ഒ.എം. കരുവാരക്കുണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമകാലികരായ മാപ്പിളപ്പാട്ട് രചയിതാക്കളിൽ പ്രമുഖനാണ് ഒ.എം കരുവാരക്കുണ്ട്[1]. മാപ്പിളപ്പാട്ടിൻറെ തനത് ശൈലിയിലാണ് ഇദ്ദേഹം പാട്ടുകളെഴുതിയത്.മാപ്പിളപ്പാട്ട് രംഗത്ത് മുപ്പത് വർഷത്തെ പാരമ്പര്യമുള്ള ഒ.എം കരുവാരക്കുണ്ട് പഴയകാല കൃതികൾ മറ്റുള്ളവർ പാടുന്നത് കേട്ടും വായിച്ചും പഠിച്ചാണ് പിൽകാലത്ത് മാപ്പിളപ്പാട്ട് രചയിതാവായി മാറിയത്. [2] മലപ്പുറം ജില്ലയിലെ കിഴക്കനേറനാട്ടിലെ മലയോര ഗ്രാമമായ കരുവാരക്കുണ്ടിലാണ് ഇദ്ദേഹത്തിൻറെ സ്വദേശം . [3]പൂർണ്ണ പേര് ഒറ്റമാളിയേക്കൽ മുത്തുക്കോയ തങ്ങൾ[4] മാപ്പിളപ്പാട്ടുകൾക്ക് പുറമെ ഒപ്പനപ്പാട്ട് രചനാ മേഖലയിലും ഇദ്ദേഹം പ്രശസ്തനാണ്.

രചനകൾ[തിരുത്തുക]

  • ആയിരത്തിലധികം മാപ്പിളപ്പാട്ടുകൾ രചിച്ചിട്ടുണ്ട്
  • നൂറുകണക്കിന് ഒപ്പന പാട്ടുകളും രചിച്ചു.
  • മാപ്പിളപ്പാട്ടിന്റെ ഏറെക്കുറെ എല്ലാ ഇശലുകളും കോർത്തിണക്കി മാപ്പിളപ്പാട്ട് രചനാ നിയമങ്ങളായ കമ്പി,കഴുത്ത് ,വാൽക്കമ്പി ,വാലുമ്മൽ കമ്പി തുടങ്ങിയവ കണിശമായി പാലിച്ച് രാമായണവും മാപ്പിളപ്പാട്ട് രചിച്ചിട്ടുണ്ട്. [5]

അവലംബം[തിരുത്തുക]

  1. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201104124211616391&
  2. ദിനപത്രം-ഓൺലൈൻ-ശേഖരിച്ചത് 2015 സപ്തം 9
  3. തദ്ധേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റ്
  4. http://magazines.manoramaonline.com/Cgi-bin/MMOnline.dll/portal/ep/manoramahome/content/printArticle.jsp?tabId=16&contentOID=18936175&language=english&BV_ID=@@@
  5. [1]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. http://en.msidb.org/asongs.php?tag=Search&lyricist=OM%20Karuvarakundu&limit=218
"https://ml.wikipedia.org/w/index.php?title=ഒ.എം._കരുവാരക്കുണ്ട്&oldid=2591943" എന്ന താളിൽനിന്നു ശേഖരിച്ചത്