ഒർവിൽ വോഗെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒർവിൽ വോഗെൽ (ജീവിതകാലം : 1907-1991) തന്റെ ഗവേഷണങ്ങളിലൂടെ ലോക ഭക്ഷ്യ ഉത്പാദനത്തിൽ "ഹരിത വിപ്ലവം" സാദ്ധ്യമാക്കുന്നതിനു കാരണക്കാരനായ  ഒരു അമേരിക്കൻ ശാസ്ത്രജ്ഞനും ഗോതമ്പ് സങ്കരയിന സ്രഷ്ടാവുമായിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

നെബ്രാസ്കയിലെ സ്റ്റാൻറൺ കൗണ്ടിയിലെ പിൽജെർ പട്ടണത്തിൽ വില്യം, എമിലിയ വോഗൽ ദമ്പതിമാരുടെ നാലുകുട്ടികളിൽ ഒരാളായി ഓർവിൽ ആൽവിൻ വോഗെൽ ജനിച്ചു. 1925 ൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1929, 1931 കാലഘട്ടങ്ങളിൽ നെബ്രാസ്ക-ലിങ്കൺ സർവ്വകലാശാലയിൽനിന്ന് യഥാക്രമം  ബാച്ചിലർ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1931 ൽ ബെർത്ത ബെർക്മാനെ വിവാഹം കഴിച്ച അദ്ദേഹം 1931 ൽ പുൾമാനിലെ  വാഷിംഗ്ടൺ സ്റ്റേറ്റ് കോളേജിൽ (ഇപ്പോൾ യൂണിവേഴ്സിറ്റി) ഗോതമ്പ് ബ്രീഡർ എന്ന നിലയിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1931 മുതൽ 1972 വരെയുള്ള തന്റെ ഔദ്യോഗിക ജീവിതത്തുലുടനീളം അദ്ദേഹം വാഷിംഗ്ടൺ സംസ്ഥാന സർവ്വകലാശാലയിൽ യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചറിലെ കാർഷിക ഗവേഷണ സർവ്വീസിൽ ജോലി ചെയ്തിരുന്നു. തന്റെ വിരമിക്കൽ കാലത്ത് ഗോതമ്പു ഗവേഷണത്തിന് ധനസഹായം നൽകാനായി വോഗൽ ഒരു ഫണ്ട് സ്ഥാപിച്ചിരുന്നു. അദ്ദേഹവും പത്നി ബർത്തയും ഒത്തുചേർന്ന് ഫണ്ടു സമാഹരണത്തിനായി യത്നിച്ചിരുന്നു. വോഗെൽ 1991 ൽ ക്യാൻസർ മൂലം മരണമടഞ്ഞു.[2]

അവലംബം[തിരുത്തുക]

  1. Howe, Marvine (April 15, 1991). "Orville Vogel, 83, Leading Researcher Of Wheat for U.S." The New York Times. ശേഖരിച്ചത് 2009-12-16.
  2. Howe, Marvine (April 15, 1991). "Orville Vogel, 83, Leading Researcher Of Wheat for U.S." The New York Times. ശേഖരിച്ചത് 2009-12-16.
"https://ml.wikipedia.org/w/index.php?title=ഒർവിൽ_വോഗെൽ&oldid=3281262" എന്ന താളിൽനിന്ന് ശേഖരിച്ചത്