ഒ.എം. അനുജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖനായ ഒരു മലയാളകവിയാണ് ഒ.എം. അനുജൻ (ജനനം : 20 ജൂലൈ 1928). കഥകളി പ്രചരണത്തിനായി ഡൽഹിയിൽ ഇന്റർനാഷണൽ സെന്റർ ഫോർ കഥകളി സ്ഥാപിക്കാൻ നേതൃത്വം നൽകി. മദ്രാസ് പ്രസിഡൻസി കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ, ഡൽഹി സർവകലാശാലയിൽ മലയാളം വിഭാഗത്തിന്റെ അധ്യക്ഷൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. മുപ്പതു വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം എറണാകുളത്ത് വിശ്രമജീവിതം നയിക്കുകയാണ് ഒ.എം.അനുജൻ.

ജീവിതരേഖ[തിരുത്തുക]

മലബാറിലെ വലിയ ജന്മിഗൃഹങ്ങളിലൊന്നായ ഒളപ്പമണ്ണ മനയ്ക്കലിൽ (ഒറ്റപ്പാലം, പാലക്കാട് ജില്ല)യിൽജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും മലയാളത്തിൽ എം.എ., ഡൽഹി സർവകലാശാലയിൽ നിന്നും മലയാളവൃത്തത്തെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിന് പിഎച്ച്.ഡി. എന്നീ ബിരുദങ്ങൾ നേടി.

ആദ്യ ആട്ടക്കഥ രചിച്ചത് ഇരുപത്തിമൂന്നാം വയസ്സിലാണ് 'ഭവദേവചരിതം'. കഥകളി മുദ്രയിലും കർണാടക സംഗീതത്തിലും ലഭിച്ച പരിശീലനം ഇതിന് തുണയായി. 'മേഘദൂത്', 'ഉർവശി പുരൂരവസ്സ്', 'യയാതി', 'ചണ്ഡാലിക' തുടങ്ങിയ ആട്ടക്കഥകൾ പിറന്നത് ഡൽഹി വാസക്കാലത്താണ്. വടക്കേ ഇന്ത്യക്കാർക്ക് ഇഷ്ടപ്പെടുന്ന കഥകളിലൂടെ കഥകളിയെ അവരിലെത്തിക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നിൽ.[1]

'മുകുളം' എന്ന ആദ്യകവിതാ സമാഹാരം മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ അവതാരികയോടെ പ്രസിദ്ധീകരിച്ചത് പതിനെട്ടാം വയസ്സിൽ. വേറെയും എട്ട് കവിതാസമാഹാരങ്ങളും, ഒരു ചെറുകഥാ സമാഹാരവും, ഒരു യാത്രാവിവരണവും ഇദ്ദേഹത്തിന്റേതായുണ്ട്. ഏറ്റവുമൊടുവിൽ 'ജീവിതം കാവ്യം' എന്ന പേരിൽ ആത്മകഥ കവിതയിലെഴുതി.

പ്രധാന കൃതികൾ[തിരുത്തുക]

കവിതാ സമാഹാരങ്ങൾ[തിരുത്തുക]

 • മുകുളം
 • ചില്ലുവാതിൽ
 • അഗാധ നീലിമകൾ
 • വൈശാഖം
 • സൃഷ്ടി
 • അക്തേയൻ

ഖണ്ഡകാവ്യങ്ങൾ[തിരുത്തുക]

 • മലയാളിച്ചി
 • മധുവും രമയും രാജാവും

മറ്റുള്ളവ[തിരുത്തുക]

 • മേഘം എന്ന മേഘസന്ദേശാനുവാദവും കവിയുടെ കഥകൾ എന്ന കഥാസമാഹാരവും ഇദ്ദേഹത്തിന്റെ കൃതികളാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

 • 2018 - ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു. [2]

അവലംബം[തിരുത്തുക]

 1. www.mathrubhumi.com/online/malayalam/news/story/1766818/2012-08-11/kerala
 2. http://keralasahityaakademi.org/pdf/Award_2018.pdf

പുറം കണ്ണികൾ[തിരുത്തുക]

 • ജീവിതം കാവ്യമാക്കിയ കവി ഒ.എം. അനുജന് ശതാഭിഷേക നിറവ് [1]
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുജൻ,_ഒ.എം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഒ.എം._അനുജൻ&oldid=3261024" എന്ന താളിൽനിന്ന് ശേഖരിച്ചത്