 2026-തുടരുന്നു  : നിയമസഭാംഗം, കൊടുങ്ങല്ലൂർ
  • 2025-തുടരുന്നു  : യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡന്റ്
  • 2025 : കെപിസിസി അംഗം
  • 2023-2025 : യൂത്ത് കോൺഗ്രസ്, സംസ്ഥാന ഉപാധ്യക്ഷൻ
  • 2020-2023 : യൂത്ത് കോൺഗ്രസ്, തൃശൂർ ജില്ലാ പ്രസിഡൻ്റ്
  • 2017-2020 : കെ.എസ്.യു, തൃശൂർ ജില്ലാ പ്രസിഡൻ്റ്
  • 2012-2017 : കെ.എസ്.യു, തൃശൂർ ജില്ലാ ഉപാധ്യക്ഷൻ
  • 2010-2012 : യൂത്ത് കോൺഗ്രസ്, കൊടുങ്ങല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ്
  • 2007-2010 : കെ.എസ്.യു, മാള മണ്ഡലം പ്രസിഡൻ്റ്
  • 2005-2007 : കെ.എസ്.യു, യൂണിറ്റ് പ്രസിഡൻ്റ്[5][6][7][8][9]

സ്വകാര്യ ജീവിതം

[തിരുത്തുക]
  • ഭാര്യ : അഡ്വ. ശ്രീലക്ഷ്‌മി
  • സഹോദരൻ : ധനീഷ്[10][11]

അവലംബം

[തിരുത്തുക]
  1. ↑ "Mathrubhumi". Retrieved May 18, 2026.
  2. ↑ https://www.manoramaonline.com/district-news/thrissur/2026/05/20/kerala-minister-oj-janeesh-car-number-significance.html
  3. ↑ https://www.asianetnews.com/kerala-news/surprise-entry-youth-congress-kerala-president-o-j-janeesh-to-be-the-youngest-minister-in-vd-satheesan-cabinet-articleshow-4rp4l09
  4. ↑ "Hindu". Retrieved May 18, 2026.
  5. ↑ https://www.manoramaonline.com/news/latest-news/2026/05/19/minister-oj-janeesh-lucky-car-number-matches-his-vote-margin.html
  6. ↑ https://www.mathrubhumi.com/news/kerala/oj-janeesh-thrissur-minister-2026-yo5plqfx
  7. ↑ https://www.manoramaonline.com/district-news/thrissur/2026/05/18/oj-jinesh-political-journey.html
  8. ↑ https://www.deepika.com/kerala/minister-oj-janeesh-against-pension-age-increase-proposal-129510
  9. ↑ https://www.mathrubhumi.com/news/interview/oj-janeesh-interview-struggle-to-ministership-inspiring-story-youth-politics-lyvg6s15
  10. ↑ https://www.manoramaonline.com/district-news/thrissur/2026/06/07/minister-janeesh-kerala-sports-development.html
  11. ↑ https://www.manoramaonline.com/district-news/thrissur/2026/05/25/kuzhur-oj-janish-emotional-return-home.html
"https://ml.wikipedia.org/w/index.php?title=ഒ.ജെ._ജനീഷ്&oldid=4674159" എന്ന താളിൽനിന്ന് ശേഖരിച്ചത്