ഒ.കെ. ജോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒ.കെ. ജോണി
ദേശീയതഇന്ത്യൻ
തൊഴിൽപത്ര പ്രവർത്തകൻ, ഡോക്യുമെന്ററി സംവിധായകൻ, പുസ്തക പ്രസാധകൻ
പ്രശസ്തിഡോക്യുമെന്ററി
Notable workഭൂട്ടാൻ ദിനങ്ങൾ, ദ ട്രാപ്‌ഡ്‌

മലയാള പത്രപ്രവർത്തകനും ചലച്ചിത്രനിരൂപകനും ഡോക്യൂമെന്ററി സംവിധായകനുമാണ് ഒ.കെ. ജോണി. ഭൂട്ടാൻ ദിനങ്ങൾ എന്ന ഗ്രന്ഥത്തിന് യാത്രാ വിവരണ ഗ്രന്ഥത്തിനുള്ള 2015 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

പത്ര പ്രവർത്തകനായിരുന്നു. സംസ്ഥാന - ദേശീയ പുരസ്കാരങ്ങൾക്കർഹമായ നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യചിത്രമായ ‘ദ ട്രാപ്‌ഡ്‌’ ഏറ്റവും മികച്ച നരവംശശാസ്‌ത്രചിത്രത്തിനുളള രാഷ്‌ട്രപതിയുടെ ബഹുമതിക്കർഹമായി. രണ്ടാമത്തെ ചിത്രം ‘സൈലന്റ്‌ സ്‌ക്രീംസ്‌ഃ എ വില്ലേജ്‌ ക്രോണിക്കിൾ’ സാമൂഹികപ്രശ്‌നങ്ങൾ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ചിത്രത്തിനുളള 1997-ലെ രാഷ്‌ട്രപതിയുടെ അവാർഡും, മികച്ച ഡോക്യുമെന്റി സിനിമയ്‌ക്കുളള കേരള സംസ്‌ഥാന അവാർഡും നേടി. ദൂരദർശനു വേണ്ടി ‘പോർട്രേറ്റ്‌ ഓഫ്‌ സി.കെ.ജാനു’ എന്നൊരു ജീവചരിത്ര ഡോക്യുമെന്റിയും, കൈരളി ടിവിയ്‌ക്കുവേണ്ടി ‘അയൽക്കാഴ്‌ചകൾ’ എന്നൊരു ട്രാവൽ ഡോക്യുമെന്ററി പരമ്പരയും സംവിധാനം ചെയ്‌തു. കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡു കമ്മിറ്റിയിലും ദേശീയ ചലച്ചിത്ര അവാർഡുനിർണയ ജൂറിയിലും അംഗമായിരുന്നു.[1]

കൃതികൾ[തിരുത്തുക]

  • നിശ്ശബ്ദനിലവിളികൾ ഒരു ഗ്രാമപുരാവൃത്തം
  • വയനാട്‌ രേഖകൾ

ഡോക്യുെന്ററികൾ[തിരുത്തുക]

  • ‘ദ ട്രാപ്‌ഡ്‌’
  • ‘സൈലന്റ്‌ സ്‌ക്രീംസ്‌ഃ എ വില്ലേജ്‌ ക്രോണിക്കിൾ’
  • ‘പോർട്രേറ്റ്‌ ഓഫ്‌ സി.കെ.ജാനു’
  • ‘അയൽക്കാഴ്‌ചകൾ’ (ട്രാവൽ ഡോക്യുമെന്ററി പരമ്പര)

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2015 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം

അവലംബം[തിരുത്തുക]

  1. http://archive.is/4Bcrb
"https://ml.wikipedia.org/w/index.php?title=ഒ.കെ._ജോണി&oldid=2674451" എന്ന താളിൽനിന്ന് ശേഖരിച്ചത്