ഒ.എം. നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒ.എം. നമ്പ്യാർ
ജനനം
ഒതയോത്ത് മാധവൻ നമ്പ്യാർ

1935 (വയസ്സ് 87–88)
മരണം19 ആഗസ്റ്റ് 2021
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾകോച്ച് നമ്പ്യാർ
തൊഴിൽസർവ്വീസസ് കോച്ച്, കേരള സ്പോർട്സ് കൗൺസിൽ കോച്ച്
തൊഴിലുടമഭാരതീയ വായുസേന
അറിയപ്പെടുന്നത്പ്രഥമ ദ്രോണാചാര്യപുരസ്കാര ജേതാവ്, ഉഷയുടെ പരിശീലകൻ
ജീവിതപങ്കാളി(കൾ)ലീല

കേരളത്തിലെ പ്രശസ്ത അത്ലറ്റിക് കോച്ചുകളിലൊരാളായിരുന്നു ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന ഒ.എം. നമ്പ്യാർ. പി.ടി. ഉഷയുടെ പരിശീലകനായി[1] പ്രസിദ്ധിയും അംഗീകാരവും നേടി. മികച്ച പരിശീലകന്മാർക്കുള്ള ദ്രോണാചാര്യ പുരസ്കാരം ആദ്യമായി ലഭിച്ചത് നമ്പ്യാർക്കായിരുന്നു.[2] കായികരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021-ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.[3]

ആദ്യകാലം[തിരുത്തുക]

1935-ൽ കോഴിക്കോട് ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലാണ് അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളേജ് ജീവിതത്തിലും കായികതാരമായിരുന്ന നമ്പ്യാരെ തന്റെ പ്രിൻസിപ്പലിന്റെ ഉപദേശം ഇന്ത്യൻ സൈന്യത്തിൽ ചേരാൻ പ്രോത്സാഹിപ്പിച്ചു. ചെന്നൈ താംബരത്തെ റിക്രൂട്ടിംഗ് സെന്ററിൽ വെച്ച് അദ്ദേഹം ഭാരതീയ വായൂസേനയിലേക്ക് 1955-ൽ തിരഞ്ഞെടുക്കപ്പെട്ടു. അവിടെയും അദ്ദേഹം അറിയപ്പെടുന്ന കായികതാരമായിരുന്നു. സർവീസ്സസിനെ പ്രതിനിധീകരിച്ച് അദ്ദേഹം ദേശീയ അത്ലറ്റിക് മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ അന്തർ ദേശീയ മത്സരങ്ങളിൾ പങ്കെടുത്ത് രാജ്യത്തിനെ പതിനിധീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല.

പരിശീലകനായി[തിരുത്തുക]

പിന്നീട് പട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്നും പരിശീലക ലൈസൻസ് നേടിയ അദ്ദേഹം സർവ്വീസസിന്റെ കോച്ചായി ചേർന്നു. ഈ സമയത്ത് കേരളത്തിലെ കായിക മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കേണൽ ഗോദവർമ്മ രാജയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം കേരളത്തിൽ വന്ന കേരളാ സ്പോർട്സ് കൗൺസിലിന്റെ കോച്ചായി ചേർന്നു. സൈനിക സേവനത്തിനുശേഷം കണ്ണൂരിലെ സ്പോർട്സ് സ്കൂളിൽ അധ്യാപകനായി.

ഉഷ[തിരുത്തുക]

1970-ൽ ഇവിടെ വിദ്യാർഥിനിയായിരുന്ന പി.ടി. ഉഷയെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. പിന്നീട് പി.ടി. ഉഷയുടെ വ്യക്തിഗത പരിശീലകനായി. 1980, 84, 88, 92, 96 വർഷങ്ങളിലെ ഒളിമ്പിക്സുകളിലും വിവിധ വർഷങ്ങളിലെ ഏഷ്യാഡിലും മറ്റും ഇദ്ദേഹമായിരുന്നു ഉഷയുടെ പരിശീലകൻ.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1986-ൽ കേന്ദ്ര ഗവൺമെന്റ് ഇദ്ദേഹത്തിന് മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യാ അവാർഡ് നല്കി ആദരിച്ചു.
  • 2021 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.[3]

അവലംബങ്ങൾ[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  3. 3.0 3.1 Press Release -Ministry of Home Affaris
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഒ.എം. (1935 - ) നമ്പ്യാർ, ഒ.എം. (1935 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഒ.എം._നമ്പ്യാർ&oldid=3646854" എന്ന താളിൽനിന്ന് ശേഖരിച്ചത്